ബാ​​​​​ഴ്സ​​​​​ലോ​​​​​ണ പു​​​​​റ​​​​​ത്ത്
Saturday, January 22, 2022 1:11 AM IST
മാ​​​​​ഡ്രി​​​​​ഡ്: സ്പാ​​​​​നി​​​​​ഷ് കോ​​​​​പ്പ ഡെ​​​​​ൽ റേ ​​​​​ഫു​​​​​ട്ബോ​​​​​ളി​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പു​​​​​റ​​​​​ത്ത്. അ​​​​​ത്‌ലറ്റി​​​​​ക്കോ ബി​​​​​ൽ​​​​​ബാ​​​​​വോ​​​​​യാ​​​​​ണ് അ​​​​​ധി​​​​​കസ​​​​​മ​​​​​യ​​​​​ത്തേ​​​​​ക്കു നീ​​​​​ണ്ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യെ ത​​​​​ക​​​​​ർ​​​​​ത്ത​​​​​ത്, 3-2. മ​​​​​റ്റൊ​​​​​രു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ് 2-1ന് ​​​​​എ​​​​​ൽ​​​​​ചെ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു.

ഗോ​​​​​ൾര​​​​​ഹി​​​​​ത​​​​​മാ​​​​​യ നി​​​​​ശ്ചി​​​​​ത സ​​​​​മ​​​​​യ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം അ​​​​​ധി​​​​​ക സ​​​​​മ​​​​​യ​​​​​ത്താ​​​​​യി​​​​​രു​​​​​ന്നു മൂ​​​​​ന്ന് ഗോ​​​​​ളും. റ​​​​​യ​​​​​ലി​​​​​നാ​​​​​യി ഇ​​​​​സ്കോ (108’), ഏ​​​​​ഡ​​​​​ൻ ഹ​​​​​സാ​​​​​ർ​​​​​ഡ് (115’) എ​​​​​ന്നി​​​​​വ​​​​​ർ ല​​​​​ക്ഷ്യം ക​​​​​ണ്ടു.


ര​​​​​ണ്ടാം മി​​​​​നി​​​​​റ്റി​​​​​ൽ ഐ​​​​​ക​​​​​ർ മ്യൂ​​​​​ണി​​​​​യ​​​​​നി​​​​​ലൂ​​​​​ടെ ബി​​​​​ൽ​​​​​ബാ​​​​​വോ മു​​​​​ന്നി​​​​​ലെ​​​​​ത്തി. എ​​​​​ന്നാ​​​​​ൽ, മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് എ​​​​​ത്തി​​​​​യ ഫെ​​​​​റാ​​​​​ൻ ടോ​​​​​റ​​​​​സ് 20-ാം മി​​​​​നി​​​​​റ്റി​​​​​ൽ ബാ​​​​​ഴ്സ​​​​​യെ ഒ​​​​​പ്പ​​​​​മെ​​​​​ത്തി​​​​​ച്ചു.

86-ാം മി​​​​​നി​​​​​റ്റി​​​​​ൽ ഇ​​​​​നി​​​​​ഗൊ മാ​​​​​ർ​​​​​ട്ടി​​​​​നെ​​​​​സി​​​​​ലൂ​​​​​ടെ ബി​​​​​ൽ​​​​​ബാ​​​​​വോ വീ​​​​​ണ്ടും മു​​​​​ന്നി​​​​​ൽ. ഇ​​​​​ഞ്ചു​​​​​റി ടൈ​​​​​മി​​​​​ൽ പെ​​​​​ഡ്രി (90+3’) ബാ​​​​​ഴ്സ​​​​​യ്ക്കാ​​​​​യി ല​​​​​ക്ഷ്യം​​​​​ക​​​​​ണ്ട​​​​​തോ​​​​​ടെ മ​​​​​ത്സ​​​​​രം അ​​​​​ധി​​​​​കസ​​​​​മ​​​​​യ​​​​​ത്തേ​​​​​ക്ക്. 105+1-ാം മി​​​​​നി​​​​​റ്റി​​​​​ൽ ഐ​​​​​വ​​​​​ർ മ്യൂ​​​​​ണി​​​​​യ​​​​​ൻ ബി​​​​​ൽ​​​​​ബാ​​​​​വൊ​​​​​യു​​​​​ടെ ജ​​​​​യം കു​​​​​റി​​​​​ച്ച ഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.