നമീബിയൻ ജയം
Thursday, October 21, 2021 1:38 AM IST
അബുദാബി: ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് പ്രാഥമികഘട്ട ഗ്രൂപ്പ് എ മത്സരത്തിൽ നമീബിയയ്ക്ക് ജയം. ആറു പന്തുകൾ ബാക്കിയിരിക്കേ നമീബിയ ആറു വിക്കറ്റിനു ഹോളണ്ടിനെ തോൽപ്പിച്ചു. ലോകകപ്പ് ചരിത്രത്തിൽ നമീബിയയുടെ ആദ്യ ജയമാണ്.
ഹോളണ്ട് 20 ഓവറിൽ നാലു വിക്കറ്റിന് 164 റണ്‍സ് നേടി. മറുപടി ബാറ്റിംഗിൽ നമീബിയ 19 ഓവറിൽ നാലു വിക്കറ്റിന് 166 റണ്‍സുമായി വിജയം സ്വന്തമാക്കി. 66 റണ്‍സുമായി പുറത്താകാതെ നിന്ന ഡേവിഡ് വൈസിന്റെ മികവിൽ നമീബിയ ജയം നേടി.
ഹോളണ്ടിനായി മാക്സ് ഒഡൗഡും(70) സ്റ്റീഫൻ മൈബ്രോയും (17) മികച്ച തുടക്കമാണിട്ടത്. അവസാന ഓവറുകളിൽ സ്കോട് എഡ്വേർഡ് (11 പന്തിൽ 21) നടത്തിയ പ്രകടനം ഹോളണ്ടിനെ 160 റണ്‍സ് കടത്തി.