സൂപ്പർ ക്ലൈമാക്സ്
സൂപ്പർ ക്ലൈമാക്സ്
Monday, May 16, 2022 1:47 AM IST
ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ൾ കി​​രീ​​ട പോ​​രാ​​ട്ടം സൂ​​പ്പ​​ർ ക്ലൈ​​മാ​​ക്സി​​ലേ​​ക്ക്. ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ വെ​​സ്റ്റ് ഹാം ​​യു​​ണൈ​​റ്റ​​ഡ് സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് ലീ​​ഗ് ലീ​​ഡേ​​ഴ്സ് ആ​​യ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യെ 2-2ന് ​​സ​​മ​​നി​​ല​​യി​​ൽ കു​​ടു​​ക്കി. ജ​​റൂ​​ദ് ബൗ​​വ​​ന്‍റെ ഇ​​ര​​ട്ട ഗോ​​ളി​​ൽ (24’, 45’) 2-0നു ​​മു​​ന്നി​​ൽ ക​​ട​​ന്ന വെ​​സ്റ്റ് ഹാ​​മി​​നെ​​തി​​രേ ജാ​​ക്ക് ഗ്രീ​​ലി​​ഷി​​ലൂ​​ടെ (49’) മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി ഒ​​രു ഗോ​​ൾ മ​​ട​​ക്കി. എ​​ന്നാ​​ൽ, 69-ാം മി​​നി​​റ്റി​​ൽ വ്ളാ​​ഡ്മി​​ർ കൗ​​ഫ​​ലി​​ന്‍റെ സെ​​ൽ​​ഫ് ഗോ​​ൾ വീ​​ണ​​താ​​ണ് സി​​റ്റി​​യെ കാ​​ത്ത​​ത്.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ടോ​​ട്ട​​നം 1-0ന് ​​ബേ​​ണ്‍​ലി​​യെ കീ​​ഴ​​ട​​ക്കി. ഹാ​​രി കെ​​യ്ന്‍റെ (45+8’ പെ​​ന​​ൽ​​റ്റി) വ​​ക​​യാ​​യി​​രു​​ന്നു ടോ​​ട്ട​​ന​​ത്തി​​ന്‍റെ ഗോ​​ൾ. ജ​​യ​​ത്തോ​​ടെ പോ​​യി​​ന്‍റ് നി​​ല​​യി​​ൽ നാ​​ലാം സ്ഥാ​​നം ഉ​​റ​​പ്പി​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് ടോ​​ട്ട​​നം ഹോ​​ട്ട്സ്പ​​ർ.


ലീ​​ഗി​​ൽ 37 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 90 പോ​​യി​​ന്‍റു​​മാ​​യി മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യാ​​ണ് ഒ​​ന്നാ​​മ​​ത്. ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​മാ​​ണ് സി​​റ്റി​​ക്ക് ഇ​​നി ശേ​​ഷി​​ക്കു​​ന്ന​​ത്. 36 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 86 പോ​​യി​​ന്‍റു​​മാ​​യി ലി​​വ​​ർ​​പൂ​​ൾ തൊ​​ട്ട് പി​​ന്നി​​ലു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.