ലേ ​​​​ബ്ലൂ​​​​സ്
ലേ ​​​​ബ്ലൂ​​​​സ്
Monday, October 11, 2021 11:49 PM IST
യു​​​​വേ​​​​ഫ നേ​​​​ഷ​​​​ൻ​​​​സ് കി​​​​രീ​​​​ടം ഫ്രാ​​​​ൻ​​​​സി​​​​ന്

മി​​​​ലാ​​​​ൻ: ര​​​​ണ്ടാ​​​​മ​​​​ത് യു​​​​വേ​​​​ഫ നേ​​​​ഷ​​​​ൻ​​​​സ് ലീ​​​​ഗ് ഫു​​​​ട്ബോ​​​​ൾ കി​​​​രീ​​​​ടം ലോ​​​​ക ചാ​​​​ന്പ്യ​​​ന്മാ​​​​രാ​​​​യ ഫ്രാ​​​​ൻ​​​​സ് സ്വ​​​​ന്ത​​​​മാ​​​​ക്കി. സ്പെ​​​​യി​​​​നി​​​​നെ ഒ​​​​ന്നി​​​​നെ​​​​തി​​​​രേ ര​​​​ണ്ടു ഗോ​​​​ളു​​​​ക​​​​ൾ​​​​ക്കു കീ​​​​ഴ​​​​ട​​​​ക്കി​​​​യാ​​​​യി​​​​രു​​​​ന്നു ലേ ​​​​ബ്ലൂ​​​​സി​​​​ന്‍റെ കി​​​​രീ​​​​ട ധാ​​​​ര​​​​ണം. ഒ​​​​രു ഗോ​​​​ളി​​​​നു പി​​​​ന്നി​​​​ലാ​​​​യ​​​​ശേ​​​​ഷം ര​​​​ണ്ടെ​​​​ണ്ണം തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു ഫ്രാ​​​​ൻ​​​​സ് ലാ ​​​​റോ​​​​ഹ​​​​യെ ത​​​​ക​​​​ർ​​​​ത്ത​​​​ത്.

80-ാം മി​​​​നി​​​​റ്റി​​​​ൽ കൈ​​​​ലി​​​​യ​​​​ൻ എം​​​​ബാ​​​​പ്പെ​​​​യാ​​​​യി​​​​രു​​​​ന്നു ഫ്രാ​​​​ൻ​​​​സി​​​​ന്‍റെ ജ​​​​യം കു​​​​റി​​​​ച്ച ഗോ​​​​ൾ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ഓ​​​​ഫ് സൈ​​​​ഡി​​​​ന്‍റെ മ​​​​ണ​​​​മു​​​​ള്ള ഗോ​​​​ളി​​​​നെ​​​​തി​​​​രേ സ്പാ​​​​നി​​​​ഷ് താ​​​​ര​​​​ങ്ങ​​​​ൾ രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും റ​​​​ഫ​​​​റി ഫ്രാ​​​​ൻ​​​​സി​​​​ന് അ​​​​നു​​​​കൂ​​​​ല തീ​​​​രു​​​​മാ​​​​നം കൈ​​​​ക്കൊ​​​​ള്ളു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ര​​​​ണ്ട് ഉ​​​​ജ്വ​​​​ല ഗോ​​​​ൾ...

64-ാം മി​​​​നി​​​​റ്റി​​​​ൽ അ​​​​ത്യു​​​​ജ്വ​​​​ല ഫി​​​​നി​​​​ഷിം​​​​ഗി​​​​ലൂ​​​​ടെ മി​​​​ഖേ​​​​ൽ ഒ​​​​യ​​​​ർ​​​​സ​​​​ബാ​​​​ൽ സ്പെ​​​​യി​​​​നി​​​​നെ മു​​​​ന്നി​​​​ലെ​​​​ത്തി​​​​ച്ചു. ഒ​​​​രു മി​​​​നി​​​​റ്റി​​​​ന്‍റെ ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു​​​​ശേ​​​​ഷം ബെ​​​​ൻ​​​​സെ​​​​മ​​​​യു​​​​ടെ ഉ​​​​ജ്വ​​​​ല ഫി​​​​നി​​​​ഷിം​​​​ഗ്. 66-ാം മി​​​​നി​​​​റ്റി​​​​ൽ ബോ​​​​ക്സി​​​​ന്‍റെ ഇ​​​​ട​​​​ത് കോ​​​​ണി​​​​ൽ​​​​നി​​​​ന്ന് ബെ​​​​ൻ​​​​സെ​​​​മ തൊ​​​​ടു​​​​ത്ത ഷോ​​​​ട്ട് സ്പാ​​​​നി​​​​ഷ് ഗോ​​​​ൾ​​പോ​​​​സ്റ്റി​​​​ന്‍റെ വ​​​​ല​​​​ത് മേ​​​​ൽ​​​​ത്ത​​​​ട്ടി​​​​ൽ, ക്ലാ​​​​സി​​​​ക് ഫി​​​​നി​​​​ഷിം​​​​ഗ്! 14 മി​​​​നി​​​​റ്റി​​​​നു​​​​ശേ​​​​ഷം തി​​​​യൊ ഹെ​​​​ർ​​​​ണാ​​​​ണ്ട​​​​സി​​​​ന്‍റെ പാ​​​​സി​​​​ൽ​​​​നി​​​​ന്ന് എം​​​​ബാ​​​​പ്പെ​​​​യു​​​​ടെ ഗോ​​​​ളി​​​​ലൂ​​​​ടെ ഫ്രാ​​​​ൻ​​​​സ് കി​​​​രീ​​​​ട​​​​ത്തി​​​​ലും.


