കോ​​പ്പ​​യി​​ൽ അ​​ർ​​ജ​​ന്‍റീ​​ന, യൂ​​റോ​​യി​​ൽ സ്പെ​​യി​​ൻ
കോ​​പ്പ​​യി​​ൽ  അ​​ർ​​ജ​​ന്‍റീ​​ന,  യൂ​​റോ​​യി​​ൽ  സ്പെ​​യി​​ൻ
Monday, June 14, 2021 12:40 AM IST
ബ്ര​​സീ​​ലി​​യ/​​സെ​​വി​​യ്യ: ഫു​​ട്ബോ​​ൾ ലോ​​ക​​ത്തി​​ലെ ര​​ണ്ട് ഗ്ലാ​​മ​​ർ ടീ​​മു​​ക​​ൾ ഇ​​ന്ന് ക​​ള​​ത്തി​​ൽ. യൂ​​റോ​​പ്യ​​ൻ ശ​​ക്തി​​ക​​ളാ​​യ സ്പെ​​യി​​നും ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ ക​​രു​​ത്ത​​രാ​​യ അ​​ർ​​ജ​​ന്‍റീ​​ന​​യും ഇ​​ന്ന് പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങും.

യു​​വേ​​ഫ യൂ​​റോ ക​​പ്പി​​ൽ ഗ്രൂ​​പ്പ് ഇ​​യി​​ൽ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ സ്പെ​​യി​​ൻ സ്വീ​​ഡ​​നു​​മാ​​യി കൊ​​ന്പു​​കോ​​ർ​​ക്കും. കോ​​വി​​ഡ് ബാ​​ധി​​ച്ച് ക്യാ​​പ്റ്റ​​ൻ സെ​​ർ​​ജി​​യൊ ബു​​സ്ക്വെ​​റ്റ്സ് അ​​ട​​ക്കം ഇ​​ല്ലാ​​തെ​​യാ​​ണ് സ്പെ​​യി​​ൻ എ​​ത്തു​​ന്ന​​ത്. അ​​ണ്ട​​ർ 21 താ​​ര​​ങ്ങ​​ളെ നി​​റ​​ച്ചാ​​യി​​രു​​ന്നു സ്പെ​​യി​​ൻ അ​​വ​​സാ​​ന സ​​ന്നാ​​ഹ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങി​​യ​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. രാ​​ത്രി 12.30നാ​​ണ് മ​​ത്സ​​രം ആ​​രം​​ഭി​​ക്കു​​ക.

ഗ്രൂ​​പ്പ് ഇ​​യി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ പോ​​ള​​ണ്ടും സ്ലോ​​വാ​​ക്യ​​യും ഏ​​റ്റു​​മു​​ട്ടും. സൂ​​പ്പ​​ർ സ്ട്രൈ​​ക്ക​​ർ റോ​​ബ​​ർ​​ട്ട് ലെ​​വ​​ൻ​​ഡോ​​വ്സ്കി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് പോ​​ള​​ണ്ട് ഇ​​റ​​ങ്ങു​​ന്ന​​ത്. ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​ത്രി 9.30നാ​​ണ് മ​​ത്സ​​രം. ഇ​​ന്ന് ന​​ട​​ക്കു​​ന്ന ആ​​ദ്യ മ​​ത്സ​​രം സ്കോ​​ട്‌ല​​ൻ​​ഡും ചെ​​ക് റി​​പ്പ​​ബ്ലി​​ക്കും ത​​മ്മി​​ലാ​​ണ്. ഇ​​ന്ത്യ​​ൻ സ​​മ​​യം വൈ​​കു​​ന്നേ​​രം 6.30ന് ​​ആ​​രം​​ഭി​​ക്കും.


സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി ന​​യി​​ക്കു​​ന്ന അ​​ർ​​ജ​​ന്‍റീ​​ന കോ​​പ്പ അ​​മേ​​രി​​ക്ക​​യി​​ലെ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ചി​​ലി​​ക്കെ​​തി​​രേ​​യാ​​ണ് ഇ​​റ​​ങ്ങു​​ന്ന​​ത്. ഇ​​ന്ത്യ​​ൻ സ​​മ​​യം നാ​​ളെ പു​​ല​​ർ​​ച്ചെ 2.30നാ​​ണ് ഇ​​രു ടീ​​മു​​ക​​ളും ത​​മ്മി​​ലു​​ള്ള പോ​​രാ​​ട്ടം. 2015, 2016 കോ​​പ്പ അ​​മേ​​രി​​ക്ക ഫൈ​​ന​​ലി​​ൽ ചി​​ലി​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത് മെ​​സി​​ക്കും സം​​ഘ​​ത്തി​​ന് താ​​ങ്ങാ​​വു​​ന്ന​​തി​​ലും അ​​പ്പു​​റ​​മാ​​യി​​ര​​ന്നു. ഏ​​റ്റ​​വും അ​​വ​​സാ​​നം ഇ​​രു ടീ​​മു​​ക​​ളും മു​​ഖാ​​മു​​ഖം ഇ​​റ​​ങ്ങി​​യ​​ത് ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ റൗ​​ണ്ടി​​ലാ​​ണ്. ഈ ​​മാ​​സം ആ​​ദ്യ ആ​​ഴ്ച ന​​ട​​ന്ന പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​രു ടീ​​മു​​ക​​ളും 1-1 സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു.
കോ​​പ്പ അ​​മേ​​രി​​ക്ക​​യി​​ലെ മ​​റ്റൊ​​രു പോ​​രാ​​ട്ട​​ത്തി​​ൽ പ​​രാ​​ഗ്വെ​​യും ബൊ​​ളീ​​വി​​യ​​യും ഏ​​റ്റു​​മു​​ട്ടും. ഇ​​ന്ത്യ​​ൻ സ​​മ​​യം നാ​​ളെ പു​​ല​​ർ​​ച്ചെ 5.30നാ​​ണ് മ​​ത്സ​​രം ആ​​രം​​ഭി​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.