ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ടെന്നീസ് : അ​ട്ടി​മ​റി കോ​ർ​നെ​റ്റ്
ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ടെന്നീസ് : അ​ട്ടി​മ​റി കോ​ർ​നെ​റ്റ്
Tuesday, January 25, 2022 2:07 AM IST
മെ​ൽ​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ടെ​ന്നീ​സിൽ അ​ട്ടി​മ​റി​ക​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല. വ​നി​താ സിം​ഗി​ൾ​സ് പ്രീ​ക്വാ​ർ​ട്ട​റി​ൽ ര​ണ്ട് വ​ന്പന്മാ​ർ പു​റ​ത്ത്. മു​ൻ ലോ​ക ഒ​ന്നാം ന​ന്പ​റും 14-ാം സീ​ഡു​മാ​യ റൊ​മാ​നി​യ​യു​ടെ സി​മോ​ണ ഹാ​ലെ​പ്പ് പ്രീ​ക്വാ​ർ​ട്ട​റി​ൽ തോറ്റു.

സീ​ഡി​ല്ലാ​ത്ത ലോ​ക 61-ാം റാ​ങ്കു​കാ​രി​യാ​യ ഫ്ര​ഞ്ച്താ​രം അ​ലി​സേ കോ​ർ​നെ​റ്റാ​ണ് ഹാ​ലെ​പ്പി​നെ മൂ​ന്ന് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ അ​ട്ടി​മ​റി​ച്ച​ത്. സ്കോ​ർ: 6-4, 3-6, 6-4. മൂ​ന്നാം സീ​ഡാ​യ ഗാ​ർ​ബി​ന്നെ മു​ഗു​രു​സയെ ര​ണ്ടാം റൗ​ണ്ടിലും 29-ാം സീ​ഡാ​യ സ്ലൊ​വേ​നി​യ​യു​ടെ ത​മാ​റ സി​ദാ​ൻ​ഷെ​ക്കിനെ മൂ​ന്നാം റൗ​ണ്ടി​ലും അ​ട്ടി​മ​റി​ച്ചാ​ണ് കോ​ർ​നെ​റ്റ് പ്രീ​ക്വാ​ർ​ട്ട​റി​ൽ എ​ത്തി​യ​ത്. ഫ്ര​ഞ്ച് താ​രം ഒ​രു ഗ്രാ​ൻ​സ്ലാം ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ക്വാ​ർ​ട്ട​റി​ൽ ക​ട​ക്കു​ന്ന​ത് ഇ​താ​ദ്യ​ം.


ര​ണ്ടാം സീ​ഡാ​യ ബെ​ലാ​റു​സി​ന്‍റെ അ​ര്യാ​ന സ​ബ​ലേ​ങ്ക​യെ 5-7, 6-2, 7-6 (10-7)ന് ​കീ​ഴ​ട​ക്കി​യാ​ണ് എ​സ്റ്റോ​ണി​യ​യു​ടെ കൈ​യ ക​നേ​പ്പി​യു​ടെ ക്വാ​ർ​ട്ട​ർ പ്ര​വേ​ശം. ഏ​ഴാം സീ​ഡ് പോ​ള​ണ്ടി​ന്‍റെ ഇ​ഗ ഷ്യാ​ങ്ടെ​ക്, 27-ാം സീ​ഡ് അ​മേ​രി​ക്ക​യു​ടെ ഡാ​നി​യേ​ല കോ​ളി​ൻ​സ് എ​ന്നി​വ​രും ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു.

സി​റ്റ്സി​പാ​സ്, മെ​ദ്‌വ​ദേ​വ്

പു​രു​ഷ സിം​ഗി​ൾ​സി​ൽ നാ​ലാം സീ​ഡാ​യ ഗ്രീ​ക്ക് താ​രം സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സ് അ​ഞ്ച് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ ടെ​യ്‌ല​ർ ഫ്രി​റ്റ്സി​നെ കീ​ഴ​ട​ക്കി. സ്കോ​ർ: 4-6, 6-4, 4-6, 6-3, 6-4. ര​ണ്ടാം സീ​ഡാ​യ റ​ഷ്യ​യു​ടെ ഡാ​നി​ൽ മെ​ദ്‌വ​ദേ​വ്, ഒ​ന്പ​താം സീ​ഡ് കാ​ന​ഡ​യു​ടെ ഫെ​ലി​ക്സ് അ​ഗ​ർ, 11-ാം സീ​ഡ് ഇ​റ്റ​ലി​യു​ടെ യാ​നി​ക് സി​ന്ന​ർ എ​ന്നി​വ​രും ക്വാ​ർ​ട്ട​റി​ൽ ഇ​ടം നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.