ഓ​​​​ഫ് സൈ​​​​ഡ്?


എം​​​​ബാ​​​​പ്പെ​​​​യു​​​​ടെ ഗോ​​​​ൾ ഓ​​​​ഫ് സൈ​​​​ഡാ​​​​ണെ​​​​ന്നാ​​​​ണു മ​​​​ത്സ​​​​ര​​​​ശേ​​​​ഷ​​​​വും സ്പാ​​​​നി​​​​ഷ് താ​​​​ര​​​​ങ്ങ​​​​ൾ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട​​​​ത്. സ​​​​ത്യ​​​​ത്തി​​​​ൽ തി​​​​യൊ ഹെ​​​​ർ​​​​ണാ​​​​ണ്ട​​​​സ് പാ​​​​സ് ന​​​​ൽ​​​​കു​​​​ന്പോ​​​​ൾ എം​​​​ബാ​​​​പ്പെ ഓ​​​​ഫ് സൈ​​​​ഡ് ആ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ഹെ​​​​ർ​​​​ണാ​​​​ണ്ട​​​​സി​​​​ന്‍റെ പാ​​​​സ് ബ്രേ​​​​ക്ക് ചെ​​​​യ്യാ​​​​ൻ സ്പാ​​​​നി​​​​ഷ് പ്ര​​​​തി​​​​രോ​​​​ധ താ​​​​രം എ​​​​റി​​​​ക് ഗാ​​​​ർ​​​​സ്യ ശ്ര​​​​മി​​​​ച്ചു.

വൈ​​​​ഡാ​​​​യി​​​​രു​​​​ന്ന പ​​​​ന്ത് ഗാ​​​​ർ​​​​സ്യ​​​​യു​​​​ടെ ബൂ​​​​ട്ടി​​​​ൽ ത​​​​ട്ടി ദി​​​​ശ​​​​മാ​​​​റി പെ​​​​ന​​​​ൽ​​​​റ്റി ഏ​​​​രി​​​​യ​​​​യി​​​​ലേ​​​​ക്ക്. ഓ​​​​ടി​​​​ക്ക​​​​യ​​​​റി​​​​യ എം​​​​ബാ​​​​പ്പെ പ​​​​ന്ത് വ​​​​രു​​​​തി​​​​യി​​​​ലാ​​​​ക്കി. മു​​​​ന്നോ​​​​ട്ടു ക​​​​യ​​​​റി​​​​യെ​​​​ത്തി​​​​യ സ്പാ​​​​നി​​​​ഷ് ഗോ​​​​ളി ഉ​​​​ന​​​​യ് സി​​​​മോ​​​​ണി​​​​നെ ഡ്രി​​​​ബ്ബി​​​​ൾ ചെ​​​​യ്ത് എം​​​​ബാ​​​​പ്പെ പ​​​​ന്ത് വ​​​​ല​​​​യി​​​​ൽ നി​​​​ക്ഷേ​​​​പി​​​​ച്ചു.

ഗാ​​​​ർ​​​​സ്യ​​​​യു​​​​ടെ ട​​​​ച്ചി​​​​ലൂ​​​​ടെ​​​​യാ​​ണു പ​​​​ന്ത് എം​​​​ബാ​​​​പ്പെ​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​യ​​​​തെ​​​​ന്ന​​​​തി​​​​നാ​​​​ൽ റ​​​​ഫ​​​​റി ആ​​ന്‍റ​​​​ണി ടെ​​യ്‌​​ല​​​​ർ ഗോ​​​​ൾ ഓ​​​​ഫ് സൈ​​​​ഡ് അ​​​​ല്ലെ​​​​ന്നു വി​​​​ധി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.