ര​ണ്ടു ദി​നം വി​ശ്ര​മം, മൂ​ന്നാം​നാ​ൾ നോ​ക്കൗ​ട്ട്
Thursday, June 24, 2021 2:10 AM IST
യൂ​റോ ക​പ്പ് ഫു​ട്ബോ​ളി​ൽ ഇ​ന്നും നാ​ളെ​യും വി​ശ്ര​മം. ശ​നി​യാ​ഴ്ച മു​ത​ൽ നോ​ക്കൗ​ട്ട് പോ​രാ​ട്ട​ങ്ങ​ൾ നട‌ക്കും. ക​ഴി​ഞ്ഞ രാ​ത്രി 12.30ന് ​ന​ട​ന്ന ഗ്രൂ​പ്പ് എ​ഫി​ലെ പോ​ർ​ച്ചു​ഗ​ൽ x ഫ്രാ​ൻ​സ്, ജ​ർ​മ​നി x ഹം​ഗ​റി മ​ത്സ​ര​ങ്ങ​ളോ​ടെ​യാ​ണ് ഗ്രൂ​പ്പ് ഘ​ട്ടം അ​വ​സാ​നി​ച്ച​ത്. അ​തോ​ടെ പ്രീ​ക്വാ​ർ​ട്ട​ർ പോ​രാ​ട്ട ചി​ത്രം വ്യ​ക്ത​മാ​യി.

ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ആ​ദ്യ നോ​ക്കൗ​ട്ട് പോ​രാ​ട്ട​മാ​യ വെ​യ്ൽ​സ് x ഡെന്മാ​ർ​ക്ക് പ്രീ​ക്വാ​ർ​ട്ട​റി​നു വേ​ദി​യാ​കു​ന്ന​ത് ആം​സ്റ്റ​ർ​ഡാം അ​രീ​ന​യാ​ണ്. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 9.30നാ​ണ് മ​ത്സ​രം. ആ ​രാ​ത്രി 12.30ന് ​ന​ട​ക്കു​ന്ന ര​ണ്ടാം പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇ​റ്റ​ലി​യും ഓ​സ്ട്രി​യ​യും കൊ​ന്പു​കോ​ർ​ക്കും.

ചെ​ക്, സ്വി​സ്

ആ​റ് ഗ്രൂ​പ്പു​ക​ളി​ലെ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​ർ നേ​രി​ട്ട് പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്ക് യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കി. മി​ക​ച്ച മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി നാ​ല് ടീ​മു​ക​ൾ​കൂ​ടെ പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇ​ടം​പി​ടി​ക്കാം. ആ ​നാ​ല് സ്ഥാ​ന​ങ്ങ​ളി​ൽ ആ​ദ്യം​ത​ന്നെ ഇടം ഉ​റ​പ്പി​ച്ച ടീ​മു​ക​ളാ​ണ് ചെ​ക് റി​പ്പ​ബ്ലി​ക്കും സ്വി​റ്റ്സ​ർ​ല​ൻ​ഡും. ഗ്രൂ​പ്പ് ഡി​യി​ൽ നാ​ല് പോ​യി​ന്‍റു​മാ​യാ​ണ് ചെ​ക് റി​പ്പ​ബ്ലി​ക് മൂ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത​ത്, ഗോ​ൾ വ്യ​ത്യാ​സം +1. ഗ്രൂ​പ്പ് എ​യി​ൽ നാ​ല് പോ​യി​ന്‍റുമായാ​ണ് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ പ്രീ​ക്വാ​ർ​ട്ട​ർ പ്ര​വേ​ശ​നം, ഗോ​ൾ വ്യ​ത്യാ​സം -1ഉം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.