ഇ​​​​​ന്ത്യ x നേ​​​​​പ്പാ​​​​​ൾ സാ​​​​​ഫ് ഫു​​​​​ട്ബോ​​​​​ൾ ഫൈ​​​​​ന​​​​​ൽ ഇ​​​​​ന്ന്
ഇ​​​​​ന്ത്യ x നേ​​​​​പ്പാ​​​​​ൾ  സാ​​​​​ഫ് ഫു​​​​​ട്ബോ​​​​​ൾ ഫൈ​​​​​ന​​​​​ൽ ഇ​​​​​ന്ന്
Saturday, October 16, 2021 12:02 AM IST
മാ​​​​​ലി: സാ​​​​​ഫ് ഫു​​​​​ട്ബോ​​​​​ൾ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഒ​​​​​രേ​​​​​യൊ​​​​​രു സൂ​​​​​പ്പ​​​​​ർ ടീ​​​​​മേ​​​​​യു​​​​​ള്ളൂ, നീ​​​​​ല​​​​​ക്ക​​​​​ടു​​​​​വ​​​​​ക​​​​​ൾ എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന ഇ​​​​​ന്ത്യ. സാ​​​​​ഫ് ക​​​​​പ്പി​​​​​ൽ എ​​​​​ട്ടാം ത​​​​​വ​​​​​ണ​​​​​യും മു​​​​​ത്ത​​​​​മി​​​​​ടാ​​​​​നു​​​​​ള്ള ത​​​​​യാ​​​​​റെ​​​​​ടു​​​​​പ്പു​​​​​മാ​​​​​യി ഇ​​​​​ന്ത്യ ഇ​​​​​ന്നു കി​​​​​രീ​​​​​ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നി​​​​​റ​​​​​ങ്ങും.

ക​​​​​ന്നി​​​​​ക്കി​​​​​രീ​​​​​ട​​​​​ത്തി​​​​​നാ​​​​​യി ക​​​​​ള​​​​​ത്തി​​​​​ലെ​​​​​ത്തു​​​​​ന്ന നേ​​​​​പ്പാ​​​​​ളാ​​​​​ണ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ എ​​​​​തി​​​​​രാ​​​​​ളി. ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം രാ​​​​​ത്രി 8.30നാ​​​​​ണു ഫൈ​​​​​ന​​​​​ലി​​​​​നു പ​​​​​ന്തു​​​​​രു​​​​​ണ്ടു തു​​​​​ട​​​​​ങ്ങു​​​​​ന്ന​​​​​ത്.

2015ലാ​​​​​ണ് ഇ​​​​​ന്ത്യ അ​​​​​വ​​​​​സാ​​​​​ന​​​​​മാ​​​​​യി സാ​​​​​ഫ് ക​​​​​പ്പ് കി​​​​​രീ​​​​​ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. 2018ൽ ​​​​​ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചെ​​​​​ങ്കി​​​​​ലും കി​​​​​രീ​​​​​ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ മാ​​​​​ലി​​​​​ദ്വീ​​​​​പി​​​​​നോ​​​​​ട് 2-1നു ​​​​​പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു.

അ​​ന്നു ഫൈ​​​​​ന​​​​​ലി​​​​​ലേ​​​​​റ്റ പ​​​​​രാ​​​​​ജ​​​​​യ​​​​​ത്തി​​​​​നു ക​​​​​ണ​​​​​ക്കു​​​​​തീ​​​​​ർ​​​​​ത്താ​​​​​ണ് ഇ​​​​​ന്ത്യ ഇ​​​​​ത്ത​​​​​വ​​​​​ണ ഫൈ​​​​​ന​​​​​ലി​​​​​ലേ​​ക്കു മു​​​​​ന്നേ​​​​​റി​​​​​യ​​​​​ത്. ലീ​​​​​ഗ് റൗ​​​​​ണ്ടി​​​​​ലെ അ​​​​​വ​​​​​സാ​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ മാ​​​​​ല​​​​​ദ്വീ​​​​​പി​​​​​നെ 3-1നു ​​​​​ത​​​​​ക​​​​​ർ​​​​​ത്താ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഫൈ​​​​​ന​​​​​ൽ പ്ര​​​​​വേ​​​​​ശ​​​​​നം.


ജ​​​​​യി​​​​​ച്ചാ​​​​​ൽ മാ​​​​​ത്രം ഫൈ​​​​​ന​​​​​ൽ എ​​​​​ന്ന നി​​​​​ർ​​​​​ണാ​​യ​​​​​ക പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ത്യ ക്യാ​​​​​പ്റ്റ​​​​​ൻ സു​​​​​നി​​​​​ൽ ഛേത്രി​​​​​യു​​​​​ടെ ഇ​​​​​ര​​​​​ട്ട ഗോ​​​​​ൾ​​ ബ​​​​​ല​​​​​ത്തി​​​​​ൽ മാ​​​​​ല​​​​​ദ്വീ​​​​​പി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്.

ലീ​​​​​ഗ് റൗ​​​​​ണ്ടി​​​​​ൽ നാ​​​​​ലു മ​​​​​ത്സ​​​​​ര​​ത്തി​​​​​ൽ ര​​​​​ണ്ടു ജ​​​​​യ​​​​​വും ര​​​​​ണ്ടു സമനിലയു​​​​​മാ​​​​​യി എ​​​​​ട്ടു പോ​​​​​യി​​​​​ന്‍റ് നേ​​​​​ടി​​​​​യ ഇ​​​​​ന്ത്യ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്തോ​​​​​ടെ​​​​​യാ​​ണു ഫൈ​​​​​ന​​​​​ൽ ടി​​​​​ക്ക​​റ്റെ​​​​​ടു​​​​​ത്ത​​​​​ത്. ര​​​​​ണ്ടു ജ​​​​​യ​​​​​വും ഒ​​​​​ന്നു വീ​​​​​തം സ​​​​​മ​​​​​നി​​​​​ല​​​​​യും തോ​​​​​ൽ​​​​​വി​​​​​യു​​​​​മാ​​​​​യി ഏ​​​​​ഴു പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി നേ​​​​​പ്പാ​​​​​ൾ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്തോ​​​​​ടെ​​​​​യും ഫൈ​​​​​ന​​​​​ലി​​​​​ലേ​​​​​ക്ക് എ​​​​​ത്തി. ലീ​​​​​ഗ് റൗ​​​​​ണ്ടി​​​​​ൽ ഛേത്രി​​​​​യു​​​​​ടെ ഗോ​​​​​ളി​​​​​ൽ ഇ​​​​​ന്ത്യ 1-0ന് ​​​​​നേ​​​​​പ്പാ​​​​​ളി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.