എ​​ലി​​മി​​നേ​​റ്റ​​ർ പോ​​രാ​​ട്ടം ഇ​​ന്ന്, ല​​ക്നോ x ബം​​ഗ​​ളൂ​​രു
എ​​ലി​​മി​​നേ​​റ്റ​​ർ  പോ​​രാ​​ട്ടം ഇ​​ന്ന്,  ല​​ക്നോ x ബം​​ഗ​​ളൂ​​രു
Wednesday, May 25, 2022 2:17 AM IST
കോ​​​​​​ൽ​​​​​​ക്ക​​​​​​ത്ത: ഐ​​​​​​പി​​​​​​എ​​​​​​ൽ പ്ലേ ​​​​​​ഓ​​​​​​ഫ് പോ​​​​​​രാ​​​​​​ട്ട​​​​​​ങ്ങ​​​​​​ളി​​​​​​ൽനി​​​​​​ന്ന് ആ​​​​​​ദ്യം പു​​​​​​റ​​​​​​ത്താ​​​​​​കു​​​​​​ന്ന ടീം ​​​​​​ആ​​​​​​രെന്ന് ഇ​​​​​​ന്ന​​​​​​റി​​​​​​യാം.

2022 ഐ​​​​​​പി​​​​​​എ​​​​​​ൽ ട്വ​​​​​​ന്‍റി-20 ക്രി​​​​​​ക്ക​​​​​​റ്റ് പ്ലേ ​​​​​​ഓ​​​​​​ഫി​​​​​​ലെ എ​​​​​​ലി​​​​​​മി​​​​​​നേ​​​​​​റ്റ​​​​​​ർ പോ​​​​​​രാ​​​​​​ട്ട​​​​​​ത്തി​​​​​​ൽ കെ.​​​​​​എ​​​​​​ൽ. രാ​​​​​​ഹു​​​​​​ൽ ന​​​​​​യി​​​​​​ക്കു​​​​​​ന്ന ല​​​​​​ക്നോ സൂ​​​​​​പ്പ​​​​​​ർ ജ​​​​​​യ​​​​​​ന്‍റ്സും ഫാ​​​​​​ഫ് ഡു​​​​​​പ്ലെ​​​​​​സി ന​​​​​​യി​​​​​​ക്കു​​​​​​ന്ന റോ​​​​​​യ​​​​​​ൽ ച​​​​​​ല​​​​​​ഞ്ചേ​​​​​​ഴ്സ് ബം​​​​​​ഗ​​​​​​ളൂ​​​​​​മാണ് ഏ​​​​​​റ്റു​​​​​​മു​​​​​​ട്ടുന്നത്. കോ​​​​​​ൽ​​​​​​ക്ക​​​​​​ത്ത ഈ​​​​​​ഡ​​​​​​ൻ ഗാ​​​​​​ർ​​​​​​ഡ​​​​​​ൻ​​​​​​സി​​​​​​ൽ രാ​​​​​​ത്രി 7.30നാ​​​​​​ണ് മ​​​​​​ത്സ​​​​​​രം. ഇ​​​​​​ന്നു ജ​​​​​​യി​​​​​​ക്കു​​​​​​ന്ന ടീം ​​​​​​ക്വാ​​​​​​ളി​​​​​​ഫ​​​​​​യ​​​​​​ർ 2നു ​​​​​​യോ​​​​​​ഗ്യ​​​​​​ത നേ​​​​​​ടും. പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന ടീം ​​​​​​പു​​​​​​റ​​​​​​ത്താ​​​​​​കും.

ല​​​​​​ക്നോ x ബം​​​​​​ഗ​​​​​​ളൂ​​​​​​രു

ലീ​​​​​​ഗ് റൗ​​​​​​ണ്ടി​​​​​​ൽ ഒ​​​​​​ന്പ​​​​​​തു ജ​​​​​​യ​​​​​​വും അ​​​​​​ഞ്ചു സ​​​​​​മ​​​​​​നി​​​​​​ല​​​​​​യും ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ 18 പോ​​​​​​യി​​​​​​ന്‍റാ​​​​​​യി​​​​​​രു​​​​​​ന്നു ല​​​​​​ക്നോ സൂ​​​​​​പ്പ​​​​​​ർ ജ​​​​​​യ​​​​​​ന്‍റ്സി​​​​​​ന്. പോ​​​​​​യി​​​​​​ന്‍റ് നി​​​​​​ല​​​​​​യി​​​​​​ൽ ര​​​​​​ണ്ടാം സ്ഥാ​​​​​​ന​​​​​​ത്തു​​​​​​ള്ള രാ​​​​​​ജ​​​​​​സ്ഥാ​​​​​​ന് ഒ​​​​​​പ്പ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നെ​​​​​​ങ്കി​​​​​​ലും റ​​​​​​ണ്‍റേ​​​​​​റ്റി​​​​​​ൽ പി​​​​​​ന്നി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു. 14 മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ എ​​​​​​ട്ടു​​​ ജ​​​​​​യ​​​​​​വും ആ​​​​​​റു തോ​​​​​​ൽ​​​​​​വി​​​​​​യും ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ 16 പോ​​​​​​യി​​​​​​ന്‍റു​​​​​​മാ​​​​​​യി നാ​​​​​​ലാം സ്ഥാ​​​​​​ന​​​​​​ത്താ​​​​​​യി​​​​​​രു​​​​​​ന്നു റോ​​​​​​യ​​​​​​ൽ ച​​​​​​ല​​​​​​ഞ്ചേ​​​​​​ഴ്സ് ബം​​​​​​ഗ​​​​​​ളൂ​​​​​​രു.


