നദാ​​​​​ൽ, ജോ​​​​​ക്കോ പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ
നദാ​​​​​ൽ, ജോ​​​​​ക്കോ പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ
Saturday, May 28, 2022 2:00 AM IST
പാ​​​​​രീ​​​​​സ്: ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സ് പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ താ​​​​​രം സെ​​​​​ർ​​​​​ബി​​​​​യ​​​​​യു​​​​​ടെ നൊ​​​​​വാ​​​​​ക് ജോ​​​​​ക്കോ​​​​​വി​​​​​ച്ചും ക​​​​​ളി​​​​​മ​​​​​ണ്‍ കോ​​​​​ർ​​​​​ട്ട് രാ​​​​​ജാ​​​​​വാ​​​​​യ സ്പെ​​​​​യി​​​​​നി​​​​​ന്‍റെ റാ​​​​​ഫേ​​​​​ൽ ന​​​​​ദാ​​​​​ലും പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ. ന​ദാ​ൽ ഡ​ച്ച് താ​രം ബോ​ട്ടി​ക് വാ​ൻ ഡെ ​സ​ൻ​ഡ്ഷ്ളൂപ്പി​നെ​യാ​ണ് കീ​ഴ​ട​ക്കി​യ​ത്.

സ്കോ​ർ: 6-3, 6-2, 6-4. സ്ലോ​​​​​വേ​​​​​നി​​​​​യ​​​​​ൻ താ​​​​​രം അ​​​​​ൽ​​​​​ജാ​​​​​ഷ് ബെ​​​​​ഡേ​​​​​നി​​​​​നെ നേ​​​​​രി​​​​​ട്ടു​​​​​ള്ള സെ​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്ക് കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് ജോ​​​​​ക്കോ അ​​​​​വ​​​​​സാ​​​​​ന 16ൽ ​​​​​പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്, 6-3, 6-3, 6-2. പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യു​​​​​ടെ ഡി​​​​​യേ​​​​​ഗൊ ഷ്വാ​​​​​ർ​​​​​സ്മാ​​​​​ൻ ആ​​​​​ണ് ജോ​​​​​ക്കോ​​​​​യു​​​​​ടെ എ​​​​​തി​​​​​രാ​​​​​ളി. 15-ാം സീ​​​​​ഡാ​​​​​യ ഷ്വാ​​​​​ർ​​​​​സ്മാ​​​​​ൻ മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ ബ​​​​​ൾ​​​​​ഗേ​​​​​റി​​​​​യ​​​​​യു​​​​​ടെ ഗ്രി​​​​​ഗോ​​​​​ർ ദി​​​​​മി​​​​​ത്രോ​​​​​വി​​​​​നെ 6-3, 6-1, 6-2നു ​​​​​കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് ഷ്വാ​​​​​ർ​​​​​സ്മാ​​​​​ൻ പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്.


കെ​​​​​ർ​​​​​ബ​​​​​ർ പു​​​​​റ​​​​​ത്ത്

വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ജ​​​​​ർ​​​​​മ​​​​​നി​​​​​യു​​​​​ടെ ആം​​​​​ഗ​​​​​ലി​​​​​ക് കെ​​​​​ർ​​​​​ബ​​​​​ർ മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ പു​​​​​റ​​​​​ത്ത്. കെ​​​​​ർ​​​​​ബ​​​​​റെ കീ​​​​​ഴ​​​​​ട​​​​​ക്കി ബെ​​​​​ലാ​​​​​റൂ​​​​​സ് താ​​​​​രം അ​​​​​ലി​​​​​ക്സാ​​​​​ഡ്ര സ​​​​​സ്നോ​​​​​വി​​​​​ച്ച് പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു, 6-4, 7-6 (7-5). അ​​​​​തേ​​​​​സ​​​​​മ​​​​​യം, അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ 18-ാം സീ​​​​​ഡ് കൊ​​​​​ക്കോ ഗ​​​​​ഫ്, 27-ാം സീ​​​​​ഡ് അ​​​​​മാ​​​​​ൻ​​​​​ഡ അ​​​​​നി​​​​​സി​​​​​മോ​​​​​വ, കാ​​​​​ന​​​​​ഡ​​​​​യു​​​​​ടെ 17-ാം സീ​​​​​ഡ് ലൈ​​​​​ല ഫെ​​​​​ർ​​​​​ണാ​​​​​ണ്ട​​​​​സ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.