സി​​ന്ധു​​വി​​നു കി​​രീ​​ടം
സി​​ന്ധു​​വി​​നു  കി​​രീ​​ടം
Monday, January 24, 2022 1:14 AM IST
ല​​ക്നോ: സ​​യീ​​ദ് മോ​​ദി ഇ​​ന്ത്യ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് വ​​നി​​താ സിം​​ഗി​​ൾ​​സ് കി​​രീ​​ടം പി.​​വി. സി​​ന്ധു​​വി​​ന്. ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​യു​​ടെ​​ത​​ന്നെ മാ​​ള​​വി​​ക ബ​​ൻ​​സൂ​​ദി​​നെ സി​​ന്ധു തോ​​ൽ​​പ്പി​​ച്ചു. 35 മി​​നി​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 21-13, 21-16നാ​​യി​​രു​​ന്നു സി​​ന്ധു​​വി​​ന്‍റെ ജ​​യം.


വ​​നി​​താ ഡ​​ബി​​ൾ​​സി​​ൽ പു​​ല്ലേ​​ല ഗോ​​പി​​ച​​ന്ദി​​ന്‍റെ മ​​ക​​ൾ ഗാ​​യ​​ത്രി ഗോ​​പി​​ച​​ന്ദ് - ട്രീ​​സ ജോ​​ളി കൂ​​ട്ടു​​കെ​​ട്ട് ര​​ണ്ടാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്തു. ഫൈ​​ന​​ലി​​ൽ മ​​ലേ​​ഷ്യ​​യു​​ടെ അ​​ന്ന ചിം​​ഗ് - മെ​​യ് സിം​​ഗ് സ​​ഖ്യ​​ത്തോ​​ട് 21-12, 21-13ന് ​​ഇ​​ന്ത്യ​​ൻ കൂ​​ട്ടു​​കെ​​ട്ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.