കി​​​​​രീ​​​​​ടം തേ​​​​​ടി ഗോ​​​​​കു​​​​​ലം
കി​​​​​രീ​​​​​ടം തേ​​​​​ടി ഗോ​​​​​കു​​​​​ലം
Thursday, May 26, 2022 1:54 AM IST
ഭൂ​​​​​വ​​​​​നേ​​​​​ശ്വ​​​​​ർ: ഇ​​​​​ന്ത്യ​​​​​ൻ വ​​​​​നി​​​​​താ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ഇ​​​​​ന്ന് കി​​​​​രീ​​​​​ട​​​​​പ്പോ​​​​​രാ​​​​​ട്ടം. നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള എ​​​​​ഫ്സി​​​​​യും ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ൽ നി​​​​​ന്നു​​​​​ള്ള സേ​​​​​തു എ​​​​​ഫ്സി​​​​​യു​​​​​മാ​​​​​ണ് കി​​​​​രീ​​​​​ട​​​​​ത്തി​​​​​നാ​​​​​യി പൊ​​​​​രു​​​​​തു​​​​​ന്ന​​​​​ത്. ലീ​​​​​ഗി​​​​​ൽ ക​​​​​ളി​​​​​ച്ച എ​​​​​ല്ലാ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലും ജ​​​​​യി​​​​​ച്ച ഗോ​​​​​കു​​​​​ല​​​​​വും സേ​​​​​തു എ​​​​​ഫ്സി​​​​​യും 30 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി തു​​​​​ല്യ​​​​​ത പാ​​​​​ലി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ, ഗോ​​​​​ൾ വ്യ​​​​​ത്യാ​​​​​സ​​​​​ത്തി​​​​​ൽ മു​​​​​ന്നി​​​​​ലു​​​​​ള്ള ഗോ​​​​​കു​​​​​ല​​​​​മാ​​​​​ണ് പോ​​​​​യി​​​​​ന്‍റ് ടേ​​​​​ബി​​​​​ളി​​​​​ന്‍റെ ത​​​​​ല​​​​​പ്പ​​​​​ത്ത്.

അ​​​​​തി​​​​​നാ​​​​​ൽ ഇ​​​​​ന്ന് സേ​​​​​തു​​​​​വി​​​​​നെ​​​​​തി​​​​​രേ സ​​​​​മ​​​​​നി​​​​​ല ല​​​​​ഭി​​​​​ച്ചാ​​​​​ലും ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​ന് കി​​​​​രീ​​​​​ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കാം. പ​​​​​ത്തു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ നി​​​​​ന്നു മൂ​​​​​ന്ന് ഗോ​​​​​ളു​​​​​ക​​​​​ൾ മാ​​​​​ത്ര​​​​​മേ ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള ഇ​​​​​തു​​​​​വ​​​​​രെ വ​​​​​ഴ​​​​​ങ്ങി​​​​​യി​​​​​ട്ടു​​​​​ള്ളൂ. അ​​​​​വ​​​​​സാ​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ സ്പോ​​​​​ട്സ് ഒ​​​​​ഡി​​​​​ഷ​​​​​യെ ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള 7-1ന് ​​​​​ത​​​​​ക​​​​​ർ​​​​​ത്തി​​​​​രു​​​​​ന്നു.


സേ​​​​​തു എ​​​​​ഫ്സി​​​​​യെ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി കി​​​​​രീ​​​​​ടം നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​മെ​​​​​ന്ന പ്ര​​​​​തീ​​​​​ക്ഷ​​​​​യി​​​​​ലാ​​​​​ണ് മ​​​​​ല​​​​​ബാ​​​​​റി​​​​​യ​​​​​ൻ​​​​​സും പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ ആ​​​​​ന്‍റ​​​​​ണി ആ​​​​​ൻ​​​​​ഡ്രൂ​​​​​സും. രാ​​​​​ത്രി 7.30ന് ​​​​​ക​​​​​ലിം​​​​​ഗ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ലാ​​​​​ണ് കി​​​​​ക്കോ​​​​​ഫ്.

ഐ ​​​​​ലീ​​​​​ഗി​​​​​ൽ ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള എ​​​​​ഫ്സി പു​​​​​രു​​​​​ഷ ടീം ​​​​​കി​​​​​രീ​​​​​ടം നി​​​​​ല​​​​​നി​​​​​ർ​​​​​ത്തി ച​​​​​രി​​​​​ത്രം കു​​​​​റി​​​​​ച്ചി​​​​​രു​​​​​ന്നു. പു​​​​​രു​​​​​ഷ​​​​ന്മാ​​​​​ർ​​​​​ക്കു പി​​​​​ന്നാ​​​​​ലെ ഗോ​​​​​കു​​​​​ലം വ​​​​​നി​​​​​ത​​​​​ക​​​​​ളും കി​​​​​രീ​​​​​ടം നി​​​​​ല​​​​​നി​​​​​ർ​​​​​ത്തി ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​കാ​​​​​നു​​​​​ള്ള ത​​​​​യാ​​​​​റെ​​​​​ടു​​​​​പ്പി​​​​​ലാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.