ആ​ര്‍​സി​ബി പ്ലേ​ഓ​ഫി​ല്‍; ഡൽഹിയെ വീഴ്ത്തി മുംബൈ
ആ​ര്‍​സി​ബി പ്ലേ​ഓ​ഫി​ല്‍; ഡൽഹിയെ വീഴ്ത്തി മുംബൈ
Sunday, May 22, 2022 2:25 AM IST
മും​​​ബൈ: ഡ​​​ൽ​​​ഹി ക്യാ​​​പ്പി​​​റ്റ​​​ൽ​​​സി​​​ന്‍റെ ഐ​​​പി​​​എ​​​ൽ പ്ലേ​​​ഓ​​​ഫ് പ്ര​​​തീ​​​ക്ഷ​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു മും​​​ബൈ ഇ​​​ന്ത്യ​​​ൻ​​​സ്. ലീ​​​ഗ് റൗ​​​ണ്ടി​​​ലെ ത​​​ങ്ങ​​​ളു​​​ടെ അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​ത്തി​​​ൽ അ​​​ഞ്ചു വി​​​ക്ക​​​റ്റി​​​നാ​​​ണു മും​​​ബൈ ഡ​​​ൽ​​​ഹി​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഡ​​​ൽ​​​ഹി വീ​​​ണ​​​തോ​​​ടെ പോ​​​യി​​​ന്‍റ് പ​​​ട്ടി​​​ക​​​യി​​​ൽ നാ​​​ലാം സ്ഥാ​​​ന​​​ക്കാ​​​രാ​​​യ റോ​​​യ​​​ൽ ച​​​ല​​​ഞ്ചേ​​​ഴ്സ് പ്ലേ​​​ഓ​​​ഫ് ഉ​​​റ​​​പ്പി​​​ച്ചു. സ്കോ​​​ർ: ഡ​​​ൽ​​​ഹി-159/7, മും​​​ബൈ- 160/5.

ഡ​​​ൽ​​​ഹി ഉ​​​യ​​​ർ​​​ത്തി​​​യ 160 റ​​​ണ്‍സ് ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്കു ബാ​​​റ്റു​​​വീ​​​ശി​​​യ മും​​​ബൈ​​​ക്കു സ്കോ​​​ർ ബോ​​​ർ​​​ഡി​​​ൽ 25 റ​​​ണ്‍സു​​​ള്ള​​​പ്പോ​​​ൾ നാ​​​യ​​​ക​​​ൻ രോ​​​ഹി​​​ത് ശ​​​ർ​​​മ (2) യെ ​​​ന​​​ഷ്ട​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ന്ന് ഒ​​​ത്തു​​​ചേ​​​ർ​​​ന്ന ഡെ​​​വ​​​ൾ​​​ഡ് ബ്രെ​​​വി​​​സും (33 പ​​​ന്തി​​​ൽ 37) ഇ​​​ഷാ​​​ൻ കി​​​ഷ​​​നും (35 പ​​​ന്തി​​​ൽ 48) ചേ​​​ർ​​​ന്ന് മും​​​ബൈ സ്കോ​​​ർ 50 ക​​​ട​​​ത്തി. ഇ​​​രു​​​വ​​​രും പു​​​റ​​​ത്താ​​​യ​​​ശേ​​​ഷ​​​മെ​​​ത്തി​​​യ തി​​​ല​​​ക് വ​​​ർ​​​മ​​​യും (17 പ​​​ന്തി​​​ൽ 21) ടിം ​​​ഡേ​​​വി​​​ഡും (11 പ​​​ന്തി​​​ൽ 34) ത​​​ക​​​ർ​​​ത്ത​​​ടി​​​ച്ച​​​തോ​​​ടെ മും​​​ബൈ വി​​​ജ​​​യ​​​ത്തി​​​ലേ​​​ക്കു കു​​​തി​​​ച്ചു. ര​​​മ​​​ണ്‍ദീ​​​പ് സിം​​​ഗാ​​​ണ് (ആ​​​റു പ​​​ന്തി​​​ൽ 13) മും​​​ബൈ​​​യു​​​ടെ വി​​​ജ​​​യ​​​മു​​​റ​​​പ്പി​​​ച്ച റ​​​ണ്‍ നേ​​​ടി​​​യ​​​ത്. ഡ​​​ൽ​​​ഹി​​​ക്കാ​​​യി ഷാ​​​ർ​​​ദു​​​ൾ താ​​​ക്കു​​​ർ, ആ​​​ന്‍റി​​​ച്ച് നോ​​​ർ​​​ക്കി​​​യ എ​​​ന്നി​​​വ​​​ർ ര​​​ണ്ടു വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി.


