ബ​​​​​ഗാ​​​​​ൻ x ബം​​​​​ഗ​​​​​ളൂ​​​​​രു നീ​​​​​ട്ടി​​​​​വ​​​​​ച്ചു
ബ​​​​​ഗാ​​​​​ൻ x ബം​​​​​ഗ​​​​​ളൂ​​​​​രു നീ​​​​​ട്ടി​​​​​വ​​​​​ച്ചു
Sunday, January 16, 2022 1:32 AM IST
മ​​​​​ഡ്ഗാ​​​​​വ്: ഐ​​​​​എ​​​​​സ്എ​​​​​ൽ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ കോ​​​​​വി​​​​​ഡ് ഭീ​​​​​തി വ​​​​​ർ​​​​​ധി​​​​​ക്കു​​​​​ന്നു. ഇ​​​​​ന്ന​​​​​ലെ ന​​​​​ട​​​​​ക്കേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്ന എ​​​​​ടി​​​​​കെ മോ​​​​​ഹ​​​​​ൻ ബ​​​​​ഗാ​​​​​ൻ x ബം​​​​​ഗ​​​​​ളൂ​​​​​രു എ​​​​​ഫ്സി മ​​​​​ത്സ​​​​​രം കോ​​​​​വി​​​​​ഡ് പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യെത്തു​​​​​ട​​​​​ർ​​​​​ന്ന് നീ​​​​​ട്ടി​​​​​വ​​​​​ച്ചു. എ​​​​​ടി​​​​​കെ ക്യാ​​​​​ന്പി​​​​​ൽ കോ​​​​​വി​​​​​ഡ് റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്ത പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ ശ​​​​​നി​​​​​യാ​​​​​ഴ്ച ന​​​​​ട​​​​​ക്കേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്ന മോ​​​​​ഹ​​​​​ൻ ബ​​​​​ഗാ​​​​​ൻ x ഒ​​​​​ഡീ​​​​​ഷ മ​​​​​ത്സ​​​​​ര​​​​​വും നീ​​​​​ട്ടി​​​​​വ​​​​​ച്ചി​​​​​രു​​​​​ന്നു.

ഒ​​​​​ഡീ​​​​​ഷ എ​​​​​ഫ്സി, എ​​​​​ഫ്സി ഗോ​​​​​വ, ഈ​​​​​സ്റ്റ് ബം​​​​​ഗാ​​​​​ൾ, കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് ടീ​​​​​മു​​​​​ക​​​​​ളും ഐ​​​​​സൊ​​​​​ലേ​​​​​ഷ​​​​​നി​​​​​ലാ​​​​​ണ്. ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് ക​​​​​ഴി​​​​​ഞ്ഞ മൂ​​​​​ന്ന് ദി​​​​​വ​​​​​സ​​​​​മാ​​​​​യി പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ട​​​​​ത്താ​​​​​തി​​​​​രു​​​​​ന്ന​​​​​തോ​​​​​ടെ മും​​​​​ബൈ​​​​​ക്കെ​​​​​തി​​​​​രാ​​​​​യ മ​​​​​ത്സ​​​​​രം ന​​​​​ട​​​​​ന്നേ​​​​​ക്കി​​​​​ല്ലെ​​​​​ന്ന് ആ​​​​​ശ​​​​​ങ്ക​​​​​യു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

നി​​​​​യ​​​​​മം കാ​​​​​റ്റി​​​​​ൽ​​​​​ പ​​​​​റ​​​​​ത്തു​​​​​ന്നു

ഇ​​​​​തി​​​​​നി​​​​​ടെ ഐ​​​​​എ​​​​​സ്എ​​​​​ൽ അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ ഇ​​​​​റ​​​​​ക്കി​​​​​യ കോ​​​​​വി​​​​​ഡ് നി​​​​​യ​​​​​മം കാ​​​​​റ്റി​​​​​ൽ​​​​​പ്പ​​​​​റ​​​​​ത്തു​​​​​ന്ന​​​​​താ​​​​​യി ആ​​​​​ക്ഷേ​​​​​പം ഉ​​​​​യ​​​​​ർ​​​​​ന്നു. ഐ​​​​​എ​​​​​സ്എ​​​​​ൽ സീ​​​​​സ​​​​​ണ്‍ മാ​​​​​റ്റി​​​​​വ​​​​​യ്ക്കി​​​​​ല്ലെ​​​​​ന്നും കോ​​​​​വി​​​​​ഡ് ബാ​​​​​ധി​​​​​ച്ച് ഒ​​​​​രു ടീ​​​​​മി​​​​​ൽ ചു​​​​​രു​​​​​ങ്ങി​​​​​യ​​​​​ത് 15 ക​​​​​ളി​​​​​ക്കാ​​​​​രി​​​​​ല്ലെ​​​​​ങ്കി​​​​​ൽ മാ​​​​​ത്ര​​​​​മേ മ​​​​​ത്സ​​​​​രം മാ​​​​​റ്റി​​​​​വ​​​​​യ്ക്കു​​​​​ക​​​​​യു​​​​​ള്ളൂ എ​​​​​ന്നു​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്.


എ​​​​​തി​​​​​ർടീ​​​​​മി​​​​​ൽ പ്ര​​​​​ശ്ന​​​​​മി​​​​​ല്ലെ​​​​​ങ്കി​​​​​ൽ അ​​​​​വ​​​​​ർ 3-0ന് ​​​​​ജ​​​​​യി​​​​​ച്ച​​​​​താ​​​​​യും പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കും. ര​​​​​ണ്ട് ടീ​​​​​മി​​​​​ലും കോ​​​​​വി​​​​​ഡ് ബാ​​​​​ധ​​​​​യു​​​​​ണ്ടെ​​​​​ങ്കി​​​​​ൽ ഗോ​​​​​ൾര​​​​​ഹി​​​​​ത സ​​​​​മ​​​​​നി​​​​​ല എ​​​​​ന്ന​​​​​താ​​​​​ണു നി​​​​​യ​​​​​മ​​​​​മെ​​​​​ന്ന് ടീ​​​​​മു​​​​​ക​​​​​ൾ​​​​​ക്ക് അ​​​​​യ​​​​​ച്ച ഇ-​​​​​മെ​​​​​യി​​​​​ലി​​​​​ലൂ​​​​​ടെ ഐ​​​​​എ​​​​​സ്എ​​​​​ൽ അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, എ​​​​​ടി​​​​​കെ മോ​​​​​ഹ​​​​​ൻ ബ​​​​​ഗാ​​​​​ന്‍റെ കാ​​​​​ര്യ​​​​​ത്തി​​​​​ൽ ഈ ​​​​​നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ടാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലും പാ​​​​​ലി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​ല്ലെ​​​​​ന്ന​​​​​താ​​​​​ണ് ആ​​​​​ക്ഷേ​​​​​പം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.