ചു​​റ്റി​​ക വീണ് ചെ​​ൽ​​സിക്കു പരിക്ക്
Sunday, December 5, 2021 1:03 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ചു​​റ്റി​​ക സം​​ഘം എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന വെ​​സ്റ്റ് ഹാ​​മി​​ന്‍റെ ഇ​​രു​​ന്പ​​ടി​​യി​​ൽ ചെ​​ൽ​​സി​​യു​​ടെ ത​​ല​​ത​​ക​​ർ​​ന്നു. ര​​ണ്ട് ത​​വ​​ണ പി​​ന്നി​​ലാ​​യ​​ശേ​​ഷം തി​​രി​​ച്ചെ​​ത്തി​​യ വെ​​സ്റ്റ് ഹാം ​​3-2ന് ​​ചെ​​ൽ​​സി​​യെ കീ​​ഴ​​ട​​ക്കി.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ലി​വ​ർ​പൂ​ൾ ഇ​ഞ്ചു​റി ടൈം ​ഗോ​ളി​ലൂ​ടെ 1-0ന് ​വൂ​ൾ​വ്സി​നെ കീ​ഴ​ട​ക്കി. 15 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 34 പോ​യി​ന്‍റു​മാ​യി ലി​വ​ർ​പൂ​ൾ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി. 33 പോ​യി​ന്‍റു​ള്ള ചെ​ൽ​സി ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ഇ​റ​ങ്ങി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.