ആ​​​ദ്യം ബാ​​​റ്റു ചെ​​​യ്ത ഡ​​​ൽ​​​ഹി റോ​​​വ്മാ​​​ൻ പ​​​വ​​​ലി​​​ന്‍റെ ബാ​​​റ്റിം​​​ഗ് മി​​​ക​​​വി​​​ലാ​​​ണ് 20 ഓ​​​വ​​​റി​​​ൽ 7 വി​​​ക്ക​​​റ്റി​​​ന് 159 റ​​​ണ്‍സ് സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. ഡേ​​​വി​​​ഡ് വാ​​​ർ​​​ണ​​​റും (5) മി​​​ച്ച​​​ൽ മാ​​​ർ​​​ഷും (0) തു​​​ട​​​ക്ക​​​ത്തി​​​ൽ ത​​​ന്നെ മ​​​ട​​​ങ്ങി. പൃ​​​ഥ്വി ഷാ ​​​ന​​​ന്നാ​​​യി തു​​​ട​​​ങ്ങി​​​യെ​​​ങ്കി​​​ലും വ​​​ലി​​​യ സ്കോ​​​ർ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല (24). അ​​​ഞ്ചാം വി​​​ക്ക​​​റ്റി​​​ൽ ഒ​​​ത്തു​​​ചേ​​​ർ​​​ന്ന റോ​​​വ്മാ​​​ൻ പ​​​വ​​​ൽ ഉ​​​ജ്ജ്വ​​​ല ബാ​​​റ്റിം​​​ഗ് പു​​​റ​​​ത്തെ​​​ടു​​​ത്തു. ഋ​​​ഷ​​​ഭ് പ​​​ന്ത് ആ​​​ക്ര​​​മ​​​ണ ബാ​​​റ്റിം​​​ഗ് പു​​​റ​​​ത്തെ​​​ടു​​​ത്ത​​​തോ​​​ടെ ഡ​​​ൽ​​​ഹി സ്കോ​​​ർ കു​​​തി​​​ച്ചു.

പ​​​തി​​​നാ​​​റാം ഓ​​​വ​​​ർ എ​​​റി​​​ഞ്ഞ ര​​​മ​​​ണ്‍ദീ​​​പ് സിം​​​ഗി​​​ന്‍റെ ഓ​​​വ​​​റി​​​ൽ 19 റ​​​ണ്‍സ് നേ​​​ടി​​​യെ​​​ങ്കി​​​ലും അ​​​വ​​​സാ​​​ന പ​​​ന്തി​​​ൽ ഡ​​​ൽ​​​ഹി നാ​​​യ​​​ക​​​ൻ (39) മ​​​ട​​​ങ്ങി. അ​​​വ​​​സാ​​​ന ഓ​​​വ​​​റു​​​ക​​​ളി​​​ൽ പ​​​വ​​​ലും അ​​​ക്സ​​​ർ പ​​​ട്ടേ​​​ലും ന​​​ട​​​ത്തി​​​യ വ​​​ന്പ​​​ന​​​ടി​​​ക​​​ളു​​​ടെ മി​​​ക​​​വി​​​ൽ ഡ​​​ൽ​​​ഹി 160 റ​​​ണ്‍സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി. മും​​​ബൈ നി​​​ര​​​യി​​​ൽ ജ​​​സ്പ്രീ​​​ത് ബും​​​റ മൂ​​​ന്ന് വി​​​ക്ക​​​റ്റു​​​മാ​​​യി തി​​​ള​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.