ച​​​​​രി​​​​​ത്ര കൂ​​​​​ട്ട് ; ലക്നോ സൂപ്പർ ജയന്‍റ്സിന് പ്ലേ ഓഫ് യോഗ്യത
ച​​​​​രി​​​​​ത്ര കൂ​​​​​ട്ട് ; ലക്നോ സൂപ്പർ ജയന്‍റ്സിന് പ്ലേ ഓഫ് യോഗ്യത
Thursday, May 19, 2022 2:06 AM IST
മും​ബൈ: ക്യാ​ച്ചു​ക​ൾ മ​ത്സ​രം വി​ജ​യി​പ്പി​ക്കും എ​ന്ന​ത് അ​ടി​വ​ര​യി​ട്ട മ​ത്സ​ര​മാ​യി​രു​ന്നു ഐ​പി​എ​ൽ ട്വ​ന്‍​റി-20 ക്രി​ക്ക​റ്റി​ൽ ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍​റ്സും കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സും ത​മ്മി​ൽ അ​ര​ങ്ങേ​റി​യ​ത്. 15 പ​ന്തി​ൽ 40 റ​ൺ​സു​മാ​യി കോ​ൽ​ക്ക​ത്ത​യെ ജ​യ​ത്തി​ലേ​ക്ക് അ​ടു​പ്പി​ച്ച റി​ങ്കു സിം​ഗി​ന്‍റെ ക്യാ​ച്ച് എ​വി​ൻ ലെ​വി​സ് അ​ദ്ഭു​ത​ക​ര​മാ​യി എ​ടു​ത്ത​താ​ണ് മ​ത്സ​രം ല​ക്നോ​യ്ക്ക് അ​നു​കൂ​ല​മാ​ക്കി​യ​ത്. അ​തോ​ടെ ര​ണ്ട് റ​ൺ​സ് ജ​യം ല​ക്നോ സ്വ​ന്ത​മാ​ക്കി. സ്കോ​ർ: ല​ക്നോ 20 ഓ​വ​റി​ൽ 210/0. കോ​ൽ​ക്ക​ത്ത 20 ഓ​വ​റി​ൽ 208/8.

കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന് എ​തി​രേ ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍​റ്സി​നാ​യി ഡി​കോ​ക്കും രാ​ഹു​ലും ചേ​ർ​ന്ന് 210 റ​ണ്‍​സ് ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ചു. 70 പ​ന്ത് നേ​രി​ട്ട് 10 സി​ക്സും 10 ഫോ​റും അ​ട​ക്കം 140 റ​ണ്‍​സ് ആ​ണ് ഡി​കോ​ക്ക് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. 51 പ​ന്ത് നേ​രി​ട്ട രാ​ഹു​ൽ നാ​ല് സി​ക്സും മൂ​ന്ന് ഫോ​റും അ​ട​ക്കം 68 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട്, ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ അ​ഭേ​ദ്യ​മാ​യ ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടാ​മ​ത്തെ കൂ​ട്ടു​കെ​ട്ട് തുടങ്ങിയ നേ​ട്ട​ങ്ങ​ളാ​ണ് ഡി​കോ​ക്ക് - രാ​ഹു​ൽ സ​ഖ്യം സ്വ​ന്ത​മാ​ക്കി​യ​ത്.


കെ​കെ​ആ​റി​നാ​യി നി​തീ​ഷ് റാ​ണ (42), ശ്രേ​യ​സ് അ​യ്യ​ർ (50), സാം ​ബി​ല്ലിം​ഗ്സ് (36) എ​ന്നി​വ​രും തി​ള​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.