ഇ​ന്ത്യ തോ​മ​സ് ക​പ്പ് ഫൈ​ന​ലി​ല്‍
ഇ​ന്ത്യ തോ​മ​സ് ക​പ്പ് ഫൈ​ന​ലി​ല്‍
Saturday, May 14, 2022 1:17 AM IST
ബാ​​​ങ്കോ​​​ക്ക്: തോ​​​മ​​​സ് ക​​​പ്പ് ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ ച​​​രി​​​ത്രം​​​കു​​​റി​​​ച്ച് ഇ​​​ന്ത്യ ഫൈ​​​ന​​​ലി​​​ൽ. ഡെന്മാർ​​​ക്കി​​​നെ 3-2ന് ​​​പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ഇ​​​ന്ത്യ ക​​​ന്നി ക​​​ലാ​​​ശ​​​പ്പോ​​​രി​​​നു യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​ത്. എ​​​ച്ച്.​​​എ​​​സ്. പ്ര​​​ണോ​​​യി​​​യാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ ച​​​രി​​​ത്ര​​​വി​​​ജ​​​യ​​​മു​​​റ​​​പ്പി​​​ച്ച​​​ത്.

നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​ത്തി​​​ൽ പ്ര​​​ണോ​​​യ് റാ​​​സ്മു​​​സ് ജെം​​​കെ​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. ആ​​​ദ്യം ഗെ​​​യിം ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം തി​​​രി​​​ച്ച​​​ടി​​​ച്ചാ​​​യി​​​രു​​​ന്നു പ്ര​​​ണോ​​​യി​​​യു​​​ടെ വി​​​ജ​​​യം.

സ​​​കോ​​​ർ: 13-21, 21-9, 21-12.

ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ൽ ല​​​ക്ഷ്യ സെ​​​ൻ വി​​​ക്ടോ​​​ർ ആ​​​ക്സി​​​ൽ​​​സ​​​നോ​​​ടു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും ഡ​​​ബി​​​ൾ​​​സി​​​ൽ സാ​​​ത്വി​​​ക് സാ​​​യ്രാ​​​ജ് ര​​​ങ്കി​​​റെ​​​ഡ്ഡി-​​​ചി​​​രാ​​​ഗ് ഷെ​​​ട്ടി സ​​​ഖ്യം കിം ​​​അ​​​സ്ട്രു​​​പ്-​​​മ​​​ത്യാ​​​സ് ക്രി​​​സ്റ്റീ​​​ൻ​​​സെ​​​ൻ സ​​​ഖ്യ​​​ത്തെ വീ​​​ഴ്ത്തി സ​​​മ​​​നി​​​ല പി​​​ടി​​​ച്ചു. തു​​​ട​​​ർ​​​ന്നു ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ കി​​​ഡം​​​ബി ശ്രീ​​​കാ​​​ന്ത് 21-18, 12-21, 22-20 എ​​​ന്ന സ്കോ​​​റി​​​ന് ആ​​​ന്ദ്രെ​​​സ് ആ​​​ന്‍റ​​​ൻ​​​സ​​​നെ വീ​​​ഴ്ത്തി ലീ​​​ഡ് ന​​​ൽ​​​കി.


തൊ​​​ട്ട​​​ടു​​​ത്ത മ​​​ത്സ​​​ര​​​ത്തി​​​ൽ കൃ​​​ഷ്ണ​​​പ്ര​​​സാ​​​ദ്-​​​വി​​​ഷ്ണു​​​വ​​​ർ​​​ധ​​​ൻ ഗൗ​​​ഡ് സ​​​ഖ്യം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തോ​​​ടെ അ​​​വ​​​സാ​​​ന മ​​​ത്സ​​​രം നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യി. തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ​​​യു​​​ടെ ഫൈ​​​ന​​​ൽ ടി​​​ക്ക​​​റ്റു​​​റ​​​പ്പി​​​ച്ച പ്ര​​​ണോ​​​യി​​​യു​​​ടെ വി​​​ജ​​​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.