ഹ​​​​ർ​​​​ഭ​​​​ജ​​​​നെ മ​​​​റി​​​​ക​​​​ട​​​​ന്ന് അ​​​​ശ്വി​​​​ൻ
ഹ​​​​ർ​​​​ഭ​​​​ജ​​​​നെ  മ​​​​റി​​​​ക​​​​ട​​​​ന്ന് അ​​​​ശ്വി​​​​ൻ
Tuesday, November 30, 2021 1:40 AM IST
ടെ​​​​സ്റ്റി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ വി​​​​ക്ക​​​​റ്റ് നേ​​​​ടി​​​​യ ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ര​​​​വി​​​​ച​​​​ന്ദ്ര​​​​ൻ അ​​​​ശ്വി​​​​ൻ മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത്. അ​​​​ഞ്ചാം ദി​​​​വ​​​​സം ടോം ​​​​ലാ​​​​ഥ​​​​മി​​​​ന്‍റെ വി​​​​ക്ക​​​​റ്റ് നേ​​​​ടി​​​​ക്കൊ​​​​ണ്ടാ​​​​ണ് അ​​​​ശ്വി​​​​ൻ ഹ​​​​ർ​​​​ഭ​​​​ജ​​​​ൻ സിം​​​​ഗി​​​​ന്‍റെ 417 വി​​​​ക്ക​​​​റ്റു​​​​ക​​​​ൾ മ​​​​റി​​​​ക​​​​ട​​​​ന്ന​​​​ത്.

103 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​ണു ഹ​​​​ർ​​​​ഭ​​​​ജ​​​​ൻ ഇ​​​​ത്ര​​​​യും വി​​​​ക്ക​​​​റ്റു​​​​ക​​​​ൾ വീ​​​​ഴ്ത്തി​​​​യ​​​​ത്. മു​​​​ൻ ഇ​​​​ന്ത്യ​​​​ൻ സ്പി​​​​ന്ന​​​​റു​​​​ടെ വി​​​​ക്ക​​​​റ്റ് നേ​​​​ട്ടം മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ അ​​​​ശ്വി​​​​ന് 80 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളേ വേ​​​​ണ്ടി​​​​വ​​​​ന്നു​​​​ള്ളൂ.

ടോ ​​​​ബ്ല​​​​ൻ​​​​ഡ​​​​ലി​​​​ന്‍റെ വി​​​​ക്ക​​​​റ്റും​​കൂ​​​​ടി നേ​​​​ടി​​​​യ താ​​​​രം 419 വി​​​​ക്ക​​​​റ്റി​​​​ലെ​​​​ത്തി. ഇ​നി അ​ശ്വി​നു മു​ന്നി​ൽ അ​നി​ൽ കും​ബ്ലെ​യും (619) ക​പി​ൽ ദേ​വു മാ​ണ് (434).

ടെ​​​​സ്റ്റി​​​​ൽ 800 വി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ള്ള ശ്രീ​​​​ല​​​​ങ്ക​​​​ൻ ഇ​​​​തി​​​​ഹാ​​​​സം മു​​​​ത്ത​​​​യ്യ മു​​​​ര​​​​ളീ​​​​ധ​​​​ര​​​​നാ​​ണു ലോക റിക്കാർഡ്. 708 വി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​മാ​​​​യി ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഇ​​​​തി​​​​ഹാ​​​​സം ഷെ​​​​യ്ൻ വോ​​​​ണ്‍ ര​​​​ണ്ടാ​​​​മ​​​​തും. ഇം​​​​ഗ്ല​​​​ണ്ട​​​​് താ​​​​രം ജ​​​​യിം​​​​സ് ആ​​​​ൻ​​​​ഡേ​​​​ഴ്സ​​​​ൺ ( 632) ആ​​ണു മൂ​​​​ന്നാ​​​​മ​​​​ത്. കും​​​​ബ്ലെ നാ​​​​ലാ​​​​മ​​​​തും. 563 വി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​മാ​​​​യി ഗ്ലെ​​​​ൻ മ​​ക്ഗ്രാ​​​​ത്ത് അ​​​​ഞ്ചാ​​​​മ​​​​തും. 13-ാം സ്ഥാ​ന​ത്താ​ണ് അ​ശ്വി​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.