വീ​​​ണ്ടും ഡി​​​ആ​​​ർ​​​എ​​​സ് വി​​​വാ​​​ദം
Saturday, January 15, 2022 12:00 AM IST
കേ​​​പ്ടൗ​​​ണ്‍: ഇ​​​ന്ത്യ-​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക ടെ​​​സ്റ്റ് പ​​​ര​​​ന്പ​​​ര​​​യി​​​ൽ വീ​​​ണ്ടും ഡി​​​ആ​​​ർ​​​എ​​​സ് വി​​​വാ​​​ദം. കേ​​​പ്ടൗ​​​ണ്‍ ടെ​​​സ്റ്റി​​​ന്‍റെ നാ​​​ലാം ദി​​​നം റ​​​സി വാ​​​ൻ​​​ഡ​​​ർ ദ​​​സ​​​ന്‍റെ ക്യാ​​​ച്ചാ​​​ണു പു​​​തി​​​യ വി​​​വാ​​​ദ​​​ത്തി​​​നു കാ​​​ര​​​ണം. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യു​​​ടെ ര​​​ണ്ടാം ഇ​​​ന്നിം​​​ഗ്സി​​​ലെ 37-ാം ഓ​​​വ​​​റി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

മു​​​ഹ​​​മ്മ​​​ദ് ഷ​​​മി​​​യു​​​ടെ പ​​​ന്തി​​​ൽ ദ​​​സ​​​നെ ക്യാ​​​ച്ചെ​​​ടു​​​ത്ത​​​താ​​​യി ഇ​​​ന്ത്യ​​​ൻ താ​​​ര​​​ങ്ങ​​​ൾ അ​​​പ്പീ​​​ൽ ചെ​​​യ്തു. എ​​​ന്നാ​​​ൽ, ഫീ​​​ൽ​​​ഡ് അ​​​ന്പ​​​യ​​​ർ ഔ​​ട്ട് അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല. അ​​​ന്പ​​​യ​​​റു​​​ടെ തീ​​​രു​​​മാ​​​നം ഇ​​​ന്ത്യ​​​ൻ നാ​​​യ​​​ക​​​ൻ വി​​​രാ​​​ട് കോ​​ഹ്‌​​ലി റി​​​വ്യൂ ചെ​​​യ്തു.

റീ​​​പ്ലേ​​​യി​​​ൽ പ​​​ന്ത് ബാ​​​റ്റ് ക​​​ട​​​ക്കു​​​ന്പോ​​​ൾ സ്നി​​​ക്കോ മീ​​​റ്റ​​​റി​​​ൽ സ്പൈ​​​ക്ക് കാ​​​ണി​​​ച്ചെ​​​ങ്കി​​​ലും ഈ​​​ സ​​​മ​​​യം​​​ത​​​ന്നെ ദ​​​സ​​​ന്‍റെ ബാ​​​റ്റ് നി​​​ല​​​ത്തു​​​ര​​​ഞ്ഞി​​​രു​​​ന്നു. ഇ​​​തോ​​​ടെ തേ​​​ർ​​​ഡ് അ​​​ന്പ​​​യ​​​ർ ഫീ​​​ൽ​​​ഡ് അ​​​ന്പ​​​യ​​​റോ​​​ടു തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഫീ​​​ൽ​​​ഡ് അ​​​ന്പ​​​യ​​​ർ ഇ​​​റാ​​​സ്മ​​​സി​​​നോ​​​ടും ദ​​​സ​​​നോ​​​ടും ഇ​​​ന്ത്യ​​​ൻ നാ​​​യ​​​ക​​​ൻ വി​​​രാ​​​ട് കോ​​​ഹ്‌​​ലി തീ​​​രു​​​മാ​​​ന​​​ത്തി​​​ലെ അ​​​തൃ​​​പ്തി അ​​​റി​​​യി​​​ച്ചു പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​ത്തി.


മൂ​​​ന്നാം ദി​​​നം ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ നാ​​​യ​​​ക​​​ൻ ഡീ​​​ൻ എ​​​ൽ​​​ഗ​​​ർ വി​​​ക്ക​​​റ്റി​​​നു മു​​​ന്നി​​​ൽ കു​​​ടു​​​ങ്ങി​​​യ തീ​​​രു​​​മാ​​​നം ഡി​​​ആ​​​ർ​​​എ​​​സി​​​ലൂ​​​ടെ തി​​​രു​​​ത്ത​​​പ്പെ​​​ട്ട​​​തും വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു. അ​​​ന്പ​​​യ​​​റു​​​ടെ ഔ​​​ട്ട് തീ​​​രു​​​മാ​​​നം റീ​​​പ്ലേ​​​യി​​​ൽ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ, എ​​​ൽ​​​ഗ​​​റി​​​ന്‍റെ പാ​​​ഡി​​​ലി​​​ടി​​​ച്ച പ​​​ന്ത് പി​​​ന്നീ​​​ട് അ​​​വി​​​ശ്വ​​​സ​​​നീ​​​യ​​​മാ​​​യി ബൗ​​​ണ്‍സ് ചെ​​​യ്തു സ്റ്റ​​​ന്പി​​​നു മു​​​ക​​​ളി​​​ലൂ​​​ടെ പ​​​റ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഔ​​​ട്ട് ഡി​​​ആ​​​ർ​​​എ​​​സി​​​ലൂ​​​ടെ തി​​​രു​​​ത്ത​​​പ്പെ​​​ട്ട​​​തി​​​ൽ കൃ​​​ത്രി​​​മ​​​മു​​​ണ്ടെ​​​ന്ന ഗു​​​രു​​​ത​​​ര​​​മാ​​​യ ആ​​​ക്ഷേ​​​പ​​​മാ​​​ണു രാ​​​ഹു​​​ലും വി​​​രാ​​​ട് കോ​​​ഹ്‌​​ലി​​യും, പ​​​ന്തെ​​​റി​​​ഞ്ഞ ര​​​വി​​​ച​​​ന്ദ്ര​​​ൻ അ​​​ശ്വി​​​നും ഉ​​​ൾ​​​പ്പെ​​​ടെ പ​​​ങ്കു​​​വ​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.