‘നൈ​​​​​റ്റ് പാ​​​​​ർ​​​​​ട്ടി’ ഇ​​​​​സി​​​​​ബി അ​​​​​ന്വേ​​​​​ഷി​​​​​ക്കും
Tuesday, January 18, 2022 11:57 PM IST
ഹോ​​​​​ബ​​​​​ർ​​​​​ട്ട്: ആ​​​​​ഷ​​​​​സ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യ്ക്കു​​​​​ശേ​​​​​ഷം ഇം​​​​​ഗ്ലീ​​​​​ഷ്-​​​​​ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ ക​​​​​ളി​​​​​ക്കാ​​​​​ർ ന​​​​​ട​​​​​ത്തി​​​​​യ നൈ​​​​​റ്റ് പാ​​​​​ർ​​​​​ട്ടി​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ച് ഇം​​​​​ഗ്ല​​​​​ണ്ട് ആ​​​​​ൻ​​​​​ഡ് വെ​​​​​യ്ൽ​​​​​സ് ക്രി​​​​​ക്ക​​​​​റ്റ് ബോ​​​​​ർ​​​​​ഡ് അ​​​​​ന്വേ​​​​​ഷി​​​​​ക്കും.

ഇം​​​​​ഗ്ലീ​​​​​ഷ് ക്യാ​​​​​പ്റ്റ​​​​​ൻ ജോ ​​​​​റൂ​​​​​ട്ട്, ജ​​​​​യിം​​​​​സ് ആ​​​​​ൻ​​​​​ഡേ​​​​​ഴ്സ​​​​​ണ്‍ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ടെ അ​​​​​ല​​​​​ക്സ് കാ​​​​​രെ, ട്രാ​​​​​വി​​​​​സ് ഹെ​​​​​ഡ്, ന​​​​​ഥാ​​​​​ൻ ലി​​​​​യോ​​​​​ണ്‍ എ​​​​​ന്നി​​​​​വ​​​​​ർ നൈ​​​​​റ്റ് പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ൽ പു​​​​​ല​​​​​ർ​​​​​ച്ചെ​​​​​ വ​​​​​രെ​​​​​യു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. പോ​​​​​ലീ​​​​​സ് എ​​​​​ത്തി​​​​​യാ​​​​​ണ് താ​​​​​ര​​​​​ങ്ങ​​​​​ളെ നീ​​​​​ക്കം ചെ​​​​​യ്ത​​​​​ത്. ഹോ​​​​​ട്ട​​​​​ലി​​​​​ലെ മ​​​​​റ്റ് താ​​​​​മ​​​​​സ​​​​​ക്കാ​​​​​ർ ന​​​​​ൽ​​​​​കി​​​​​യ പ​​​​​രാ​​​​​തി​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു പോ​​​​​ലീ​​​​​സ് എ​​​​​ത്തി​​​​​യ​​​​​ത്.


കാ​​​​​രെ, ലി​​​​​യോ​​​​​ണ്‍ എ​​​​​ന്നി​​​​​വ​​​​​ർ വൈ​​​​​റ്റ് ജ​​​​​ഴ്സി​​​​​യി​​​​​ൽ ആ​​​​​യി​​​​​രു​​​​​ന്നു. പ​​​​​ര​​​​​ന്പ​​​​​ര 4-0ന് ​​​​​ഓ​​​​​സ്ട്രേ​​​​​ലി​​​​​യ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.