ദേ​​ശീ​​യ സീ​​നി​​യ​​ർ വ​​നി​​താ ഫു​​ട്ബോ​​ൾ: കേ​ര​ള​ത്തി​ന്‍റെ വി​ധി ഇ​ന്ന​റി​യാം
Thursday, December 2, 2021 12:15 AM IST
തേ​​ഞ്ഞി​​പ്പ​​ലം: ദേ​​ശീ​​യ സീ​​നി​​യ​​ർ വ​​നി​​താ ഫു​​ട്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ നി​​ര്‍​ണാ​​യ​​ക മ​​ത്സ​​ര​​ത്തി​​ല്‍ കേ​​ര​​ളം ഇ​​ന്ന് മ​​ധ്യ​​പ്ര​​ദേ​​ശി​​നെ നേ​​രി​​ടും. രാ​​വി​​ലെ 9.30നാ​​ണ് പോ​​രാ​​ട്ടം. ആ​​ദ്യ ആ​​ങ്ക​​ത്തി​​ല്‍ മി​​സോ​​റാ​​മി​​നോ​​ട് തോ​​ല്‍​വി​​യേ​​റ്റു​​വാ​​ങ്ങി​​യ ആ​​തി​​ഥേ​​യ​​ര്‍ ക്വാ​​ര്‍​ട്ട​​റി​​ലെ​​ത്തു​​മോ​​യെ​​ന്ന് ഇ​​ന്ന​​റി​​യാം.


ര​ണ്ടാം മ​ത്സ​ര​ത്തി​ൽ കേ​ര​ളം ജ​യി​ച്ചി​രു​ന്നു. മി​​സോ​​റാം ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​നോ​​ട് തോ​​ല്‍​ക്കു​​ക​​യും കേ​​ര​​ളം വ​​ന്‍​മാ​​ര്‍​ജി​​നി​​ല്‍ ജ​​യി​​ക്കു​​ക​​യും ചെ​​യ്താ​​ല്‍​മാ​​ത്ര​​മാ​​ണ് നി​​ല​​വി​​ല്‍ സാ​​ധ്യ​​ത​​യു​​ള്ള​​ത്.
ജാ​​ർ​​ഖ​​ണ്ഡി​​നെ 2-0ന് തോ​​ൽ​​പ്പി​​ച്ച് ഗോ​​വ ഗ്രൂ​​പ്പ് ഡി​​ൽ ഒ​​ന്നാ​​മ​തെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.