ജ​​​​​യി​​​​​ച്ചേ പ​​​​​റ്റൂ...
ജ​​​​​യി​​​​​ച്ചേ പ​​​​​റ്റൂ...
Tuesday, October 12, 2021 11:20 PM IST
മാ​​​​​ലി: സാ​​​​​ഫ് ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ ഇ​​​​​ന്ന് ആ​​​​​തി​​​​​ഥേ​​​​​യ​​​​​രാ​​​​​യ മാ​​​​​ല​​​​​ദ്വീ​​​​​പി​​​​​നെ​​​​​തി​​​​​രേ. ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കാ​​​​​ൻ ഇ​​​​​ന്ത്യ​​​​​ക്കു വി​​​​​ജ​​​​​യം അ​​​​​നി​​​​​വാ​​​​​ര്യം.

ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം രാ​​​​​ത്രി 9.30നാ​​​​​ണ് മ​​​​​ത്സ​​​​​രം. 77 ഗോ​​​​​ളു​​​​​മാ​​​​​യി ഫു​​​​​ട്ബോ​​​​​ൾ ഇ​​​​​തി​​​​​ഹാ​​​​​സം പെ​​​​​ലെ​​​​​യ്ക്കൊ​​​​​പ്പ​​​​​മെ​​​​​ത്തി​​​​​യ സു​​​​​നി​​​​​ൽ ഛേത്രി 78-ാം ​​​​​ഗോ​​​​​ൾ ഇ​​​​​ന്നു നേ​​​​​ടു​​​​​മോ എ​​​​​ന്ന​​​​​തി​​​​​നും ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്നു.

2018 സാ​​​​​ഫ് ക​​​​​പ്പ് ഫൈ​​​​​ന​​​​​ലി​​​​​ൽ ഇ​​​​​ന്ത്യ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി മാ​​​​​ല​​ദ്വീ​​​​​പ് കി​​​​​രീ​​​​​ടം നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു. അ​​​​​തി​​​​​ന്‍റെ ക​​​​​ണ​​​​​ക്ക് തീ​​​​​ർ​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​വ​​​​​സ​​​​​ര​​​​​മാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ക്ക് ഇ​​​​​പ്പോ​​​​​ഴു​​​​​ള്ള​​​​​ത്. മൂ​​​​​ന്ന് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് അ​​​​​ഞ്ച് പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ് ഇ​​​​​ന്ത്യ.


നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ മാ​​​​​ല​​ദ്വീ​​​​​പ് ആ​​​​​റു പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്തും. ആ​​​​​റ് പോ​​​​​യി​​​​​ന്‍റു​​​​​ള്ള നേ​​​​​പ്പാ​​​​​ളാ​​​​​ണു ര​​​​​ണ്ടാ​​​​​മ​​​​​ത്. നാ​​​​​ലാം സ്ഥാ​​​​​ന​​​​​ക്കാ​​​​​രാ​​​​​യ ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി​​​​​നെ​​​​​തി​​​​​രേ​​​​​യാ​​​​​ണു നേ​​​​​പ്പാ​​​​​ളി​​​​​ന്‍റെ ഇ​​​​​ന്ന​​​​​ത്തെ മ​​​​​ത്സ​​​​​രം. ആ​​​​​ദ്യ ര​​​​​ണ്ടു സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​ത്തു​​​​​ന്ന ടീ​​​​​മു​​​​​ക​​​​​ളാ​​ണു ഫൈ​​​​​ന​​​​​ലി​​​​​ൽ ഏ​​​​​റ്റു​​​​​മു​​​​​ട്ടു​​​​​ന്ന​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.