ഇ​​മ്മി​​ണി ബ​​ല്യ ഇ...
ഇ​​മ്മി​​ണി ബ​​ല്യ ഇ...
Wednesday, June 9, 2021 11:49 PM IST
ഡി ​​ഗ്രൂ​​പ്പി​​ൽ സ്പെ​​യി​​നി​​നു മു​​ൻ​​തൂ​​ക്ക​​മു​​ണ്ടെ​​ങ്കി​​ലും ശേ​​ഷി​​ക്കു​​ന്ന മൂ​​ന്ന് ടീ​​മു​​ക​​ളും ത​​മ്മി​​ൽ ശ​​ക്ത​​മാ​​യ പോ​​രാ​​ട്ടം ന​​ട​​ക്കും. അ​​തി​​ൽ​​ത​​ന്നെ റോ​​ബ​​ർ​​ട്ട് ലെ​​വ​​ൻ​​ഡോ​​വ്സ്കി​​യു​​ടെ പോ​​ള​​ണ്ടാ​​ണ് ശ്ര​​ദ്ധേ​​യ ടീം. ​​ഒ​​ളി​​ന്പി​​ക് സ്വ​​ർ​​ണം നേ​​ടി​​യ ച​​രി​​ത്ര​​മു​​ള്ള പോ​​ള​​ണ്ടി​​ന് യൂ​​റോ​​യി​​ൽ ക്വാ​​ർ​​ട്ട​​റി​​ന​​പ്പു​​റം ക​​ട​​ക്കാ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല.
നേ​​ട്ട​​ങ്ങ​​ൾ: 1974, 1982 ലോ​​ക​​ക​​പ്പ് മൂ​​ന്നാം സ്ഥാ​​നം, 1972 ഒ​​ളി​​ന്പി​​ക് സ്വ​​ർ​​ണം
ഫി​​ഫ റാ​​ങ്ക്: 21
സു​​പ്ര​​ധാ​​ന താ​​രം: റോ​​ബ​​ർ​​ട്ട് ലെ​​വ​​ൻ​​ഡോ​​വ്സ്കി

സ്വീ​​ഡ​​ൻ

ഏ​​ഴാം ത​​വ​​ണ യൂ​​റോ​​പ്യ​​ൻ ഫു​​ട്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ സ്വീ​​ഡ​​ൻ പ​​ങ്കെ​​ടു​​ക്കു​​ന്പോ​​ൾ, തി​​ക​​ഞ്ഞ ശു​​ഭാ​​പ്തി വി​​ശ്വാ​​സ​​ത്തി​​ലാ​​ണ് ടീം. ​​കാ​​ൽ​​മു​​ട്ടി​​നേ​​റ്റ പ​​രി​​ക്കി​​നെ തു​​ട​​ർ​​ന്ന് സ്ട്രൈ​​ക്ക​​ർ താ​​രം സ്ലാ​​ട്ട​​ൻ ഇ​​ബ്രാ​​ഹി​​മോ​​വി​​ച്ച് യൂ​​റോ​​പ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് റ​​ദ്ദാ​​ക്കി​​യ​​ത് ടീ​​മി​​ന് ക​​യ്പേ​​റി​​യ​​താ​​യി. അ​​ഞ്ചു​​വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്ക് ശേ​​ഷം മാ​​ർ​​ച്ചി​​ലാ​​ണ് അ​​ദ്ദേ​​ഹം ദേ​​ശീ​​യ ടീ​​മി​​ലേ​​ക്ക് മ​​ട​​ങ്ങി​​യ​​ത്.
നേ​​ട്ട​​ങ്ങ​​ൾ: 1950, 1994 ലോ​​ക​​ക​​പ്പ് മൂ​​ന്നാം സ്ഥാ​​നം, 1992 യൂ​​റോ മൂ​​ന്നാമത്

ഫി​​ഫ റാ​​ങ്ക്: 18
സു​​പ്ര​​ധാ​​ന താ​​രം: സെ​​ബാ​​സ്റ്റ്യ​​ൻ ലാ​​ർ​​സ​​ണ്‍

സ്ലോ​​വാ​​ക്യ

യൂ​​റോ​​പ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ സ്ലോ​​വാ​​ക് ടീം ​​പോ​​രാ​​ടു​​ന്ന​​ത് ഇ​​ത് ര​​ണ്ടാം ത​​വ​​ണ. 2016 യൂ​​റോ​​യി​​ൽ പ്രീ ​​ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്ന​​താ​​ണ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലെ മി​​ക​​ച്ച നേ​​ട്ടം.
നേ​​ട്ട​​ങ്ങ​​ൾ: 2010 ലോ​​ക​​ക​​പ്പ് പ്രീ​​ക്വാ​​ർ​​ട്ട​​ർ
ഫി​​ഫ റാ​​ങ്ക്: 36
സു​​പ്ര​​ധാ​​ന താ​​രം: മി​​ല​​ൻ സ്ക്രി​​നി​​യ​​ർ

സ്പെ​​യി​​ൻ

2012 യൂ​​റോ കി​​രീ​​ട​​ത്തി​​നു​​ശേ​​ഷം സ്പെ​​യി​​ൻ പ​​തു​​ങ്ങി​​യ മ​​ട്ടി​​ലാ​​ണ്. ഈ ​​യൂ​​റോ​​യി​​ൽ സ്പാ​​നി​​ഷ് വീ​​ര്യം വീ​​ണ്ടും ഉ​​ണ​​രു​​മോ എ​​ന്ന​​തി​​നാ​​ണ് ഫു​​ട്ബോ​​ൾ ലോ​​ക​​ത്തി​​ന്‍റെ കാ​​ത്തി​​രി​​പ്പ്. സെ​​ർ​​ജി​​യോ റാ​​മോ​​സ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള റ​​യ​​ൽ മാ​​ഡ്രി​​ഡ് താ​​ര​​ങ്ങ​​ളി​​ല്ലാ​​തെ​​യാ​​ണ് സ്പെ​​യി​​ൻ എ​​ത്തു​​ന്ന​​ത്. ബാ​​ഴ്സ​​ലോ​​ണ മു​​ൻ പ​​രി​​ശീ​​ല​​ക​​നാ​​യ ലൂ​​യി​​സ് എ​​ൻ റി​​ക്വെ​​യു​​ടെ ശി​​ക്ഷ​​ണ​​ത്തി​​ലാ​​ണ് സ്പെ​​യി​​ൻ.
നേ​​ട്ട​​ങ്ങ​​ൾ: 2010 ലോ​​ക​​ക​​പ്പ് കി​​രീ​​ടം, 1964, 2008, 2012 യൂ​​റോ ക​​പ്പ്
ഫി​​ഫ റാ​​ങ്ക്: 06
സു​​പ്ര​​ധാ​​ന താ​​രം: സെ​​ർ​​ജി​​യൊ ബു​​സ്ക്വെ​​റ്റ്സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.