ചേ​​​ത​​​ൻ സ​​​ക​​രി​​​യ​​​യു​​​ടെ അ​​​ച്ഛ​​​ന്‍ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു
ചേ​​​ത​​​ൻ സ​​​ക​​രി​​​യ​​​യു​​​ടെ അ​​​ച്ഛ​​​ന്‍  കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു
Monday, May 10, 2021 12:43 AM IST
ഭാ​​​വ്‌​​​ന​​​ഗ​​​ര്‍: ഐ​​​പി​​​എ​​​ലി​​​ല്‍ രാ​​​ജ​​​സ്ഥാ​​​ന്‍ റോ​​​യ​​​ല്‍സ് താ​​​രം ചേ​​​ത​​​ന്‍ സ​​​ക​​​രി​​യ​​​യു​​​ടെ പി​​​താ​​​വ് കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് മ​​​രി​​​ച്ചു. കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​നാ​​​യ​​​തി​​​നെ തു​​​ട​​​ര്‍ന്ന് ഗു​​​ജ​​​റാ​​​ത്തി​​​ലെ ഭാ​​​വ്‌​​​ന​​​ഗ​​​റി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ​​​യാ​​​ണ് കാ​​​ഞ്ചി​​​ഭാ​​​യി സ​​ക​​രി​​​യ​​​യു​​​ടെ മ​​​ര​​​ണം.

ചേ​​​ത​​​ന്‍ സ​​​ക​​രി​​​യു​​​മാ​​​യി ഫോ​​​ണി​​​ലൂ​​​ടെ ബ​​​ന്ധ​​​പ്പെ​​​ട്ടി​​​രു​​​ന്നെ​​​ന്നും എ​​​ല്ലാ സ​​​ഹാ​​​യ​​​വും പി​​​ന്തു​​​ണ​​​യും ന​​​ല്‍കു​​​മെ​​​ന്നും രാ​​​ജ​​​സ്ഥാ​​​ന്‍ റോ​​​യ​​​ല്‍സ് ടീം ​​​ട്വി​​​റ്റ​​​റി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു. “കാ​​​ഞ്ചി​​​ഭാ​​​യി സ​​ക​​രി​​​യ കോ​​​വി​​​ഡി​​​നെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ല്‍ കീ​​​ഴ​​​ട​​​ങ്ങി​​​യ​​​ത് വേ​​​ദ​​​നി​​​പ്പി​​​ക്കു​​​ന്നു. ഈ ​​​പ്ര​​​തി​​​സ​​​ന്ധി ഘ​​​ട്ട​​​ത്തി​​​ല്‍ ചേ​​​ത​​​ന്‍ സ​​​ക്ക​​​റി​​​യ​​​ക്കും കു​​​ടും​​​ബ​​​ത്തി​​​നും പൂ​​​ര്‍ണ പി​​​ന്തു​​​ണ ന​​​ല്‍കു​​​ന്നു. സാ​​​ധ്യ​​​മാ​​​യ എ​​​ല്ലാ സ​​​ഹാ​​​യ​​​വും ന​​​ല്‍കും.’’ രാ​​​ജ​​​സ്ഥാ​​​ന്‍ റോ​​​യ​​​ല്‍സ് വ്യ​​​ക്ത​​​മാ​​​ക്കി.


ഐ​​​പി​​​എ​​​ലി​​​ല്‍ അ​​​ര​​​ങ്ങേ​​​റ്റം കു​​​റി​​​ക്കാ​​​നാ​​​യി ചേ​​​ത​​​ന്‍ എ​​​ത്തി​​​യ​​​ത് സ​​​ഹോ​​​ദ​​​ര​​​ന്‍ ന​​​ഷ്ട​​​പ്പെ​​​ട്ട വേ​​​ദ​​​ന​​​യു​​​മാ​​​യാ​​​ണ്. സ​​​യ്യി​​​ദ് മു​​​ഷ്താ​​​ഖ് അ​​​ലി ട്രോ​​​ഫി​​​യി​​​ല്‍ ക​​​ളി​​​ക്കു​​​മ്പോ​​​ഴാ​​​ണ് ചേ​​​ത​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ന്‍ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​ത്. എ​​​ന്നാ​​​ല്‍ മ​​​ര​​​ണ​​​വാ​​​ര്‍ത്ത കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍ ചേ​​​ത​​​നെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നി​​​ല്ല. ടൂ​​​ര്‍ണ​​​മെ​​ന്‍റ് ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ഴാ​​​ണ് ചേ​​​ത​​​ന്‍ ഈ ​​​വി​​​വ​​​രം അ​​​റി​​​യു​​​ന്ന​​​ത്.
കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു കു​​​ടും​​​ബാം​​​ഗ​​​ത്തെ ന​​​ഷ്ട​​​മാ​​​യ ര​​​ണ്ടാ​​​മ​​​ത്തെ ക്രി​​​ക്ക​​​റ്റ​​​റാ​​​ണ് ചേ​​​ത​​​ന്‍. ഇ​​​ന്ത്യ​​​യു​​​ടെ വ​​​നി​​​താ താ​​​രം വേ​​​ദ കൃ​​​ഷ്ണ​​​മൂ​​​ര്‍ത്തി​​​യു​​​ടെ അ​​​മ്മ​​​യും സ​​​ഹോ​​​ദ​​​രി​​​യും മ​​​രി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.