പൂ​​​​ജ ബോ​​ക്സിം​​ഗി​​ൽ ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ
പൂ​​​​ജ ബോ​​ക്സിം​​ഗി​​ൽ ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ
Thursday, July 29, 2021 12:27 AM IST
ടോ​​ക്കി​​യോ: ബോ​​​​ക്സിം​​​​ഗി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ മെ​​​​ഡ​​​​ൽ മോ​​​​ഹ​​​​ങ്ങ​​​​ൾ സ​​​​ജീ​​​​വ​​​​മാ​​​​ക്കി​​​​ക്കൊ​​​​ണ്ട് പൂ​​​​ജാ റാ​​​​ണി ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ലി​​​​ൽ. വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ 75 കി​​​​ലോ​​​​ഗ്രാം മി​​​​ഡി​​​​ൽ വെ​​​​യ്റ്റ് പ്രീ ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ ഇ​​​​ന്ത്യ​​​​ൻ താ​​​​രം അ​​​​ൾ​​​​ജീ​​​​രി​​​​യ​​​​യു​​​​ടെ ഐ​​​​ച​​​​ർ​​​​ക് ചാ​​​​യി​​​​ബാ​​​​യെ തോ​​​​ൽ​​​​പ്പി​​​​ച്ചു. മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ആ​​​​ധി​​​​പ​​​​ത്യം പു​​​​ല​​​​ർ​​​​ത്തി​​​​യ പൂ​​​​ജ 5-0ന്‍റെ അ​​​​നാ​​​​യാ​​​​സ ജ​​​​യ​​​​മാ​​​​ണ് സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ലി​​​​ൽ വി​​​​ജ​​​​യി​​​​ച്ചാ​​​​ൽ പൂ​​​​ജ​​​​യ്ക്ക് മെ​​​​ഡ​​​​ലു​​​​റ​​​​പ്പി​​​​ക്കാം. ഈ ​​​​വ​​​​ർ​​​​ഷം ദു​​​​ബാ​​​​യി​​​​ൽ​​​​ന​​​​ട​​​​ന്ന ഏ​​​​ഷ്യ​​​​ൻ ബോ​​​​ക്സിം​​​​ഗ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ മി​​​​ഡി​​​​ൽ വെ​​​​യ്റ്റി​​​​ൽ പൂ​​​​ജ സ്വ​​​​ർ​​​​ണം നേ​​​​ടി​​​​യി​​​​രു​​​​ന്നു. മു​​​​പ്പ​​​​തു​​​​കാ​​​​രി​​​​യു​​​​ടെ ക​​​​രി​​​​യ​​​​റി​​​​ലെ ആ​​​​ദ്യ ഒ​​​​ളി​​​​ന്പി​​​​ക്സാ​​​​ണി​​​​ത്. വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ 69 കി​​​​ലോ​​​​ഗ്രാം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ ല​​​​വ്‌​​ലി​​​​ന ബോ​​​​ർ​​​​ഗോ​​​​ഹെ​​​​യ്നും ക്വാ​​​​ർ​​​​ട്ട​​​​റി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്നു. മേ​​രി കോ​​മി​​ന്‍റെ പ്രീ​​ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ടം ഇ​​ന്ന് ന​​ട​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.