സ്വ​​രേ​​വ് ഔട്ട്; ന​​ദാ​​ൽ ക്വാ​​ർ​​ട്ട​​റി​​ൽ
സ്വ​​രേ​​വ് ഔട്ട്; ന​​ദാ​​ൽ ക്വാ​​ർ​​ട്ട​​റി​​ൽ
Monday, January 24, 2022 1:14 AM IST
മെ​​ൽ​​ബ​​ണ്‍: ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ മൂ​​ന്നാം സീ​​ഡാ​​യ ജ​​ർ​​മ​​നി​​യു​​ടെ അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്ത്. കാ​​ന​​ഡ​​യു​​ടെ ഡെ​​ന്നി​​സ് ഷാ​​പൊ​​വ​​ലോ​​വാ​​ണ് മൂ​​ന്നാം സീ​​ഡാ​​യ സ്വ​​രേ​​വി​​നെ അ​​ട്ടി​​മ​​റി​​ച്ച​​ത്. സ്കോ​​ർ: 6-3, 7-6 (7-5), 6-3). അ​​തേ​​സ​​മ​​യം, സ്പാ​​നി​​ഷ് സൂ​​പ്പ​​ർ താ​​രം റാ​​ഫേ​​ൽ ന​​ദാ​​ൽ ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു. ഫ്രാ​​ൻ​​സി​​ന്‍റെ അ​​ഡ്രി​​യാ​​ൻ മ​​ന്നാ​​റി​​നൊ​​യെ 7-6 (16-14), 6-2, 6-2ന് ​​കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ന​​ദാ​​ലി​​ന്‍റെ ക്വാ​​ർ​​ട്ട​​ർ പ്ര​​വേ​​ശ​​നം. പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ഇ​​റ്റ​​ലി​​യു​​ടെ മാ​​റ്റൊ ബെ​​റേ​​റ്റി​​നി, ഫ്രാ​​ൻ​​സി​​ന്‍റെ ഗാ​​യേ​​ൽ മോ​​ൻ​​ഫി​​ൽ​​സ് എ​​ന്നി​​വ​​രും ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു.


ബാ​​ർ​​ട്ടി മു​​ന്നോ​​ട്ട്

വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ഒ​​ന്നാം സീ​​ഡാ​​യ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ആ​​ഷ് ബാ​​ർ​​ട്ടി ക്വാ​​ർ​​ട്ട​​റി​​ൽ. അ​​തേ​​സ​​മ​​യം, അ​​ഞ്ചാം സീ​​ഡാ​​യ ഗ്രീ​​ക്ക്താ​​രം മ​​രി​​യ സ​​ക്ക​​രി, എ​​ട്ടാം സീ​​ഡാ​​യ സ്പാ​​നി​​ഷ് താ​​രം പൗ​​ല ബ​​ഡോ​​സ എ​​ന്നി​​വ​​ർ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു. ബ​​ഡോ​​സ​​യെ അ​​മേ​​രി​​ക്ക​​യു​​ടെ മാ​​ഡി​​സ​​ണ്‍ കീ​​സാ​​ണ് കീ​​ഴ​​ട​​ക്കി​​യ​​ത്.

മു​​ൻ ലോ​​ക ഒ​​ന്നാം ന​​ന്പ​​റാ​​യ ബെ​​ലാ​​റു​​സി​​ന്‍റെ വി​​ക്ടോ​​റി​​യ അ​​സ​​രെ​​ങ്ക​​യെ നാ​​ലാം സീ​​ഡാ​​യ ചെ​​ക് താ​​രം ബ​​ർ​​ബോ​​റ ക്രെ​​ജി​​ക്കോ​​വ 6-2, 6-2നു ​​കീ​​ഴ​​ട​​ക്കി ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ടം പി​​ടി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.