തമിഴ് ജയത്തിൽ സൂപ്പർ സ്റ്റാർ ഷാരുഖ്
തമിഴ് ജയത്തിൽ സൂപ്പർ സ്റ്റാർ ഷാരുഖ്
Monday, November 22, 2021 11:45 PM IST
ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി: അ​​​​​​​വ​​​​​​​സാ​​​​​​​ന പ​​​​​​ന്ത് സി​​ക്സ​​ർ പ​​റ​​ത്തി ഷാ​​​​​​​രു​​ഖ് ഖാ​​​​​​​ൻ ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ടി​​​​​​​നു സ​​​​​​​യ്യി​​​​​​​ദ് മു​​​​​​​ഷ്താ​​​​​​​ഖ് അ​​​​​​​ലി ട്വ​​​​​​​ന്‍റി-20 ക്രി​​​​​​​ക്ക​​​​​​​റ്റ് കി​​​​​​​രീ​​​​​​​ടം സ​​​​​​​മ്മാ​​​​​​​നി​​​​​​​ച്ചു. ഒ​​​​​​​രു പ​​​​​​​ന്ത് മാ​​​​​​​ത്ര​​​​​​​മു​​​​​​​ള്ള​​​​​​​പ്പോ​​​​​​​ൾ ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ടി​​​​​​​നു ജ​​​​​​​യി​​​​​​​ക്കാ​​​​​​​ൻ അ​​​​​​​ഞ്ചു റ​​​​​​​ണ്‍​സാ​​​​​​​ണു വേ​​​​​​​ണ്ടി​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​ത്. തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​യ ര​​​​​​​ണ്ടാം ത​​​​​​​വ​​​​​​​ണ​​​​​​​യാ​​​​​​​ണു ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ട് സ​​​​​​​യ്യി​​​​​​​ദ് മു​​​​​​​ഷ്താ​​​​​​​ഖ് അ​​​​​​​ലി കി​​​​​​​രീ​​​​​​​ട​​​​​​​ത്തി​​​​​​​ൽ മു​​​​​​​ത്ത​​​​​​​മി​​​​​​​ടു​​​​​​​ന്ന​​​​​​​ത്.

ക​​​​​​​ർ​​​​​​​ണാ​​​​​​​ട​​​​​​​ക​​​​​​​യെ നാ​​​​​​​ലു വി​​​​​​​ക്ക​​​​​​​റ്റി​​​​​​​ന് ത​​​​​​​ക​​​​​​​ർ​​​​​​​ത്താ​​​​​​​യി​​​​​​​രു​​​​​​​ന്നു ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ട് കി​​​​​​​രീ​​​​​​​ടം സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കി​​​​​​​യ​​​​​​​ത്. ക​​​​​​​ർ​​​​​​​ണാ​​​​​​​ട​​​​​​​ക ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തി​​​​​​​യ 152 റ​​​​​​​ണ്‍​സ് വി​​​​​​​ജ​​​​​​​യ​​​​​​​ല​​​​​​​ക്ഷ്യം ഷാ​​​​​​​രൂ​​​​​​​ഖ് ഖാ​​​​​​​ന്‍റെ മി​​​​​​​ക​​​​​​​വി​​​​​​​ൽ അ​​​​​​​വ​​​​​​​സാ​​​​​​​ന പ​​​​​​​ന്തി​​​​​​​ൽ ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ട് മ​​​​​​​റി​​​​​​​ക​​​​​​​ട​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു.


ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ടി​​​​​​​ന് ജ​​​​​​​യി​​​​​​​ക്കാ​​​​​​​ൻ 22 പ​​​​​​​ന്തി​​​​​​​ൽനി​​​​​​​ന്ന് 57 റ​​​​​​​ണ്‍​സ് വേ​​​​​​​ണ​​​​​​​മെ​​​​​​​ന്ന ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ ക്രീ​​​​​​​സി​​​​​​​ലെ​​​​​​​ത്തി​​​​​​​യ ഷാ​​​​​​​രൂ​​​​​​​ഖ് 15 പ​​​​​​​ന്തി​​​​​​​ൽ​​നി​​​​​​​ന്ന് മൂ​​​​​​​ന്ന് സി​​​​​​​ക്സും ഒ​​​​​​​രു ഫോ​​​​​​​റു​​​​​​​മ​​​​​​​ട​​​​​​​ക്കം 33 റ​​​​​​​ണ്‍​സു​​​​​​മാ​​​​​​യി പു​​​​​​​റ​​​​​​​ത്താ​​​​​​​കാ​​​​​​​തെ നി​​​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.