ല​ങ്ക​യു​ടെ ആ​ദ്യ ടെ​സ്റ്റ് ക്യാ​പ്റ്റ​ൻ അ​ന്ത​രി​ച്ചു
ല​ങ്ക​യു​ടെ ആ​ദ്യ ടെ​സ്റ്റ് ക്യാ​പ്റ്റ​ൻ അ​ന്ത​രി​ച്ചു
Tuesday, October 19, 2021 12:02 AM IST
കൊ​​ളം​​ബോ: ശ്രീ​​ല​​ങ്ക​​യു​​ടെ ആ​​ദ്യ ടെ​​സ്റ്റ് ക്യാ​​പ്റ്റ​​ൻ ബ​​ന്ദു​​ല വ​​ർ​​ണ​​പു​​ര(68) അ​​ന്ത​​രി​​ച്ചു, കൊ​​ളം​​ബോ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം. പ്ര​​മേ​​ഹ​​രോ​​ഗ​​ബാ​​ധി​​ത​​നാ​​യ ബ​​ന്ദു​​ല​​യെ ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രു​​ന്നു. ഇ​​ന്ന​​ലെ നി​​ല വ​​ഷ​​ളാ​​യി.

1982ൽ ​​ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ ത​ങ്ങ​ളു​ടെ ആ​​ദ്യ ടെ​​സ്റ്റ് മ​​ത്സ​​ര​​ത്തി​​ൽ ബ​​ന്ദു​​ല വ​​ർ​​ണ​​പു​​ര​​യു​​ടെ നേ​​തൃ​​ത്വ​ത്തി​ലാ​​യി​​രു​​ന്നു ശ്രീ​​ല​​ങ്ക ഇ​​റ​​ങ്ങി​​യ​​ത്. ല​​ങ്ക​​യ്ക്കാ​​യി ഇ​​ന്നിം​​ഗ്സ് ഓ​​പ്പ​​ണ്‍ ചെ​​യ്ത​​ത് ബ​​ന്ദു​​ല​​യും സി​​ദ​​ത്ത് വെ​​റ്റി​​മു​​നി​​യു​​മാ​​യി​​രു​​ന്നു.


മ​​ത്സ​​ര​​ത്തി​​ന്‍റെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ നേ​​ടി​​യ 38 റ​​ണ്‍​സാ​ണു ബ​​ന്ദു​​ല​​യു​​ടെ ഉ​​യ​​ർ​​ന്ന ടെ​​സ്റ്റ് സ്കോ​​ർ. റോ​​യി ഡ​​യ​​സ്, ദു​​ലീ​​പ് മെ​​ൻ​​ഡി​​സ്, അ​​ർ​​ജു​​ന ര​​ണ​​തും​​ഗെ, അ​​ശാ​​ന്ത ഡി​​മെ​​ൽ തു​​ട​​ങ്ങി​​യ പ്ര​​ഗ​​ല്ഭ​​രും അ​​ന്ന് ടെ​സ്റ്റ് അ​​ര​​ങ്ങേ​റ്റം ന​ട​ത്തി​യി​രു​ന്നു.

1975 മു​​ത​​ൽ 1982 വ​​രെ​​യു​​ള്ള അ​​ന്താ​​രാ​​ഷ്‌​ട്ര ക​​രി​​യ​​റി​​ൽ നാ​​ലു ടെ​​സ്റ്റു​​ക​​ളും 12 ഏ​​ക​​ദി​​നങ്ങ​​ളു​​മാ​​ണ് ബ​​ന്ദു​​ല ക​​ളി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.