ഹെ​​​ഡി​​​നു സെ​​​ഞ്ചു​​​റി
ഹെ​​​ഡി​​​നു സെ​​​ഞ്ചു​​​റി
Saturday, January 15, 2022 12:00 AM IST
ഹൊ​​​ബാ​​​ർ​​​ട്ട്: അ​​​ഞ്ചാം ആ​​​ഷ​​​സ് ടെ​​​സ്റ്റി​​​ന്‍റെ ഒ​​​ന്നാം ദി​​​നം ഓ​​​സ്ട്രേ​​​ലി​​​യ ഭേ​​​ദ​​​പ്പെ​​​ട്ട നി​​​ല​​​യി​​​ൽ. ട്രാ​​​വി​​​സ് ഹെ​​​ഡി​​​ന്‍റെ സെ​​​ഞ്ചു​​​റി (101) യു​​​ടെ മി​​​ക​​​വി​​​ൽ 241/6 എ​​​ന്ന നി​​​ല​​​യി​​​ൽ ആ​​​തി​​​ഥേ​​​യ​​​ർ ഒ​​​ന്നാം​​​ദി​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ളി നേ​​​ര​​​ത്തേ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. അ​​​ല​​​ക്സ് കാ​​​രെ (10) മി​​​ച്ച​​​ൽ സ്റ്റാ​​​ർ​​​ക് (0) എ​​​ന്നി​​​വ​​​രാ​​​ണു ക്രീ​​​സി​​​ൽ.

ടോ​​​സ് നേ​​​ടി​​​യ ഇം​​​ഗ്ല​​​ണ്ട് നാ​​​യ​​​ക​​​ൻ ജോ ​​​റൂ​​​ട്ട് ഓ​​​സീ​​​സി​​​നെ ബാ​​​റ്റിം​​​ഗി​​​ന് അ​​​യ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. റൂ​​​ട്ടി​​​നെ ന്യാ​​​യീ​​​ക​​​രി​​​ച്ചു പ​​​ന്തെ​​​റി​​​ഞ്ഞ ഇം​​​ഗ്ലീ​​​ഷ് ബൗ​​​ള​​​ർ​​​മാ​​​ർ ഓ​​​സീ​​​സി​​​നെ 12/3 എ​​​ന്ന നി​​​ല​​​യി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ട്ടു. ഡേ​​​വി​​​ഡ് വാ​​​ർ​​​ണ​​​ർ, സ്റ്റീ​​​വ് സ്മി​​​ത്ത് എ​​​ന്നി​​​വ​​​ർ പൂ​​​ജ്യ​​​ത്തി​​​നും ഉ​​​സ്മാ​​​ൻ ഖ്വാ​​​ജ ആ​​​റു റ​​​ണ്‍സി​​​നും പു​​​റ​​​ത്താ​​​യി. ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ ക്രീ​​​സി​​​ലെ​​​ത്തി​​​യ ഹെ​​​ഡ് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ബാ​​​റ്റിം​​​ഗി​​​നെ തോ​​​ളേ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. മാ​​​ർ​​​ന​​​സ് ല​​​ബു​​​ഷെ​​​യ്ൻ (44) ഹെ​​​ഡി​​​നു മി​​​ക​​​ച്ച പി​​​ന്തു​​​ണ ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.