അയാള്‍ നുണയനാണ്
അയാള്‍ നുണയനാണ്
Wednesday, December 1, 2021 12:45 AM IST
ലണ്ടന്‍: ബാ​​​ല​​​ൻ ഡി ​​​ഓ​​​ർ പു​​​ര​​​സ്കാ​​​ര സ​​​മി​​​തി അം​​​ഗ​​​ത്തി​​​നെ​​​തി​​​രേ രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി സൂ​​​പ്പ​​​ർ താ​​​രം ക്രി​​​സ്റ്റ്യാ​​​നോ റൊ​​​ണാ​​​ൾ​​​ഡോ. ഫ്രാ​​​ൻ​​​സ് ഫു​​​ട്ബോ​​​ളി​​​ന്‍റെ എ​​​ഡി​​​റ്റ​​​ർ ഇ​​​ൻ ചീ​​​ഫ് പാ​​​സ്ക​​​ൽ ഫെ​​​റെ​​​യ്ക്കെ​​​തി​​​രേ​​​യാ​​​ണു റൊ​​​ണാ​​​ൾ​​​ഡോ ആ​​ഞ്ഞ​​ടി​​ച്ച​​​ത്. ഇ​​​തേ ഫ്രാ​​​ൻ​​​സ് ഫു​​​ട്ബോ​​​ൾ മാ​​​സി​​​ക​​​യാ​​​ണു ബാ​​​ല​​​ൻ ഡി ​​​ഓ​​​ർ പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കു​​​ന്ന​​​ത്.

മെ​​​സി​​​യേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ ത​​​വ​​​ണ ബാ​​​ല​​​ൻ ഡി ​​​ഓ​​​ർ പു​​​ര​​​സ്കാ​​​രം നേ​​​ടി വി​​​ര​​​മി​​​ക്കു​​​ക​​​യാ​​​ണു ത​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്നു റൊ​​​ണാ​​​ൾ​​​ഡോ ത​​​ന്നോ​​​ടു പ​​​റ​​​ഞ്ഞി​​​രു​​​ന്നു​​​വെ​​​ന്നു പാ​​​സ്ക​​​ൽ അ​​​ടു​​​ത്തി​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ ഇ​​​ൻ​​​സ്റ്റ​​​ഗ്രാം കു​​​റി​​​പ്പു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യ റൊ​​​ണാ​​​ൾ​​​ഡോ, പാ​​​സ്ക​​​ൽ നു​​​ണ​​​ പ​​​റ​​​യു​​​ക​​​യാ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ച്ചു.

‘പാ​​​സ്ക​​​ൽ നു​​​ണ​​​പ​​​റ​​​യു​​​ക​​​യാ​​​ണ്. അ​​​ദ്ദേ​​​ഹ​​​ത്തി​​​നും മാ​​​സി​​​ക​​​യ്ക്കും പ്ര​​​ശ​​​സ്തി ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി എ​​ന്‍റെ പേ​​​ര് ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി. ഇ​​​ത്ര​​​യും വ​​​ലി​​​യ പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കു​​​ന്ന മാ​​​സി​​​ക​​​യു​​​ടെ എ​​​ഡി​​​റ്റ​​​ർ ഇ​​​ത്ത​​​ര​​​ത്തി​​​ൽ നു​​​ണ പ​​​റ​​​യു​​​ന്ന​​​ത് സ്വീ​​​കാ​​​ര്യ​​​മ​​​ല്ല. ഞാ​​ൻ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളു​​​ടെ പി​​​ന്നാ​​​ലെ ഓ​​​ടാ​​​റി​​​ല്ല. പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന ക്ല​​​ബ്ബി​​​ന്‍റെ വി​​​ജ​​​യ​​​ങ്ങ​​​ളാ​​​ണ് എ​​​ന്‍റെ ല​​​ക്ഷ്യം. ലോ​​​ക ഫു​​​ട്ബോ​​​ളി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ൽ സ്വ​​​ർ​​​ണ ലി​​​പി​​​ക​​​ളി​​​ൽ ത​​​ന്‍റെ പേ​​​ര് എ​​​ഴു​​​തി അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​ഗ്ര​​​ഹം’- റൊ​​​ണാ​​​ൾ​​​ഡോ പ​​​റ​​​ഞ്ഞു.

മെ​​​സി ഏ​​​ഴാം വ​​​ട്ടം ബാ​​​ല​​​ൻ ഡി ​​​ഓ​​​റി​​​ൽ മു​​​ത്ത​​​മി​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു റൊ​​​ണാ​​​ൾ​​​ഡോ ഫെ​​​റെ​​​യ്ക്കെ​​​തി​​​രേ രം​​​ഗ​​​ത്തു​​​വ​​​രു​​​ന്ന​​​ത്. അ​​​ഞ്ചു​​​ത​​​വ​​​ണ ബാ​​​ല​​​ൻ ഡി ​​​ഓ​​​ർ നേ​​​ടി​​​യ താ​​​ര​​​മാ​​​ണു റൊ​​​ണാ​​​ൾ​​​ഡോ. മെ​​​സി ക​​​ഴി​​​ഞ്ഞാ​​​ൽ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ത​​​വ​​​ണ ബാ​​​ല​​​ൻ ഡി ​​​ഓ​​​ർ പു​​​ര​​​സ്കാ​​​രം നേ​​​ടി​​​യ താ​​​രം​​കൂ​​​ടി​​​യാ​​​ണു റൊ​​​ണാ​​​ൾ​​​ഡോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.