മും​​​​​ബൈ തി​​​​​ര​​​​​ക്ക​​​​​ഥ ‍?
മും​​​​​ബൈ  തി​​​​​ര​​​​​ക്ക​​​​​ഥ ‍?
Thursday, September 16, 2021 11:56 PM IST
വി​രാ​ട് കോ​​​​​ഹ്‌​​​​ലി​​​​​യു​​​​​ടെ സ്ഥാ​​​​​ന​​​​​ത്യാ​​​​​ഗ​​​​​ത്തി​​​​​നു പി​​​​​ന്നി​​​​​ൽ ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ലെ സൂ​​​​​പ്പ​​​​​ർ ടീ​​​​​മാ​​​​​യ മും​​​​​ബൈ ഇ​​​​​ന്ത്യ​​​​​ൻ​​​​​സ് ലോ​​​​​ബി​​​​​യാ​​​​​ണെ​​​​​ന്നാ​​ണു ര​​​​​ഹ​​​​​സ്യ സം​​​​​സാ​​​​​രം. പ​​​​​ണ്ട് ഇ​​​​​ന്ത്യ​​​​​ൻ ടീം ​​​​​സെ​​​​​ല​​​​​ക്‌​​​​ഷ​​​​​നി​​​​​ൽ മും​​​​​ബൈ ലോ​​​​​ബി ക​​​​​ളം​​​​​വാ​​​​​ണി​​​​​രു​​​​​ന്നെ​​​​​ന്ന​​​​​തും മ​​​​​റ്റൊ​​​​​രു വ​​​​​സ്തു​​​​​ത. മും​​​​​ബൈ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ചു​​​​​ള്ള നി​​​​​ര​​​​​വ​​​​​ധി ക​​​​​ളി​​​​​ക്കാ​​​​​ർ നി​​​​​ല​​​​​വി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ന്‍റെ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക സ്ഥാ​​​​​ന​​​​​ത്താ​​ണ്. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ പ​​​​​ഴ​​​​​യ ലോ​​​​​ബീ​​​​​യിം​​​​​ഗ് പ​​​​​തി​​​​​യെ ത​​​​​ല​​​​​പൊ​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും സൂ​​​​​ച​​​​​ന​​​​​ക​​​​​ൾ പു​​​​​റ​​​​​ത്തു​​​​​വ​​​​​രു​​​​​ന്നു.

ഐ​​​​​പി​​​​​എ​​​​​ൽ ര​​​​​ണ്ടാം ഭാ​​​​​ഗം ഞാ​​​​​യ​​​​​റാ​​​​​ഴ്ച മു​​​​​ത​​​​​ൽ യു​​​​​എ​​​​​ഇ​​​​​യി​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ക്കാ​​​​​നി​​​​​രി​​​​​ക്കേ​​​​​യാ​​​​​ണ് കോ​​​​​ഹ്‌ലി ഇ​​​​​ന്ത്യ​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ൻ സ്ഥാ​​​​​നം ഒ​​​​​ഴി​​​​​യു​​​​​മെ​​​​​ന്നു പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ൽ കോ​​​​​ഹ്‌​​​​ലി​​​​​യു​​​​​ടെ ടീ​​​​​മാ​​​​​യ റോ​​​​​യ​​​​​ൽ ച​​​​​ല​​​​​ഞ്ചേ​​​​​ഴ്സ് ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ന്‍റെ ഒ​​​​​രു താ​​​​​രം മാ​​​​​ത്ര​​​​​മാ​​​​​ണു ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പി​​​​​നു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ലു​​​​​ള്ള​​​​​ത്, കോ​​​​​ഹ്‌​​​​ലി.


അ​​​​​തേ​​​​​സ​​​​​മ​​​​​യം, ഇ​​​​​ന്ത്യ​​​​​യു​​​​​ടെ അ​​​​​ടു​​​​​ത്ത ട്വ​​​​​ന്‍റി-20 ക്യാ​​​​​പ്റ്റ​​​​​നാ​​​​​കു​​​​​ന്ന രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ അ​​​​​ട​​​​​ക്കം എ​​​​​ട്ട് മും​​​​​ബൈ ഇ​​​​​ന്ത്യ​​​​​ൻ​​​​​സ് ക​​​​​ളി​​​​​ക്കാ​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പി​​​​​നു​​​​​ള്ള ടീ​​​​​മി​​​​​ലു​​​​​ണ്ട്. മൂ​​​​​ന്ന് പ​​​​​ക​​​​​ര​​​​​ക്കാ​​​​​രു​​​​​ൾ​​​​​പ്പെ​​​​​ടെ 18 ക​​​​​ളി​​​​​ക്കാ​​​​​രെ​​​​​യാ​​​​​ണ് ലോ​​​​​ക​​​​​ക​​​​​പ്പ് ട്വ​​​​​ന്‍റി-20​​​​​ക്ക് ഇ​​​​​ന്ത്യ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. അ​​​​​തി​​​​​ൽ 44% ക​​​​​ളി​​​​​ക്കാ​​​​​രും മും​​​​​ബൈ ഇ​​​​​ന്ത്യ​​​​​ൻ​​​​​സ് അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ മും​​​​​ബൈ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ചു​​​​​ള്ള​​​​​വ​​​​​രാ​​​​​ണെ​​​​​ന്ന​​​​​തും മ​​​​​റ്റൊ​​​​​രു വ​​​​​സ്തു​​​​​ത.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ൽ അ​​​​​ഞ്ച് കി​​​​​രീ​​​​​ടം മും​​​​​ബൈ​​ക്കു നേ​​​​​ടി​​​​​ക്കൊ​​​​​ടു​​​​​ത്ത ക്യാ​​​​​പ്റ്റ​​​​​നാ​​​​​ണു രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ. ഇ​​​​​ന്ത്യ​​​​​ക്കാ​​​​​യി ട്വ​​​​​ന്‍റി-20​​​​​യി​​​​​ൽ നാ​​​​​ല് സെ​​​​​ഞ്ചു​​​​​റി നേ​​​​​ടി​​​​​യ​​​​​തി​​​​​ൽ ര​​​​​ണ്ടു സെ​​​​​ഞ്ചു​​​​​റി ക്യാ​​​​​പ്റ്റ​​​​​നാ​​​​​യി​​​​​രി​​​​​ക്കേ​​​​​യാ​​​​​ണ് രോ​​​​​ഹി​​​​​ത് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. ക്യാ​​​​​പ്റ്റ​​​​​നാ​​​​​യി ആ​​​​​ദ്യ അ​​​​​ഞ്ച് സീ​​​​​രി​​​​​സ് ഇ​​​​​ന്ത്യ​​​​​ക്കാ​​​​​യി നേ​​​​​ടി​​​​​യ ഒ​​​​​രേ​​​​​യൊ​​​​​രാ​​​​​ളും രോ​​​​​ഹി​​​​​ത് ത​​​​​ന്നെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.