മ​ല​പ്പു​റം അ​സീ​സ് വി​ട​വാ​ങ്ങി
മ​ല​പ്പു​റം അ​സീ​സ് വി​ട​വാ​ങ്ങി
Monday, January 17, 2022 1:19 AM IST
മ​​ല​​പ്പു​​റം:​​ മു​​ൻ ഫു​​ട്ബോ​​ള​​ർ മ​​ല​​പ്പു​​റം അ​​സീ​​സ് എ​​ന്ന കാ​​വു​​ങ്ങ​​ൽ അ​​ബ്ദു​​ൾ അ​​സീ​​സ്(74) അ​​ന്ത​​രി​​ച്ചു. സ​​ന്തോ​​ഷ് ട്രോ​​ഫി​​യി​​ൽ മൈ​​സൂ​​രു, സ​​ർ​​വീ​​സ​​സ്, ബം​​ഗാ​​ൾ, മ​​ഹാ​​രാ​​ഷ്‌ട്ര ടീ​​മു​​ക​​ൾ​​ക്കാ​​യി ക​​ളി​​ച്ചി​​ട്ടു​​ണ്ട്. 1968-69 സ​​ന്തോ​​ഷ് ട്രോ​​ഫി​​യി​​ൽ ബം​​ഗാ​​ളി​​നെ തോ​​ൽ​​പ്പി​​ച്ചു കി​​രീ​​ടം നേ​​ടി​​യ മൈ​​സൂ​​രു ടീം ​​അം​​ഗ​​മാ​​യി​​രു​​ന്നു. തി​​ള​​ങ്ങി നി​​ൽ​​ക്കു​​ന്ന സ​​മ​​യ​​ത്ത് ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ഇടം ലഭിച്ചിട്ടും പോ​​യി​​ല്ല.

1974-ൽ ​​ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളാ​​യ ന​​യി​​മു​​ദീ​​നും ഹ​​ബീ​​ബും അ​​സീ​​സി​​നെ കോ​​ൽ​​ക്ക​​ത്ത മു​​ഹ​​മ്മ​​ദ​​ൻ​​സി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യി. അ​​വി​​ടെ നേ​​ട്ട​​ങ്ങ​​ളും നാ​​യ​​ക​​ത്വ​​വു​​മാ​​യി അ​​ദ്ദേ​​ഹം തി​​ള​​ങ്ങി. മ​​ധ്യ​​നി​​ര​​യി​​ലാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം ക​​ളി​​ച്ചി​​രു​​ന്ന​​ത്. ഡി​​സി​​എം, കോ​​ൽ​​ക്ക​​ത്ത ലീ​​ഗ്, ശ്രീ​​നാ​​രാ​​യ​​ണ ട്രോ​​ഫി എ​​ന്നി​​ങ്ങ​​നെ ഒ​​രു​​പാ​​ട് കി​​രീ​​ട നേ​​ട്ട​​ങ്ങ​​ൾ സ്വ​​ന്ത​​മാ​​ക്കി. ധാ​​ക്ക മു​​ഹ​​മ്മ​​ദ​​ൻ​​സ് ടീ​​മി​​ന്‍റെ ഭാ​​ഗ​​മാ​​യും ക​​ളി​​ച്ചു. 1981ൽ ​​മു​​ഹ​​മ്മ​​ദ​​ൻ​​സ് വി​​ട്ട അ​​സീ​​സ് ഓ​​ർ​​കെ മി​​ൽ​​സ് ബോം​​ബെ​​യി​​ലെ​​ത്തി. അ​​വി​​ടെ​​യും വി​​ഫ ട്രോ​​ഫി, ബോം​​ബെ ലീ​​ഗ് കി​​രീ​​ട​​ങ്ങ​​ൾ സ്വ​​ന്ത​​മാ​​ക്കി. ശ്രീ​​ല​​ങ്ക ഉ​​ൾ​​പ്പെ​​ടെ പ​​ങ്കെ​​ടു​​ക്കു​​ന്ന പെ​​ൻ​​ഡ്ര​​ങ്കു​​ല​​ർ ക​​പ്പി​​ൽ നാ​​യ​​ക​​സ്ഥാ​​നം വ​​ഹി​​ച്ചു.


ശൈ​​ല​​ൻ മ​​ന്ന, ചു​​നി​​ഗോ​​സ്വാ​​മി, പി.​​കെ ബാ​​ന​​ർ​​ജി തു​​ട​​ങ്ങി​​യ കൊ​​ൽ​​ക്ക​​ത്ത​​യി​​ലെ പ്ര​​ഗ​​ത്ഭ​​ർ സി​​ല​​ക്ട​​ർ​​മാ​​രാ​​യി​​രു​​ന്ന ഇ​​ന്‍റ​​ർ ക​​മാ​​ൻ​​ഡ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ നി​​ന്നു ആ​​ദ്യ​​മാ​​യി സ​​ർ​​വീ​​സ​​സ് ടീ​​മി​​ലെ​​ത്തി. ഫൈ​​ന​​ലി​​ൽ ബം​​ഗാ​​ളി​​നെ തോ​​ൽ​​പ്പി​​ച്ചു ആ​​ദ്യ​​ത്തെ സ​​ന്തോ​​ഷ് ട്രോ​​ഫി വി​​ജ​​യം. സ്വ​​പ്ന ടൂ​​ർ​​ണ​​മെ​​ന്‍റാ​​യ നാ​​ഗ്ജി ക​​ളി​​ച്ച​​ത് ആ​​ന്ധ്രാ​​പ്ര​​ദേ​​ശ്, മൈ​​സൂ​​ർ (ക​​ർ​​ണാ​​ട​​ക), മ​​ദി​​രാ​​ശി (ത​​മി​​ഴ്നാ​​ട്), കേ​​ര​​ളം, സി​​ലോ​​ണ്‍ (ശ്രീ​​ല​​ങ്ക) എ​​ന്നീ ടീ​​മു​​ക​​ൾ പ​​ങ്കെ​​ടു​​ക്കു​​ന്ന സ​​തേ​​ണ്‍ പെ​​ന്‍റാ​​ങ്കു​​ല​​രി​​ൽ കൊ​​ല്ല​​ത്തും കൊ​​ളം​​ബോ​​യി​​ലും ത​​ന്‍റെ നാ​​യ​​ക​​ത്വ​​ത്തി​​ൽ കി​​രീ​​ടവി​​ജ​​യം.

ഭാ​​ര്യ: കെ.​​പി. സ​​ഫി​​യ. മ​​ക്ക​​ൾ: ആ​​ഷി​​ദ, ഫാ​​ഹി​​ദ. സ​​ഹോ​​ദ​​രൻ ചേ​​ക്കു 1973-​​ൽ കേ​​ര​​ളം ആ​​ദ്യ​​മാ​​യി സ​​ന്തോ​​ഷ് ട്രോ​​ഫി നേ​​ടി​​യ ടീ​​മി​​ലെ അം​​ഗമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.