ഡ​​ബി​​ൾ​​സ് ; യു​​ക്രെ​​യ്ൻ 2-1ന് ​​നോ​​ർ​​ത്ത് മാ​​സി​​ഡോ​​ണി​​യ​​യെ കീ​​ഴ​​ട​​ക്കി
ഡ​​ബി​​ൾ​​സ് ; യു​​ക്രെ​​യ്ൻ 2-1ന് ​​നോ​​ർ​​ത്ത് മാ​​സി​​ഡോ​​ണി​​യ​​യെ കീ​​ഴ​​ട​​ക്കി
Friday, June 18, 2021 12:56 AM IST
ബു​​ക്കാ​​റെ​​സ്റ്റ് (റൊ​​മാ​​നി​​യ): പെ​​ന​​ൽ​​റ്റി തു​​ല​​യ്ക്കു​​ന്ന​​തി​​ൽ തു​​ല്യ​​രാ​​ണെ​​ങ്കി​​ലും ഗോ​​ൾ നേ​​ടു​​ന്ന​​തി​​ൽ ര​​ണ്ട് ത​​വ​​ണ വി​​ജ​​യി​​ച്ച യു​​ക്രെ​​യ്ൻ 2-1ന് ​​നോ​​ർ​​ത്ത് മാ​​സി​​ഡോ​​ണി​​യ​​യെ കീ​​ഴ​​ട​​ക്കി. യൂ​​റോ ക​​പ്പ് ഗ്രൂ​​പ്പ് സി​​യി​​ൽ യു​​ക്രെ​​യ്നി​​ന്‍റെ ആ​​ദ്യ ജ​​യ​​മാ​​ണി​​ത്. 84-ാം മി​​നി​​റ്റി​​ൽ യു​​ക്രെ​​യ്നി​​ന്‍റെ റു​​സ്ല​​ൻ മ​​ലി​​നൊ​​വ്സ്കി​​യും 57-ാം മി​​നി​​റ്റി​​ൽ നോ​​ർ​​ത്ത് മാ​​സി​​ഡോ​​ണി​​യ​​യു​​ടെ എ​​സ്യാ​​ൻ അ​​ലി​​യോ​​സ്കി​​യു​​മാ​​ണ് പെ​​ന​​ൽ​​റ്റി ന​​ഷ്ട​​പ്പെ​​ടു​​ത്തി​​യ​​ത്.

സ്പോ​​ട്ട് കി​​ക്ക് ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ക്കാ​​നാ​​യി​​ല്ലെ​​ങ്കി​​ലും യു​​ക്രെ​​യ്ൻ ഗോ​​ളി ബു​​ഷ്ചാ​​ൻ ത​​ട​​ഞ്ഞ പ​​ന്ത് ത​​ട്ടി​​ത്തെ​​റി​​ച്ചെ​​ത്തി​​യ​​ത് മു​​ത​​ലാ​​ക്കി അ​​ലി​​യോ​​സ്കി വ​​ല​​ച​​ലി​​പ്പി​​ച്ചു. നോ​​ർ​​ത്ത് മാ​​സി​​ഡോ​​ണി​​യ​​യു​​ടെ ആ​​ശ്വാ​​സ ഗോ​​ളാ​​യി​​രു​​ന്നു അ​​ത്. യു​​ക്രെ​​യ്ൻ സൂ​​പ്പ​​ർ മു​​ന്നേ​​റ്റ​​ക്കാ​​രാ​​യ ആ​​ൻ​​ഡ്രി യാ​​ർ​​മൊ​​ലെ​​ങ്കോ​​യും (29’) റൊ​​മാ​​ൻ യാ​​രെം​​ചു​​ക്കും (34’) ആ​​ദ്യ പ​​കു​​തി​​യി​​ൽ​​ത്ത​​ന്നെ ടീ​​മി​​നെ 2-0നു ​​മു​​ന്നി​​ലെ​​ത്തി​​ച്ചു. തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ലാ​​ണ് ഈ ​​സ​​ഖ്യം വ​​ല​​കു​​ലു​​ക്കു​​ന്ന​​ത്.


ചരിത്രനേട്ടം

യു​​ക്രെ​​യ്നി​​ന്‍റെ മു​​ന്നേ​​റ്റ​​നി​​ര​​ക്കാ​​രാ​​യ ആ​​ൻ​​ഡ്രി യാ​​ർ​​മൊ​​ലെ​​ങ്കോ​​യും റൊ​​മാ​​ൻ യാ​​രെം​​ചു​​ക്കും ച​​രി​​ത്ര​​നേ​​ട്ട​​ത്തി​​ൽ. യു​​വേ​​ഫ യൂ​​റോ ക​​പ്പ് ച​​രി​​ത്ര​​ത്തി​​ൽ ഒ​​രു ടീ​​മി​​ന്‍റെ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലെ ആ​​ദ്യ ര​​ണ്ട് ഗോ​​ളും സ്വ​​ന്ത​​മാ​​ക്കു​​ന്ന സ​​ഖ്യ​​മാ​​യി ഇ​​വ​​ർ. ഗ്രൂ​​പ്പ് സി​​യി​​ൽ ഹോ​​ള​​ണ്ടി​​നെ​​തി​​രേ ഗോ​​ൾ നേ​​ടി​​യ ഇ​​രു​​വ​​രും ഇ​​ന്ന​​ലെ നോ​​ർ​​ത്ത് മാ​​സി​​ഡോ​​ണി​​യ​​യ്ക്കെ​​തി​​രേ​​യും ല​​ക്ഷ്യം​​നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.