ലോ​​​ഗോ നീ​​​ല​​​യാ​​​ക്കി ആ​​​ർ​​​സി​​​ബി
ലോ​​​ഗോ നീ​​​ല​​​യാ​​​ക്കി ആ​​​ർ​​​സി​​​ബി
Sunday, May 22, 2022 2:24 AM IST
മും​​​ബൈ: ഐ​​​പി​​​എ​​​ല്ലി​​​ൽ മും​​​ബൈ ഇ​​​ന്ത്യ​​​ൻ​​​സ് ഡ​​​ൽ​​​ഹി ക്യാ​​​പ്പിറ്റ​​​ൽ​​​സി​​​നെ നേ​​​രി​​​ടാ​​​നി​​​രി​​​ക്കെ ഔ​​​ദ്യോ​​​ഗി​​​ക സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ പേ​​​ജു​​​ക​​​ളി​​​ൽ ലോ​​​ഗോ നീ​​​ല നി​​​റ​​​ത്തി​​​ലാ​​​ക്കി റോ​​​യ​​​ൽ ച​​​ല​​​ഞ്ചേ​​​ഴ്സ് ബാം​​​ഗ​​​ളൂ​​​ർ. ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ അ​​​വ​​​സാ​​​ന സ്ഥാ​​​ന​​​ത്തു​​​ള്ള മും​​​ബൈ, ഡ​​​ൽ​​​ഹി​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ പ്ലേ​​​ഓ​​​ഫ് ഉ​​​റ​​​പ്പി​​​ക്കു​​​മെ​​​ന്ന അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് ആ​​​ർ​​​സി​​​ബി ലോ​​ഗോ ​നീ​​​ല​​​യാ​​​ക്കി​​​യ​​​ത്.


ആ​​​ർ​​​സി​​​ബി​​​യെ​​​ക്കാ​​​ൾ നെ​​​റ്റ് റ​​​ണ്‍ റേ​​​റ്റ് അ​​​ധി​​​ക​​​മു​​​ള്ള ഡ​​​ൽ​​​ഹി​​​ക്കാ​​​വും അ​​​വ​​​സാ​​​ന നാ​​​ലി​​​ൽ ഇ​​​ട​​​മു​​​ണ്ടാ​​​കുക എ​​​ന്ന കാ​​​ര​​​ണ​​​മാ​​​ണു മും​​​ബൈ​​​യു​​​ടെ വി​​​ജ​​​യ​​​ത്തി​​​നാ​​​യി പ്രാ​​​ർ​​​ഥി​​​ക്കാ​​​ൻ ബാം​​​ഗ​​​ളൂ​​രി​​​നെ പ്രേ​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്. ആ​​​ർ​​​സി​​​ബി​​​യു​​​ടെ പ്ര​​​വൃ​​​ത്തി​​​ക്കെ​​​തി​​​രേ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി ആ​​​ർ​​​സി​​​ബി ആ​​​രാ​​​ധ​​​ക​​​ർ​​​ത​​​ന്നെ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.