നെ​​​യ്മ​​​ര്‍ പാ​​​രീ​​​സ് വി​​​ടി​​​ല്ല
നെ​​​യ്മ​​​ര്‍ പാ​​​രീ​​​സ് വി​​​ടി​​​ല്ല
Sunday, May 9, 2021 12:26 AM IST
പാ​​​രീ​​​സ്: പാ​​​രീ സാ​​​ന്‍ ഷെ​​​ര്‍മ​​​യി​​​ന്‍റെ ബ്ര​​​സീ​​​ല്‍ മു​​​ന്നേ​​​റ്റ​​​താ​​​രം നെയ്മറെ ചുറ്റി​​​പ്പ​​​റ്റി​​​യു​​​ള്ള എ​​​ല്ലാ അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ളും അ​​​വ​​​സാ​​​നി​​​ച്ചു. നെ​​​യ്മ​​​ര്‍ പാ​​​രീ​​​സ് വി​​​ടി​​​ല്ല. പി​​​എ​​​സ്ജി​​​യു​​​മാ​​​യി നെ​​​യ്മ​​​ര്‍ 2025 വ​​​രെ​​​യു​​​ള്ള പു​​​തി​​​യ ക​​​രാ​​​റി​​​ല്‍ ഒ​​​പ്പു​​​വ​​​ച്ചു. അ​ടു​ത്ത സീ​സ​ണി​ൽ നെ​യ്മ​ർ ബാ​ഴ്സ​ലോ​ണ​യി​ൽ തി​രി​ച്ചെ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ നേരത്തേ വ​ന്നി​രു​ന്നു. 2017ല്‍ ​​​പി​​​എ​​​സ്ജി നെ​​​യ്മ​​​റെ 27 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ റി​​​ക്കാ​​​ര്‍ഡ് തു​​​ക​​​യ്ക്ക് ബാ​​​ഴ്‌​​​സ​​​ലോ​​​ണ​​​യി​​​ല്‍നി​​​ന്നു സ്വ​​​ന്ത​​​മാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

2019 മു​​​ത​​​ല്‍ നെ​​​യ്മ​​​ര്‍ പി​​​എ​​​സ്ജി വി​​​ടു​​​മെ​​​ന്നും തി​​​രി​​​ച്ച് ബാ​​​ഴ്‌​​​സ​​​ലോ​​​ണ​​​യി​​​ല്‍ ചേ​​​രു​​​മെ​​​ന്നും വാ​​​ര്‍ത്ത​​​ക​​​ള്‍ വ​​​ന്നു തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ഈ ​​​വാ​​​ര്‍ത്ത​​​ക​​​ളെ​​​ല്ലാം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടാ​​​ണു നെ​​​യ്മ​​​ര്‍ പു​​​തി​​​യ ക​​​രാ​​​റി​​​ല്‍ ഒ​​​പ്പു​​​വ​​​ച്ച​​​ത്. പി​​​എ​​​സ്ജി​​​യി​​​ല്‍ താ​​​ന്‍ തൃ​​​പ്ത​​​നാ​​​ണെ​​ന്നു താ​​​രം വ്യ​​​ക്ത​​​മാ​​​ക്കി.

നെ​​​യ്മ​​​റെ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും പി​​​എ​​​സ്ജി​​​ക്ക് യു​​​വേ​​​ഫ ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ് കി​​​രീ​​​ടം നേ​​​ടാ​​​നാ​​​യി​​​ട്ടി​​​ല്ല. ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ല്‍ ക്ല​​​ബ് ഫൈ​​​ന​​​ലി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ചു. ഈ ​​​സീ​​​സ​​​ണി​​​ല്‍ സെ​​​മി​​​യി​​​ല്‍ മാ​​​ഞ്ച​​​സ്റ്റ​​​ര്‍ സി​​​റ്റി​​​യോ​​​ടു തോ​​​റ്റു.

പി​​​എ​​​സ്ജി​​​ക്കാ​​​യി നെ​​​യ്മ​​​ര്‍ 112 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് 85 ഗോ​​​ള്‍ നേ​​​ടി. മൂ​​​ന്നു ലീ​​​ഗ് ട്രോ​​​ഫി ഉ​​​ള്‍പ്പെ​​​ടെ ഒന്പത് കി​​​രീ​​​ട​​​ങ്ങ​​​ളിലും താ​​​രം പ​​​ങ്കാ​​​ളി​​​യാ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.