ടു ​ഗോ​ൾ ത്രീ ​ല​യ​ണ്‍​സ്!
ടു ​ഗോ​ൾ  ത്രീ ​ല​യ​ണ്‍​സ്!
Thursday, June 24, 2021 2:10 AM IST
ല​ണ്ട​ൻ: വെം​ബ്ലി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഗ്രൂ​പ്പ് ഡി​യി​ൽ ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ചെ​ക് റി​പ്പ​ബ്ലി​ക്കി​നെ കീ​ഴ​ട​ക്കി ഇം​ഗ്ല​ണ്ട് അ​പ​രാ​ജി​ത​രാ​യി നോ​ക്കൗ​ട്ടി​ൽ. റ​ഹീം സ്റ്റെ​ർ​ലിം​ഗ് 12-ാം മി​നി​റ്റി​ൽ നേ​ടി​യ ഹെ​ഡ​ർ ഗോ​ളി​ലാ​യി​രു​ന്നു ത്രീ ​ല​യ​ണ്‍​സി​ന്‍റെ ജ​യം.

പ​രി​ശീ​ല​ക​ൻ ഗാ​രെ​ത് സൗ​ത്ത്ഗേറ്റി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ ഇം​ഗ്ല​ണ്ട് ക​ളി​ക്കു​ന്ന 57-ാം മ​ത്സ​ര​മാ​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​ന്‍റെ മു​ൻ​താ​ര​മാ​യി​രു​ന്ന സൗ​ത്ത്ഗേറ്റ് 57 രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ ബൂ​ട്ട​ണി​ഞ്ഞി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​നാ​യി 50ൽ ​അ​ധി​കം മ​ത്സ​രം ക​ളി​ക്കു​ക​യും പ​രി​ശീ​ല​ക​നാ​യി​രി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ദ്യ ആ​ളാ​ണ് സൗ​ത്ത്ഗേറ്റ്.


യൂ​റോ ചാ​ന്പ്യ​ൻ​ഷി​പ്പ് ച​രി​ത്ര​ത്തി​ൽ വെ​റും ര​ണ്ട് ഗോ​ൾ മാ​ത്രം നേ​ടി​യ ഒ​രു ടീം ​ഗ്രൂ​പ്പ് ചാ​ന്പ്യന്മാരാ​കു​ന്ന​ത് ഇ​താ​ദ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.