എ​​​ൽ​​​ക്ലാ​​​സി​​​ക്കോ​​​യി​​​ൽ വീ​​​ണ്ടും റ​​​യ​​​ൽ
എ​​​ൽ​​​ക്ലാ​​​സി​​​ക്കോ​​​യി​​​ൽ വീ​​​ണ്ടും റ​​​യ​​​ൽ
Friday, January 14, 2022 1:45 AM IST
റി​​​യാ​​​ദ്: എ​​​ൽ​​​ക്ലാ​​​സി​​​ക്കോ വീ​​​ണ്ടും റ​​​യ​​​ൽ മാ​​​ഡ്രി​​​ഡി​​​നൊ​​​പ്പം. സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ൽ ന​​​ട​​​ന്ന സ്പാ​​​നി​​​ഷ് സൂ​​​പ്പ​​​ർ ക​​​പ്പ് സെ​​​മി ഫൈ​​​ന​​​ലി​​​ൽ ര​​​ണ്ടി​​​നെ​​​തി​​​രേ മൂ​​​ന്നു ഗോ​​​ളു​​​ക​​​ൾ​​​ക്കാ​​​ണു റ​​​യ​​​ൽ മാ​​​ഡ്രി​​​ഡ് ബ​​​ദ്ധ​​​വൈ​​​രി​​​ക​​​ളാ​​​യ ബാ​​​ഴ്സ​​​ലോ​​​ണ​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. റ​​​യ​​​ലി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യ അ​​​ഞ്ചാം ക്ലാ​​​സി​​​ക്കോ വി​​​ജ​​​യ​​​മാ​​​ണി​​​ത്.

മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ 25-ാം മി​​​നി​​​റ്റി​​​ൽ​​​ത്ത​​​ന്നെ റ​​​യ​​​ൽ ലീ​​​ഡ് നേ​​​ടി. ക​​​രിം ബെ​​​ൻ​​​സേ​​​മ​​​യു​​​ടെ പാ​​​സി​​​ൽ​​​നി​​​ന്നു വി​​​നീ​​​ഷ്യ​​​സ് ​ജൂ​നി​യ​റാ​ണു ഗോ​​​ൾ നേ​​​ടി​​​യ​​​ത്. ഉ​​​ണ​​​ർ​​​ന്നു​​​ക​​​ളി​​​ച്ച ബാ​​​ഴ്സ 41-ാം മി​​​നി​​​റ്റി​​​ൽ സ​​​മ​​​നി​​​ല​​​ഗോ​​​ൾ ക​​​ണ്ടെ​​​ത്തി. റ​​​യ​​​ൽ മാ​​​ഡ്രി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ന്‍റെ വീ​​​ഴ്ച മു​​​ത​​​ലാ​​​ക്കി ലൂ​​​ക് ഡി ​​​യോം​​​ഗ്‌ ബാ​​​ഴ്സ​​​യ്ക്കു സ​​​മ​​​നി​​​ല സ​​​മ്മാ​​​നി​​​ച്ചു. 72-ാം മി​​​നി​​​റ്റി​​​ൽ ബെ​​​ൻ​​​സേ​​​മ റ​​​യ​​​ലി​​​ന് ലീ​​​ഡ് സ​​​മ്മാ​​​നി​​​ച്ചെ​​​ങ്കി​​​ലും പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​യി​​​റ​​​ങ്ങി​​​യ അ​​​ൻ​​​സു ഫാ​​റ്റി ബാ​​​ഴ്സ​​​യെ വീ​​​ണ്ടും ഒ​​​പ്പ​​​മെ​​​ത്തി​​​ച്ചു. ഇ​​​തോ​​​ടെ മ​​​ത്സ​​​രം അ​​​ധി​​​ക​​​സ​​​മ​​​യ​​​ത്തേ​​​ക്കു നീ​​​ങ്ങി. 97-ാം മി​​​നി​​​റ്റി​​​ൽ വി​​​നീ​​​ഷ്യ​​​സി​​​ന്‍റെ പാ​​​സ് ഗോ​​​ളാ​​​ക്കി ഫ്രെഡ്‌ വാ​​​ൽ​​​വ​​​ർ​​​ദെ റ​​​യ​​​ലി​​​നു ക്ലാ​​​സി​​​ക്കോ വി​​​ജ​​​യം സ​​​മ്മാ​​​നി​​​ച്ചു. അ​​​ത്‌​​ല​​​റ്റി​​​ക്കോ മാ​​​ഡ്രി​​​ഡ്-​​​അ​​​ത്‌​​ല​​റ്റി​​​ക് ബി​​​ൽ​​​ബാ​​​വോ മ​​​ത്സ​​​ര​​​വി​​​ജ​​​യി​​​ക​​​ളാ​​​കും ഫൈ​​​ന​​​ലി​​​ൽ റ​​​യ​​​ലി​​​ന്‍റെ എ​​​തി​​​രാ​​​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.