സി​റ്റി x ചെ​ൽ​സി ഇന്ന്
Saturday, May 8, 2021 12:25 AM IST
മാ​ഞ്ച​സ്റ്റ​ർ: യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ ഫൈ​ന​ലി​ന്‍റെ റി​ഹേ​ഴ്സ​ൽ ഇ​ന്ന് മാ​ഞ്ച​സ്റ്റ​റി​ൽ ന​ട​ക്കും. ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​സ്റ്റു​ക​ളാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യും ചെ​ൽ​സി​യും ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് പോ​രാ​ട്ട​ത്തി​ൽ ഇ​ന്ന് മു​ഖാ​മു​ഖം. ഇ​ന്ന് ജ​യി​ച്ചാ​ൽ പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ടം സി​റ്റി​ക്ക് ഉ​റ​പ്പി​ക്കാം. സി​റ്റി​യു​ടെ കി​രീ​ട ധാ​ര​ണം ചെ​ൽ​സി​ക്ക് വൈ​കി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മോ എ​ന്നാ​ണ് അ​റി​യേ​ണ്ട​ത്.


ലീ​ഗി​ൽ 34 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 80 പോ​യി​ന്‍റാ​ണ് സി​റ്റി​ക്കു​ള്ള​ത്. ഇ​ന്ന് ജ​യി​ച്ചാ​ൽ സി​റ്റി​യു​ടെ പോ​യി​ന്‍റ് 83ൽ ​എ​ത്തും. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് 33 മ​ത്സ​ര​ങ്ങ​ളി​ൽ 67 പോ​യി​ന്‍റേ​യു​ള്ളൂ. ശേ​ഷി​ക്കു​ന്ന അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ലും യു​ണൈ​റ്റ​ഡ് ജ​യി​ച്ചാ​ലും 82 പോ​യി​ന്‍റി​ലേ എ​ത്തൂ എ​ന്നു ചു​രു​ക്കം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.