ലീ​​​​​​ഗ് റൗ​​​​​​ണ്ടി​​​​​​ലെ അ​​​​​​വ​​​​​​സാ​​​​​​ന മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ൾ ജ​​​​​​യി​​​​​​ച്ചാ​​​​​​ണ് ഇ​​​​​​രുടീ​​​​​​മും പ്ലേ ​​​​​​ഓ​​​​​​ഫി​​​​​​ന് എ​​​​​​ത്തി​​​​​​യ​​​​​​ത്. കോ​​​​​​ൽ​​​​​​ക്ക​​​​​​ത്ത നൈ​​​​​​റ്റ് റൈ​​​​​​ഡേ​​​​​​ഴ്സി​​​​​​ന്‍റെ ഭീ​​​​​​ഷ​​​​​​ണി അ​​​​​​വ​​​​​​സാ​​​​​​ന മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ ര​​​​​​ണ്ടു റ​​​​​​ണ്‍​സി​​​​​​നു മ​​​​​​റി​​​​​​ക​​​​​​ട​​​​​​ന്ന് ല​​​​​​ക്നോ ജ​​​​​​യി​​​​​​ച്ചുക​​​​​​യ​​​​​​റു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു.

ആ​​​​​​ർ​​​​​​സി​​​​​​ബി ലീ​​​​​​ഗ് റൗ​​​​​​ണ്ടി​​​​​​ലെ അ​​​​​​വ​​​​​​സാ​​​​​​ന മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ ഗു​​​​​​ജ​​​​​​റാ​​​​​​ത്ത് ടൈ​​​​​​റ്റ​​​​​​ൻ​​​​​​സി​​​​​​നെ​​​​​​യാ​​​​​​ണ് കീ​​​​​​ഴ​​​​​​ട​​​​​​ക്കി​​​​​​യ​​​​​​ത്. എ​​​​​​ന്നാ​​​​​​ൽ, മും​​​​​​ബൈ ഇ​​​​​​ന്ത്യ​​​​​​ൻ​​​​​​സ് ഡ​​​​​​ൽ​​​​​​ഹി ക്യാ​​​​​​പ്പി​​​​​​റ്റ​​​​​​ൽ​​​​​​സി​​​​​​നെ കീ​​​​​​ഴ​​​​​​ട​​​​​​ക്കി​​​​​​യ​​​​​​തോ​​​​​​ടെ​​​​​​യാ​​​​​​ണ് ആ​​​​​​ർ​​​​​​സി​​​​​​ബി​​​​​​ക്ക് പ്ലേ ​​​​​​ഓ​​​​​​ഫ് ടി​​​​​​ക്ക​​​​​​റ്റ് ല​​​​​​ഭി​​​​​​ച്ച​​​​​​ത്.

സ്പി​​​​​​ന്നി​​​​​​നെ തു​​​​​​ണ​​​​​​യ്ക്കു​​​​​​ന്ന ഈ​​​​​​ഡ​​​​​​ൻ ഗാ​​​​​​ർ​​​​​​ഡ​​​​​​ൻ​​​​​​സി​​​​​​ൽ ആ​​​​​​ർ​​​​​​സി​​​​​​ബി​​​​​​യു​​​​​​ടെ വ​​​​​​നി​​​​​​ന്ധു ഹ​​​​​​സാ​​​​​​രെ​​​​​​ങ്ക മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക സാ​​​​​​ന്നി​​​​​​ധ്യം ആ​​​​​​കു​​​​​​മെ​​​​​​ന്നാ​​​​​​ണ് ക​​​​​​രു​​​​​​ത​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത്. ഹ​​​​​​ർ​​​​​​ഷ​​​​​​ൽ പ​​​​​​ട്ടേ​​​​​​ൽ, ആ​​​​​​വേ​​​​​​ഷ് ഖാ​​​​​​ൻ എ​​​​​​ന്നി​​​​​​വ​​​​​​രു​​​​​​ടെ പേ​​​​​​സ് ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​വും ക​​​​​​ളി​​​​​​ഗ​​​​​​തി നി​​​​​​ർ​​​​​​ണ​​​​​​യി​​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.