സന്നാഹം: ഇ​ന്ത്യ​ക്കു ത​ക​ർ​ച്ച
സന്നാഹം: ഇ​ന്ത്യ​ക്കു ത​ക​ർ​ച്ച
Friday, June 24, 2022 12:00 AM IST
ലെ​സ്റ്റ​ർ: ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള ഏ​ക ടെ​സ്റ്റ് ക്രി​ക്ക​റ്റി​നു മു​ന്നോ​ടി​യാ​യി ലെ​സ്റ്റ​ർ​ഷെ​യ​റി​നെ​തി​രേ​യു​ള്ള പ​രി​ശീ​ല​ന​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ടോ​സ് ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ 60 ഓ​വ​ർ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 246 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ശ്രീ​ക​ർ ഭ​ര​തി​ന്‍റെ (70*) പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യെ ഭേ​ദ​പ്പെ​ട്ട നി​ല​യി​ലെ​ത്തി​ച്ച​ത്. വി​രാ​ട് കോ​ഹ്‌​ലി (33), രോ​ഹി​ത് ശ​ർ​മ (25), ശു​ഭ്മാ​ൻ ഗി​ൽ (21), ഉ​മേ​ഷ് യാ​ദ​വ് (23) എ​ന്നി​വ​ർ പൊ​രു​തി നോ​ക്കി. ഉ​മേ​ഷ് യാ​ദ​വ് (23) - ഭ​ര​ത് കൂ​ട്ടു​കെ​ട്ടാ​ണ് ഇ​ന്ത്യ​യെ 200 ക​ട​ത്തി​യ​ത്.


റോ​മാ​ൻ വാ​ക്ക​റാ​ണ് (10-5-21-5) ഇ​ന്ത്യ​യെ ത​ക​ർ​ത്ത​ത്. ചേ​തേ​ശ്വ​ർ പൂ​ജാ​ര, ഋ​ഷ​ഭ് പ​ന്ത്, ജ​സ്പ്രീ​ത് ബും​റ, പ്ര​സി​ദ്ധ് കൃ​ഷ്ണ എ​ന്നി​ങ്ങ​നെ നാ​ല് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ലെ​സ്റ്റ​റി​നൊ​പ്പ​മാ​ണ് ക​ളി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.