പഞ്ചാബിന് ജയം
പഞ്ചാബിന് ജയം
Monday, May 23, 2022 1:00 AM IST
മും​ബൈ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് 2022 സീ​സ​ണി​ലെ അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നു ജ​യം. സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ 29 പ​ന്ത് ബാ​ക്കി​നി​ൽ​ക്കേ അ​ഞ്ച് വി​ക്ക​റ്റി​നു കീ​ഴ​ട​ക്കി. സ്കോ​ർ: ഹൈ​ദ​രാ​ബാ​ദ് 20 ഓ​വ​റി​ൽ 157 റ​ൺ​സ്.

പ​ഞ്ചാ​ബ് 15.1 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 160. സ​ൺ​റൈ​സേ​ഴ്സി​നാ​യി അ​ഭി​ഷേ​ക് ശ​ർ​മ (43), വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ (25), റൊ​മാ​രി​യൊ ഷെ​പ്പേ​ർ​ഡ് (26 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രും പ​ഞ്ചാ​ബി​നാ​യി ലി​യാം ലി​വിം​ഗ്സ്റ്റ​ൺ (22 പ​ന്തി​ൽ 49 നോ​ട്ടൗ​ട്ട്), ശി​ഖ​ർ ധ​വാ​ൻ (39) എ​ന്നി​വ​രും തി​ള​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.