ട്വന്‍റി -20 ക്യാ​​​​പ്റ്റ​​​​ൻസ്ഥാ​​​​നം ഒ​​​​ഴി​​​​യുന്നതായി വിരാട് കോഹ്‌ലി
ട്വന്‍റി -20 ക്യാ​​​​പ്റ്റ​​​​ൻസ്ഥാ​​​​നം ഒ​​​​ഴി​​​​യുന്നതായി വിരാട് കോഹ്‌ലി
Friday, September 17, 2021 1:54 AM IST
മും ​​​​ബൈ: യു​​​​എ​​​​ഇ​​​​യി​​​​ൽ അ​​​​ടു​​​​ത്ത മാ​​​​സം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ട്വ​​​​ന്‍റി-20 ലോ​​​​ക​​​​ക​​​​പ്പി​​​​നു​​​​ശേ​​​​ഷം ഇ​​​​ന്ത്യ​​​​ൻ ട്വ​​​​ന്‍റി-20 ക്രി​​​​ക്ക​​​​റ്റ് ടീ​​​​മി​​​​ന്‍റെ ക്യാ​​​​പ്റ്റ​​​​ൻ സ്ഥാ​​​​നം ഒ​​​​ഴി​​​​യു​​​​മെ​​​​ന്നു വി​​​​രാ​​​​ട് കോ​​​​ഹ്‌​​​ലി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ക്രി​​​​ക്ക​​റ്റ്‌​​ലോ​​ക​​ത്തെ അ​​​​ദ്ഭു​​​​ത​​​​പ്പെ​​​​ടു​​​​ത്തി​​​​യ ​​​​പ്ര​​​​ഖ്യാ​​​​പ​​​​നം ഇ​​​​ന്ന​​​​ലെ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​ണു ന​​ട​​ത്തി​​യ​​​​ത്. ജോ​​​​ലി​​​​ഭാ​​​​രം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ണു ട്വ​​​​ന്‍റി-20 നാ​​​​യ​​​​ക​​​​സ്ഥാ​​​​നം ഒ​​​​ഴി​​​​യു​​​​ന്ന​​​​തെ​​​​ന്നും ഏ​​​​ക​​​​ദി​​​​ന, ​​ടെ​​​​സ്റ്റ് ടീ​​​​മു​​​​ക​​​​ളു​​​​ടെ നാ​​യ​​ക​​​​നാ​​​​യി തു​​​​ട​​​​രു​​​​മെ​​​​ന്നും കോ​​​​ഹ്‌​​​ലി വ്യ​​​​ക്ത​​​​മാ​​​​ക്കി.


എ​ട്ടോ ഒ​ന്പ​തോ വ​ർ​ഷ​മാ​യി മൂ​ന്നു ഫോ​ർ​മാ​റ്റി​ലും ക​ളി​ക്കു​ന്ന​തി​ന്‍റെ​യും അ​ഞ്ചോ ആ​റോ വ​ർ​ഷ​മാ​യി മൂ​ന്ന് ഫോ​ർ​മാ​റ്റി​ലും ക്യാ​പ്റ്റ​നാ​വു​ന്ന​തി​ന്‍റെ​യും ജോ​ലി​ഭാ​രം ക​ണ​ക്കി​ലെ​ടു​ത്ത് ട്വ​ന്‍റി-20 ക്യാ​പ്റ്റ​ൻ സ്ഥാ​നം ലോ​ക​ക​പ്പി​നു ശേ​ഷം ഒ​ഴി​യു​ക​യാ​ണ്.

ട്വ​ന്‍റി-20 ക്യാ​പ്റ്റ​നെ​ന്ന നി​ല​യി​ൽ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി ടീ​മി​നു ന​ൽ​കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. തു​ട​ർ​ന്നും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കും. ഇ​ന്ത്യ​ൻ ടീ​മി​നാ​യി തു​ട​ർ​ന്നും ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി പു​റ​ത്തെ​ടു​ക്കും- കോ​ഹ്‌​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.