സ്പെയിൻ സൂപ്പർ
സ്പെയിൻ സൂപ്പർ
Thursday, June 24, 2021 2:10 AM IST
സെ​വി​യ്യ: യൂ​റോ ക​പ്പ് ഫു​ട്ബോ​ളി​ൽ ഗ്രൂ​പ്പ് ഇ​യി​ൽ സ്ലോ​വാ​ക്യ​യെ 5-0ന് ​ത​ക​ർ​ത്തെ​റി​ഞ്ഞ് സ്പെ​യി​നി​ന്‍റെ ആ​ധി​കാ​രി​ക മു​ന്നേ​റ്റം. ജ​യ​ത്തോ​ടെ ഗ്രൂ​പ്പി​ൽ ര​ണ്ടാം സ്ഥാ​ന​ത്തോ​ടെ സ്പെ​യി​ൻ പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്ക് ചു​വ​ടു​വ​ച്ചു.

30-ാം മി​നി​റ്റി​ൽ സെ​ൽ​ഫ് ഗോ​ളി​ലൂ​ടെ മു​ന്നി​ലെ​ത്തി​യ സ്പെ​യി​നി​നാ​യി ലാ​പോ​ർ​ട്ടെ (45+3’), പാ​ബ്ലൊ സ​ര​ബി​യ (56’), പൗ ​ടോ​റ​സ് (67') എ​ന്നി​വ​ർ ലീ​ഡ് ഉ​യ​ർ​ത്തി. 71-ാം മി​നി​റ്റി​ൽ മ​റ്റൊ​രു സെ​ൽ​ഫ് ഗോ​ളും എ​ത്തി​യ​തോ​ടെ സ്പെ​യി​നി​ന്‍റെ ജ​യം 5-0 ആ​യി.


ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ സ്വീ​ഡ​ൻ 3-2ന് ​പോ​ള​ണ്ടി​ന്‍റെ ഭീ​ഷ​ണി മ​റി​ക​ട​ന്ന് പ്രീ​ക്വാ​ർ​ട്ട​റി​ൽ. ഗ്രൂ​പ്പ് ചാ​ന്പ്യ​ന്മാ​രാ​യ സ്വീ​ഡ​ന്‍റെ നോ​ക്കൗ​ട്ട് പ്ര​വേ​ശ​നം. എ​മി​ൽ ഫോ​ഴ്സ്ബ​ർ​ഗ് (2’, 59’) സ്വി​ഡ​നാ​യും റോ​ബ​ർ​ട്ട് ലെ​വ​ൻ​ഡോ​വ്സ്കി (61’, 84') പോ​ള​ണ്ടി​നാ​യും ഇ​ര​ട്ട ഗോ​ൾ നേ​ടി. എ​ന്നാ​ൽ, വി​ക്ട​ർ ക്ലീ​സ​ന്‍റെ (90+3') ഗോ​ളി​ൽ സ്വീ​ഡ​ൻ ജ​യം സ്വ​ന്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.