ഡ്രാ​​​ഗ​​​ൻ ഇം​​​പ്ര​​​സ്ഡ്!
ഡ്രാ​​​ഗ​​​ൻ ഇം​​​പ്ര​​​സ്ഡ്!
Thursday, January 13, 2022 1:39 AM IST
സ​​​താം​​​പ്ട​​​ണ്‍: പു​​​തി​​​യ ഉ​​​ട​​​മ​​​ക​​​ൾ​​​ക്കു കീ​​​ഴി​​​​​​ൽ സ​​​താം​​​പ്ട​​​ണ് ആ​​​ദ്യജ​​​യം. ഇം​​​ഗ്ലീ​​​ഷ് പ്രീ​​​മി​​​യ​​​ർ ലീ​​​ഗ് ഫു​​​ട്ബോ​​​ളി​​​ൽ സ​​​താം​​​പ്ട​​​ണ്‍ 4-1ന് ​​​ബ്രെ​​​ന്‍റ്ഫോ​​​ർ​​​ഡി​​​നെ തോ​​​ൽ​​​പ്പി​​​ച്ചു. സെ​​​ർ​​​ബി​​​യ​​​ൻ സ​​​ന്പ​​​ന്ന​​​ൻ ഡ്രാ​​​ഗ​​​ൻ സൊ​​​ളാ​​​ക്കാ​​​ണു സ​​​താം​​​പ്ട​​​ണി​​​ന്‍റെ പു​​​തി​​​യ ഉ​​​ട​​​മ​​​സ്ഥ​​​ൻ. മ​​​ഴ​​​യി​​​ൽ കു​​​ളി​​​ച്ച മ​​​ത്സ​​​രം കാ​​​ണാ​​​ൻ പു​​​തി​​​യ ഉ​​​ട​​​മ​​​യു​​​മെ​​​ത്തി​​​യി​​​രു​​​ന്നു.

സ്വ​​​ന്തം സെ​​​ന്‍റ് മേ​​​രീ​​​സ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ ഈ ​​​ലീ​​​ഗ് സീ​​​സ​​​ണി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ജ​​​യ​​​മാ​​​ണു സ​​​താം​​​പ്ട​​​ണ്‍ നേ​​​ടി​​​യ​​​ത്. പു​​​തി​​​യ ഉ​​​ട​​​മ​​​യി​​​ൽ മ​​​തി​​​പ്പു​​​ണ്ടാ​​​ക്കാ​​​ൻ മി​​​ക​​​ച്ച തു​​​ട​​​ക്ക​​​മാ​​​ണു സ​​​താം​​​പ്ട​​​ണ്‍ ക​​​ളി​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യ​​​ത്.


ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​യാ​​ണു ക്ല​​​ബ്ബി​​​ന്‍റെ 80 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​ക​​​ൾ ചൈ​​​നീ​​​സ് വ്യ​​​വ​​​സാ​​​യി​​​യാ​​​യ ഗാ​​​വോ ജി​​​ഷെം​​​ഗി​​​ൽ​​​നി​​​ന്നു വാ​​​ങ്ങി​​​യ​​​ത്. 2017ലാ​​​ണ് ജി​​​ഷെം​​​ഗ് സ​​​താം​​​പ്ട​​​ണി​​​ന്‍റെ ഭൂ​​​രി​​​ഭാ​​​ഗം ഓ​​​ഹ​​​രി സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.