ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ പു​രു​ഷ സിം​ഗി​ൾ​സ് ഫൈ​ന​ൽ: ​മെ​ദ്‌​വെ​ദേ​വ് v/s നദാൽ
ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ പു​രു​ഷ സിം​ഗി​ൾ​സ് ഫൈ​ന​ൽ: ​മെ​ദ്‌​വെ​ദേ​വ് v/s നദാൽ
Saturday, January 29, 2022 12:01 AM IST
മെ​ൽ​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ പു​രു​ഷ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ ക​ര​ടി​ക്കു​ട്ട​ൻ എ​ന്ന ഓ​മ​ന​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന റ​ഷ്യ​യു​ടെ ഡാ​നി​ൽ മെ​ദ്‌​വെ​ദേ​വും കാ​ള​ക്കൂ​റ്റ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്പെ​യി​നി​ന്‍റെ റാ​ഫേ​ൽ ന​ദാ​ലും കൊ​ന്പു​കോ​ർ​ക്കും. ഇ​ന്ത്യ​ൻ സ​മ​യം ഞാ​യ​ർ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​ണ് ഈ ​വ​ന്പ​ൻ ഫൈ​ന​ൽ.

റ​ഷ്യ​ൻ ഭാ​ഷ​യി​ൽ ത​ന്‍റെ സ​ർ നെ​യിം ക​ര​ടി എ​ന്നാ​ണെ​ന്നും സ്കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ൽ ക​ര​ടി എ​ന്നാ​ണ് കൂ​ട്ടു​കാ​ർ വി​ളി​ച്ച​തെ​ന്നും അ​തു​കൊ​ണ്ട് ത​ന്‍റെ ഇ​ഷ്ട വി​ളി​പ്പേ​ര് ക​ര​ടി എ​ന്നാ​ണെ​ന്നും മെ​ദ്‌​വ​ദേ​വ് മു​ന്പ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. കാ​ള​പ്പോ​രി​ന്‍റെ നാ​ട്ടു​കാ​ര​നാ​യ​തു​കൊ​ണ്ടാ​ണ് ക​ളി​മ​ണ്‍ കോ​ർ​ട്ടി​ന്‍റെ രാ​ജാ​വാ​യ ന​ദാ​ലി​നു കാ​ള​ക്കൂ​റ്റ​ൻ എ​ന്ന ചെ​ല്ല​പ്പേ​രു വീ​ണ​ത്.

ഇ​റ്റ​ലി​യു​ടെ മ​ത്തേ​യോ ബ​റെ​റ്റീ​നി​യെ കീ​ഴ​ട​ക്കി​യാ​ണ് ന​ദാ​ൽ ത​ന്‍റെ ആ​റാം ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. സ്കോ​ർ: 6-3, 6-2, 3-6, 6-3. ന​ദാ​ലി​ന്‍റെ 29-ാം ഗ്രാ​ൻ​സ്‌​ലാം ഫൈ​ന​ലാ​ണ്. സെ​മി​യി​ൽ ഗ്രീ​സി​ന്‍റെ സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സി​നെ 7-6 (7-5), 4-6, 6-4, 6-1ന് ​മ​റി​ക​ട​ന്നാ​ണ് മെ​ദ്‌​വ​ദേ​വ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. റ​ഷ്യ​ൻ താ​ര​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യ 13-ാം ഗ്രാ​ൻ​സ്‌​ലാം മ​ത്സ​ര ജ​യ​മാ​ണ്.


21-ാം ഗ്രാ​ൻ​സ്‌​ലാം കി​രീ​ടം

പു​രു​ഷ സിം​ഗി​ൾ​സി​ൽ 21 ഗ്രാ​ൻ​സ്‌​ലാം കി​രീ​ടം എ​ന്ന ച​രി​ത്രം കു​റി​ക്കാ​നാ​ണ് ന​ദാ​ൽ ത​യാ​റെ​ടു​ക്കു​ന്ന​ത്. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ റോ​ജ​ർ ഫെ​ഡ​റ​ർ, സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് എ​ന്നി​വ​ർ​ക്കൊ​പ്പം 20 ഗ്രാ​ൻ​സ്‌​ലാം കി​രീ​ട റി​ക്കാ​ർ​ഡ് പ​ങ്കി​ടു​ക​യാ​ണ് റാ​ഫ.

21-ാം ഗ്രാ​ൻ​സ്‌​ലാ​മി​നാ​യി ഫെ​ഡ​റ​റും (2019 വിം​ബി​ൾ​ഡ​ണ്‍) ജോ​ക്കോ​വി​ച്ചും (2021 യു​എ​സ് ഓ​പ്പ​ണ്‍) മു​ന്പ് ശ്ര​മി​ച്ചെ​ങ്കി​ലും ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ന​ദാ​ൽ ഈ ​ഉ​ദ്യ​മ​ത്തി​നു റാ​ക്ക​റ്റ് ഏ​ന്തു​ന്ന​ത് ഇ​താ​ദ്യം.

2020 ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ജേ​താ​വാ​യ​ശേ​ഷം ന​ദാ​ൽ ഒ​രു ഗ്രാ​ൻ​സ്‌​ലാം ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. 2021 ഫ്ര​ഞ്ച് ഓ​പ്പ​ണി​നു​ശേ​ഷം ആ​റ് മാ​സം പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യ ന​ദാ​ൽ ഗ്രാ​ൻ​സ്‌​ലാം വേ​ദി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​ത് ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ലൂ​ടെ​യാ​ണ്.

ഓ​പ്പ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ട് ഗ്രാ​ൻ​സ്‌​ലാം നേ​ടു​ന്ന ആ​ദ്യ താ​രം എ​ന്ന ച​രി​ത്രം കു​റി​ക്കാ​നാ​ണ് മെ​ദ്‌​വെ​ദേ​വ് ഇ​റ​ങ്ങു​ന്ന​ത്. 2021 യു​എ​സ് ഓ​പ്പ​ണ്‍ ചാ​ന്പ്യ​നാ​ണ് ഡാ​നി​ൽ. ര​ണ്ടാം ഗ്രാ​ൻ​സ്‌​ലാം ആ​ണ് റ​ഷ്യ​ൻ താ​ര​ത്തി​ന്‍റെ ല​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.