യുവരാജിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
Wednesday, October 20, 2021 12:58 AM IST
ന്യൂഡൽഹി: ജാതീയ പരാമർശം നടത്തിയതിനെത്തുടർന്ന് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.
ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലിനെതിരേ നടത്തിയ ജാതീയ പരാമർശത്തെത്തുടർന്നായിരുന്നു അറസ്റ്റ്. മൂന്നുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ താരത്തെ ജാമ്യത്തിൽ വിട്ടു.
2020 ഏപ്രിലിൽ രോഹിത് ശർമയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവിനിടെയാണു യുവരാജ് വിവാദ പരാമർശം നടത്തിയത്. സംഭവം വിവാദമായതോടെ യുവരാജ് മാപ്പുപറഞ്ഞിരുന്നു.