നാ​ല​ടി​ച്ച് ഹൈ​ദ​രാ​ബാ​ദ്
നാ​ല​ടി​ച്ച്  ഹൈ​ദ​രാ​ബാ​ദ്
Tuesday, January 25, 2022 2:07 AM IST
വാ​സ്കോ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ഹൈ​ര​ദാ​ബാ​ദ് എ​ഫ്സി​ക്ക് വ​ന്പ​ൻ ജ​യം. തി​ല​ക് മൈ​താ​ന​ത്ത് അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ൽ ഹൈ​ദ​രാ​ബാ​ദ് 4-0ന് ​ഈ​സ്റ്റ് ബം​ഗാ​ളി​നെ കീ​ഴ​ട​ക്കി. സെ​ൽ​ഫ് ഗോ​ളി​ലൂ​ടെ 21-ാം മി​നി​റ്റി​ൽ ലീ​ഡ് ലഭിച്ച ഹൈ​ദ​രാ​ബാ​ദി​നാ​യി ബ​ർ​ത്ത​ലോ​മ്യു ഒ​ഗ്ബെ​ച്ചെ (44', 74') ര​ണ്ട് ത​വ​ണ വ​ല ച​ലി​പ്പി​ച്ചു. അ​ങ്കി​ത് യാ​ദ​വി​ന്‍റെ (45+1') വ​ക​യാ​യി​രു​ന്നു ഹൈ​ദ​രാ​ബാ​ദി​ന്‍റെ മ​റ്റൊ​രു ഗോ​ൾ. 85-ാം മി​നി​റ്റി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​നു ല​ഭി​ച്ച പെ​ന​ൽ​റ്റി ഹൈ​ദ​രാ​ബാ​ദ് ഗോ​ളി ല​ക്ഷ്മി​കാ​ന്ത് ക​ട്ടി​മ​ണി ത​ട്ടി​യ​ക​റ്റി.


ഇ​ര​ട്ട ഗോ​ളോ​ടെ ഹൈ​ദ​രാ​ബാ​ദി​ന്‍റെ ടോ​പ് സ്കോ​റ​ർ എ​ന്ന നേ​ട്ട​വും ഒ​ഗ്ബെ​ച്ചെ സ്വ​ന്ത​മാ​ക്കി. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്, നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് എ​ന്നീ ടീ​മു​ക​ളു​ടെ ടോ​പ് സ്കോ​റ​റും ഒ​ഗ്ബെ​ച്ചെ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.