തു​ര്‍​ക്കി​യെ കീ​ഴ​ട​ക്കി വെ​യ്‌ല്‍​സ്
തു​ര്‍​ക്കി​യെ  കീ​ഴ​ട​ക്കി വെ​യ്‌ല്‍​സ്
Thursday, June 17, 2021 1:16 AM IST
അ​സ​ര്‍​ബൈ​ജാ​ന്‍: യൂ​റോ ക​പ്പി​ലെ ക​റു​ത്ത കു​തി​ര​ക​ളാ​യ തു​ര്‍​ക്കി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ള്‍​ക്ക് കീ​ഴ​ട​ക്കി വെ​യ്‌ല്‍​സ്. ആ​രോ​ണ്‍ റാം​സി​(42)യും കോ​ണ​ര്‍ റോ​ബേ​ര്‍​ട്സു​(90+5)മാ​ണ് ടീ​മി​നാ​യി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. ഈ ​വി​ജ​യ​ത്തോ​ടെ വെ​യ്‌ല്‌‍​സ് നോ​ക്കൗ​ട്ട് സാ​ധ്യ​ത​ക​ള്‍ സ​ജീ​വ​മാ​ക്കി. മ​റു​വ​ശ​ത്ത് തു​ര്‍​ക്കി​യു​ടെ പ്ര​തീ​ക്ഷ​ക​ള്‍ ഏ​താ​ണ്ട് അ​സ്ത​മി​ച്ചു.​

യോ​ഗ്യ​താ​മ​ത്സ​ര​ങ്ങ​ളി​ല്‍ വ​മ്പ​ന്‍ ടീ​മു​ക​ളെ അ​ട്ടി​മ​റി​ച്ച് യോ​ഗ്യ​ത നേ​ടി​യെ​ത്തി​യ തു​ര്‍​ക്കി​യ്ക്ക് പ​ക്ഷേ വെ​യ്‌ല്‍​സി​നെ​തി​രേ ആ ​മി​ക​വ് പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ അ​വ​ര്‍ ഇ​റ്റ​ലി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ര​ണ്ട് ഗോ​ളു​ക​ള്‍​ക്കും അ​വ​സ​ര​മൊ​രു​ക്കി​യ വെ​യ്‌ല‌്‌‍‌​സ് നാ​യ​ക​ന്‍ ഗ​രെ​ത് ബെ​യ്‌ല്‍ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.