ഒ​​​​​ന്നി​​​​​ൽ പി​​​​​ഴ​​​​​ച്ചാ​​​​​ൽ മൂ​​​​​ന്നി​​​​​ൽ?
ഒ​​​​​ന്നി​​​​​ൽ പി​​​​​ഴ​​​​​ച്ചാ​​​​​ൽ മൂ​​​​​ന്നി​​​​​ൽ?
Sunday, January 23, 2022 1:28 AM IST
കേ​​​​​പ്ടൗ​​​​​ണ്‍: ഒ​​​​​ന്നി​​​​​ൽ പി​​​​​ഴ​​​​​ച്ചാ​​​​​ൽ മൂ​​​​​ന്നി​​​​​ൽ എ​​​​​ന്ന ചൊ​​​​​ല്ല് യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​മാ​​​​​കു​​​​​മോ എ​​​​​ന്ന​​​​​റി​​​​​യാ​​​​​നാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് ആ​​​​​രാ​​​​​ധ​​​​​ക​​​​​രു​​​​​ടെ കാ​​​​​ത്തി​​​​​രി​​​​​പ്പ്. കാ​​​​​ര​​​​​ണം, ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ ആ​​​​​ദ്യ ര​​​​​ണ്ട് ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ലും പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട ഇ​​​​​ന്ത്യ ആ​​​​​ശ്വാ​​​​​സ ജ​​​​​യം തേ​​​​​ടി ഇ​​​​​ന്ന് മൂ​​​​​ന്നാം പോ​​​​​ര​​​​​ട്ട​​​​​ത്തി​​​​​നി​​​​​റ​​​​​ങ്ങു​​​​​ന്നു. കേ​​​​​പ്ടൗ​​​​​ണി​​​​​ലെ ന്യൂ​​​​​ലാ​​​​​ൻ​​​​​ഡ്സ് ക്രി​​​​​ക്ക​​​​​റ്റ് മൈ​​​​​താ​​​​​ന​​​​​ത്ത് ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് ര​​​​​ണ്ടി​​നാ​​ണു മ​​​​​ത്സ​​​​​രം ആ​​രം​​ഭി​​ക്കു​​ക.

ആ​​​​​ദ്യ ര​​​​​ണ്ടു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലും ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക 2-0ന് ​​​​​പ​​​​​ര​​​​​ന്പ​​​​​ര ഉ​​​​​റ​​​​​പ്പി​​​​​ച്ച​​​​​താ​​​​​ണ്. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ ബെ​​​​​ഞ്ചി​​​​​ന്‍റെ ക​​​​​ഴി​​​​​വ് അ​​​​​ള​​​​​ക്കാ​​​​​നു​​​​​ള്ള മ​​​​​ത്സ​​​​​ര​​​​​മാ​​​​​യി ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക ഇ​​​​​ന്ന​​​​​ത്തെ പോ​​​​​രാ​​​​​ട്ട​​​​​ത്തെ ക​​​​​ണ്ടാ​​​​​ലും അ​​​​​ദ്ഭു​​​​​ത​​​​​മി​​​​​ല്ല.


പു​​​​​തി​​​​​യ ക്യാ​​​​​പ്റ്റ​​​​​ൻ കെ.​​​​​എ​​​​​ൽ. രാ​​​​​ഹു​​​​​ലി​​​​​ന് സ​​​​​ന്പൂ​​​​​ർ​​​​​ണ തോ​​​​​ൽ​​​​​വി​​​​​യോ​​​​​ടെ ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യി​​​​​ൽ​​​​​നി​​​​​ന്നു മ​​​​​ട​​​​​ങ്ങേ​​​​​ണ്ടി​​​​​വ​​​​​രു​​​​​മോ എ​​​​​ന്ന​​​​​തും സു​​​​​പ്ര​​​​​ധാ​​​​​ന ചോ​​​​​ദ്യ​​​​​മാ​​​​​ണ്. കാ​​​​​ര​​​​​ണം, ടെ​​​​​സ്റ്റി​​​​​ലും ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ലും ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​യെ ന​​​​​യി​​​​​ച്ച മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​ല്ലാം രാ​​​​​ഹു​​​​​ൽ എ​​​​​ന്ന ക്യാ​​​​​പ്റ്റ​​​​​നു തോ​​​​​ൽ​​​​​വി​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ല​​​​​ക്ഷ്യ​​​​​ബോ​​​​​ധ​​​​​മി​​​​​ല്ലാ​​​​​ത്ത​​​​തും ആ​​​​​ക്ര​​​​​മ​​​​​ണോ​​​​​ത്സു​​​​​ക​​​​​ത​​​​​യി​​​​​ല്ലാ​​​​​ത്ത​​​​തു​​​​മാ​​​​യ ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​നെ​​​​​യാ​​​​​ണു ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​ൻ മൈ​​​​​താ​​​​​ന​​​​​ത്ത് ആ​​​​​ദ്യ ര​​​​​ണ്ട് ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ലും ക​​​​​ണ്ട​​​​​ത്. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഈ ​​​​ദ​​​​യ​​​​നീ​​​​യ ​പ്ര​​​​​ക​​​​​ട​​​​​ന​​​​​ത്തി​​​​​ൽ ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ തീ​​​​​ർ​​​​​ത്തും നി​​​​​രാ​​​​​ശ​​​​​രാ​​​​​ണെ​​​​​ന്ന​​​​​തും യാ​​​​​ഥാ​​​​​ർ​​​​​ഥ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.