ജി​​​​​മ്മി ഗ്രെ​​​​​വെ​​​​സ് അ​​​​​ന്ത​​​​​രി​​​​​ച്ചു
ജി​​​​​മ്മി ഗ്രെ​​​​​വെ​​​​സ് അ​​​​​ന്ത​​​​​രി​​​​​ച്ചു
Sunday, September 19, 2021 11:04 PM IST
ല​​​​​ണ്ട​​​​​ൻ: ഇം​​​​​ഗ്ല​​​​​ണ്ട് മു​​​​​ൻ ഫു​​​​​ട്ബോ​​​​​ൾ താ​​​​​ര​​​​​വും പ്രീ​​​​​മ​​​​​യി​​​​​ർ ലീ​​​​​ഗ് ക്ല​​​​​ബ് ടോ​​​​​ട്ട​​​​​ന​​​​​ത്തി​​​​​ന്‍റെ ടോ​​​​​പ് ഗോ​​​​​ൾ സ്കോ​​​​​റ​​​​​റു​​​​​മാ​​​​​യ ജി​​​​​മ്മി ഗ്രെ​​​​​വെ​​​​സ് (81) അ​​​​​ന്ത​​​​​രി​​​​​ച്ചു. 1966 ലോ​​​​​ക​​​​​ക​​​​​പ്പ് നേ​​​​​ടി​​​​​യ ഇം​​​​​ഗ്ലീ​​​​​ഷ് ടീ​​​​​മി​​​​​ന്‍റെ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക സാ​​​​​ന്നി​​​​​ധ്യ​​​​​മാ​​​​​യി​​​​​രു​​​​​ന്നുഗ്രെ​​​​​വെ​​​​സ്. ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നാ​​​​​യി 57 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 44 ഗോ​​​​​ൾ നേ​​​​​ടി​​​​​യി​​​​​ട്ടു​​​​​ണ്ട്.

ടോ​​​​​ട്ട​​​​​ന​​​​​ത്തി​​​​​നാ​​​​​യി 379 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 266 ഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ഇം​​​​​ഗ്ലീ​​​​​ഷ് ടോ​​​​​പ് ഫൈ​​​​​റ്റി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ഗോ​​​​​ളെ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡും ഗ്രെ​​​​വെ​​​​സി​​​​​ന്‍റെ പേ​​​​​രി​​​​​ലാ​​​​​ണ്, 357.


ചെ​​​​​ൽ​​​​​സി, എ​​​​​സി മി​​​​​ലാ​​​​​ൻ, വെ​​​​​സ്റ്റ്ഹാം ടീ​​​​​മു​​​​​ക​​​​​ൾ​​​​​ക്കാ​​​​​യും ക​​​​​ളി​​​​​ച്ചു. ചെ​​​​​ൽ​​​​​സി​​​​​ക്കാ​​​​​യി ഒ​​​​​രു സീ​​​​​സ​​​​​ണി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ഗോ​​​​​ൾ നേ​​​​​ടി​​​​​യ​​​​​തി​​​​​ന്‍റെ റി​​​​​ക്കാ​​​​​ർ​​​​​ഡ് ഇ​​​​​ന്നും ഗ്രെ​​​​വെ​​​​സി​​​​​ന്‍റെ പേ​​​​​രി​​​​​ലാ​​​​​ണ് (41 ഗോ​​​​​ൾ, 1960-61 സീ​​​​​സ​​​​​ണ്‍). ടോ​​​​​ട്ട​​​​​ന​​​​​ത്തി​​​​​ന്‍റെ സീ​​​​​സ​​​​​ണ്‍ ടോ​​​​​പ് റി​​​​​ക്കാ​​​​​ർ​​​​​ഡും (37 ഗോ​​​​​ൾ, 1962-63 സീ​​​​​സ​​​​​ണ്‍) ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പേ​​​​​രി​​​​​ൽ​​ത്ത​​​​​ന്നെ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.