സിം​ഗ് സ്റ്റാർ: രാ​ജ​സ്ഥാ​ന് വി​ജ​യ​മൊ​രു​ക്കി​ കാ​ര്‍​ത്തി​ക് ത്യാ​ഗി
സിം​ഗ്  സ്റ്റാർ:  രാ​ജ​സ്ഥാ​ന് വി​ജ​യ​മൊ​രു​ക്കി​ കാ​ര്‍​ത്തി​ക് ത്യാ​ഗി
Wednesday, September 22, 2021 12:55 AM IST
ദു​ബാ​യ്: അ​വ​സാ​ന ഓ​വ​റി​ൽ പ​ഞ്ചാ​ബി​നെ എ​റി​ഞ്ഞി​ട്ട് വി​ജ​യം​ക​വ​ർ​ന്ന് കാ​ർ​ത്തി​ക് ത്യാ​ഗി. ആ​വേ​ശം അ​വ​സാ​ന പ​ന്തി​ലേ​ക്കു കാ​ത്തു​വ​ച്ച ഐ​പി​എ​ൽ ര​ണ്ടാം​ഘ​ട്ട മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ര​ണ്ടു റ​ണ്‍​സി​നാ​ണ് പ​ഞ്ചാ​ബ് കിം​ഗ്സി​നെ വീ​ഴ്ത്തി​യ​ത്.

രാ​ജ​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 186 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന പ​ഞ്ചാ​ബി​ന് അ​വ​സാ​ന ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ശേ​ഷി​ക്കെ വേ​ണ്ടി​യി​രു​ന്ന​ത് നാ​ലു റ​ണ്‍​സ്. 21 പ​ന്തി​ൽ 32 റ​ണ്‍​സു​മാ​യി നി​ക്കോ​ളസ് പു​രാ​നും 18 പ​ന്തി​ൽ 25 റ​ണ്‍​സു​മാ​യി എ​യ്ഡ​ൻ മാ​ർ​ക്ര​മും ക്രീ​സി​ൽ. ത്യാ​ഗി​യു​ടെ ആ​ദ്യ ര​ണ്ടു പ​ന്തി​ൽ ഒ​രു റ​ണ്‍​സ്. മൂ​ന്നാം പ​ന്തി​ൽ പു​രാ​നെ സ​ഞ്ജു സാം​സ​ണി​ന്‍റെ കൈ​യി​ലെ​ത്തി​ച്ചു. നാ​ലാം പ​ന്തി​ൽ ദീ​പ​ക് ഹൂ​ഡ​യ്ക്കു റ​ണ്ണി​ല്ല.

അ​ഞ്ചാം പ​ന്തി​ൽ ഹൂ​ഡ​യും സ​ഞ്ജു​വി​ന്‍റെ കൈ​യി​ൽ. ജ​യി​ക്കാ​ൻ ഒ​രു പ​ന്തി​ൽ മൂ​ന്ന്. ത്യാ​ഗി​യു​ടെ വൈ​ഡാ​യി വ​ന്ന പ​ന്ത് ഫാ​ബി​യ​ൻ അ​ല​നെ കാ​ഴ്ച​ക്കാ​ര​നാ​ക്കി സ​ഞ്ജു​വി​ന്‍റെ കൈ​യി​ൽ വി​ശ്ര​മി​ക്കു​ന്പോ​ൾ ദു​ബാ​യ് സ്റ്റേ​ഡി​യം വി​ളി​ച്ചു, ത്യാ​ഗീ.. യൂ ​ഹീ​റോ...!

നേ​ര​ത്തേ, കെ.​എ​ൽ. രാ​ഹു​ൽ (49)-​മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ (67) സ​ഖ്യം 120 റ​ണ്‍​സ് ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടി​ന്‍റെ മി​ന്നു​ന്ന തു​ട​ക്ക​മാ​ണ് പ​ഞ്ചാ​ബി​ന് ന​ൽ​കി​യ​ത്. പ​വ​ർ​പ്ലേ​യി​ൽ രാ​ഹു​ലി​നെ മൂ​ന്നു​വ​ട്ടം കൈ​വി​ട്ട രാ​ജ​സ്ഥാ​ൻ ഫീ​ൽ​ഡ​ർ​മാ​രും പ​ഞ്ചാ​ബി​നെ സ​ഹാ​യി​ച്ചു.


ഇ​രു​വ​രും പു​റ​ത്താ​യ​ശേ​ഷം മാ​ർ​ക്രം, പു​രാ​ൻ സ​ഖ്യം 57 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്ത് പ​ബാ​ബി​നെ വി​ജ​യ​ത്തി​ന് അ​ടു​ത്തെ​ത്തി​ച്ച​താ​ണ്. എ​ന്നാ​ൽ അ​ഞ്ചു ഡോ​ട്ട്ബോ​ളു​ക​ളും ര​ണ്ടു വി​ക്ക​റ്റു​മാ​യി ക​ളം​നി​റ​ഞ്ഞ ത്യാ​ഗി​യു​ടെ അ​വ​സാ​ന ഓ​വ​റി​ൽ എ​ല്ലാം ത​കി​ടം​മ​റി​ഞ്ഞു.

ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ൽ അ​ഞ്ച് വി​ക്ക​റ്റ് പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ര​ണ്ടാ​മ​ത്തെ താ​ര​മെ​ന്ന നേ​ട്ടം ​സ്വ​ന്ത​മാ​ക്കി​യ അ​ർ​ഷ്ദീ​പ് സിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് പ​ഞ്ചാ​ബ് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ 185നു ​പു​റ​ത്താ​ക്കിയത്. അ​വ​സാ​ന നാ​ല് ഓ​വ​റി​ലാ​ണ് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് ആ​റ് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട​ത്.

36 പ​ന്തി​ൽ ര​ണ്ട് സി​ക്സും ആ​റ് ഫോ​റും അ​ട​ക്കം 49 റ​ണ്‍​സ് നേ​ടി​യ യ​ശ്വ​സി ജ​യ്സ്വാ​ളാ​ണ് റോ​യ​ൽ​സി​ന്‍റെ ടോ​പ് സ്കോ​റ​ർ. ക്യാ​പ്റ്റ​ൻ സ​ഞ്ജു വി. ​സാം​സ​ണ്‍ (4) വേ​ഗം പു​റ​ത്താ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.